Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ജയ്‌സ്വാള്‍-അഭിഷേക് ഓപ്പണിങ്, സഞ്ജുവില്ല!! ഈ ബി ടീമിന് ഫൈനലുറപ്പ് | വോന്‍

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നാം തവണയും കിരീടമുയര്‍ത്തി റെക്കോര്‍ഡിട്ട ഇന്ത്യന്‍ ടീമിനെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. ക്രിക്കറ്റ് ടീമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനുള്ള ആഴത്തെയാണ് പല മുന്‍ താരങ്ങളും പ്രശംസിക്കുന്നത്. നിലവില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഫസ്റ്റ് ചോയ്‌സ് ടീമിനെയാണ് ടൂര്‍ണമന്റില്‍ ഇന്ത്യ ഇറക്കിയതെങ്കിലും താരസമ്പത്ത് നോക്കിയാല്‍ ബി ടീമിനെ പരീക്ഷിച്ചാലും ഫൈനലുറപ്പാണെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ചൂണ്ടിക്കാണിക്കുന്നത്.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്താന്‍ ശേഷിയുള്ള ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ ആരൊക്കെയാണന്നെു അദ്ദേഹം എക്‌സില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ബെഞ്ച്വനിര എത്രത്തോളം ശക്തമാണെന്നു ഇതിലൂടെ വോന്‍ അടിവരയിടുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഈ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

VAUGHAN

ഇന്ത്യന്‍ ബി ടീം

ഔദ്യോഗിക എക്‌സ് ഹാന്റിലിലൂടെയാണ് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന ശക്തമായ ബി ടീമിനെ മൈക്കല്‍ വോന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തവണ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും ഒരു കളിയില്‍ പോലും അവസരം ലഭിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് തുടങ്ങിവരെല്ലം വോനിന്റെ ബി ടീമിലുണ്ട്. കൂടാതെ പരിക്കു കാരണം ടൂര്‍ണമെന്റ് നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും അദ്ദേഹം ടീമിലെടുത്തു.

യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബംറ, രവി ബിഷ്‌നോയ് എന്നിവരെയാണ് തന്റെ ഇന്ത്യന്‍ ബി ടീമില്‍ വോന്‍ ഉള്‍പ്പെടുത്തിയത്. പക്ഷെ ഈ ഫോര്‍മാറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെടുകയും ചെയ്തു.

ജയ്‌സ്വാള്‍, വര്‍മ, ശര്‍മ, സ്‌കൈ, പന്ത്, റെഡ്ഡി, സുന്ദര്‍, ചഹല്‍, അര്‍ഷ്ദീപ്, ബുംറ & ബിഷ്‌നോയ്... ഈ ടീമിനും ഇത്തവണ ഫൈനലിലെത്താന്‍ സാധിക്കുമായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്ത് അളക്കാന്‍ സാധിക്കില്ലെന്നുമാണ് എക്‌സില്‍ വോന്‍ കുറിച്ചത്.

Take a Poll

അപരാജിത കുതിപ്പ്

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ഒരി കളി പോലും തോല്‍ക്കാതെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ കിരീ ടധാരണം. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിലും എല്ലാ മല്‍സരങ്ങളും ജയിച്ചാണ് ഇന്ത്യ കപ്പുര്‍ത്തിയത്. ഇത്തവണ ചാംപ്യന്‍സ് ട്രോഫിയിലും ടീം ഇതാവര്‍ത്തിക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെയാണ് മൂന്നാം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടത്.

INDIAN TEAM

ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍ ടീം പോരിനിറങ്ങിയത്. ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് അക്കൗണ്ട് തുറന്ന ഇന്ത്യ രണ്ടാമങ്കത്തില്‍ പാകിസ്താനെയും ഇതേ മാര്‍ജിനില്‍ തുരത്തി സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പു ജേതാക്കളെ തീരുമാനിക്കുന്ന അവസാന കളിയില്‍ ന്യൂസിലാന്‍ഡിനെ 44 റണ്‍സിനും ഇന്ത്യ കെട്ടുകെട്ടിച്ചു.

സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കാത്തിരുന്നത്. അവരെ നാലു വിക്കറ്റിനു മറികടന്ന് ഇന്ത്യ ഫൈനലിലേക്കും ടിക്കറ്റ് വാങ്ങി. പിന്നീട് ഇന്ത്യയും കിവികളും തമ്മിലായിരുന്നു കലാശപ്പോര്. ഒരോവറും നാലു വിക്കും ബാക്കി നില്‍ക്കെ ന്യൂസിലാന്‍ഡിനെയും വീഴ്ത്തി ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയുടെ പുതിയ അവകാശികളായി മാറുകയും ചെയ്തു.

Story first published: Monday, March 10, 2025, 16:59 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+