Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: വരുണിന് സീറ്റുറപ്പ്, തെറിക്കുക സൂപ്പര്‍ താരം!! സെമിയില്‍ ഇന്ത്യക്കു ഈ 11

ദുബായ്: ന്യൂസിലാന്‍ഡിനെയും കശാപ്പ് ചെയ്ത് ടീം ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ അപരാജിതരുടെ പോരാട്ടത്തില്‍ കിവികളെ 44 റണ്‍സിനാണ് ഇന്ത്യ തുരത്തിയത്. ഇനി കപ്പിനും ഇന്ത്യക്കുമിടയില്‍ വെറും രണ്ടു ജയങ്ങളുടെ ദൂരം മാത്രം.

ചൊവ്വാഴ്ച പകലും രാത്രിയുമായി ദുബായില്‍ നടക്കാനിരിക്കുന്ന ആദ്യ സെമിയില്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. തൊട്ടടുത്ത ദിവസം നടക്കുന്ന മറ്റൊരു സെമിയില്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. ഓസീസുമായുള്ള സെമി ഫൈനലില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ROHIT KOHLI GILL

ടോപ്പ് ത്രീയില്‍ മാറ്റമില്ല

ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ടോപ്പ് ത്രീയില്‍ ഇന്ത്യ പരീക്ഷണങ്ങളൊന്നും വരുത്തിയിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യക്കു പ്ലാനുമുണ്ടാവില്ല. നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും പതിവുപോലെ ടീമിനായി ഓപ്പണ്‍ ചെയ്യുക.

രോഹിത്തിന് എല്ലാ കളിയിലും ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇതു വലിയൊരു സ്‌കോറാക്കി മാറ്റാന്‍ സാധിക്കുന്നില്ല. ഇനി ഓസ്‌ട്രേലിയയുമായുള്ള സെമി ഫൈനലിലെങ്കിലും ഇതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും ഹിറ്റ്മാന്റെ ശ്രമം. ഗില്ലാവട്ടെ ആദ്യ രണ്ടു കളിയിലും മിന്നിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരേ ക്ലിക്കായില്ല.

ഇവര്‍ക്കു ശേഷം മൂന്നാമനായി പതിവുപോലെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തന്നെ ക്രീസിലെത്തും. പാകിസ്താനെതിരേ അപരാജിത സെഞ്ച്വറി കുറിച്ച അദ്ദേഹം കിവികള്‍ക്കെതിരേ 11 റണ്‍സിനു പുറത്തായിരുന്നു. ഇനി സെമിയില്‍ ഓസീസിനെതിരേ വലിയൊരു ഇന്നിങ്‌സുമായി അതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും കോലിയുടെ ശ്രമം.

മധ്യനിരയില്‍ ഇവര്‍

ഇന്ത്യന്‍ മധ്യനിരയിലും അഴിച്ചുപണികളൊന്നും സംഭവിക്കാനിടയില്ല. നാലാം നമ്പറില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ബാറ്ററായി ശ്രേയസ് അയ്യര്‍ മാറിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിന്റെ ഫിഫ്റ്റിയാണ് ഇന്ത്യയെ രക്ഷിച്ചത്. നാലാമനായി ശ്രേയസ് തന്നെ തുടര്‍ന്നും കളിക്കും. അഞ്ചാമനായി പതിവു പോലെ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു തന്നെയായിരിക്കും നറുക്കുവീഴുക.

വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍ ആറാം നമ്പറില്‍ തന്നെ തുടരും. ടൂര്‍ണമെന്റില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത റിഷഭ് പന്ത് ഇനി സെമിയിലും അവസരം പ്രതീക്ഷിക്കേണ്ടതില്ല. രാഹുലിനു ശേഷം ഏഴാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. തുടര്‍ന്ന് എട്ടാമനായി മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമുണ്ടാവും.

VARUN CHAKRAVARTHY

ബൗളിങ് ലൈനപ്പില്‍ മാറ്റം

ബൗളിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ സെമി ഫൈനലില്‍ പ്രതീക്ഷിക്കാം. ന്യൂസിലാന്‍ഡിനെതിരേ ഫൈഫറുമായി ടീമിന്റെ ഹീറോയായി മാറിയ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇനി ഓസ്ട്രലിയക്കെതിരേ മാറ്റി നിര്‍ത്തുക അസാധ്യമായിരിക്കുകയാണ്.

സെമിയില്‍ അദ്ദേഹത്തെ തീര്‍ച്ചയായും ടീമില്‍ പ്രതീക്ഷിക്കാം. വരുണിന്റെ വരവോടെ പുറത്തിരിക്കേണ്ടി വന്നേക്കുക പരിചയസമ്പന്നനായ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരിക്കും. ഈ ടൂര്‍ണമെന്റില്‍ ഇനിയും തന്റെ യഥാര്‍ഥ ഫോമിലേക്കു അദ്ദേഹമെത്തിയിട്ടില്ല.

അതുകൊണ്ടു തന്നെ വരുണിനെ കളിപ്പിക്കണമെങ്കില്‍ കുല്‍ദീപിനെ ഒഴിവാക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ല. ന്യൂസിലാന്‍ഡിനെതിരേ ഹര്‍ഷിത് റാണയ്ക്കു വിശ്രമം നല്‍കിയാണ് വരുണിനെ ഇന്ത്യ പരീക്ഷിച്ചത്. ഇനി സെമിയില്‍ ഹര്‍ഷിത് തിരിച്ചെത്തുമ്പോള്‍ വഴി മാറേണ്ടി വരിക കുല്‍ദീപിനായിരിക്കും. ടീമിലെ 11ാമന്‍ പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയായിരിക്കും.

സെമി ഫൈനലില്‍ ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി.

Story first published: Sunday, March 2, 2025, 23:37 [IST]
Other articles published on Mar 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+