Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: 2 ഇതിഹാസങ്ങളില്ല!! 2017ലെ ടീം ഇന്ത്യയില്‍ വന്ന മാറ്റങ്ങളെന്ത്?

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് സ്വന്തമാക്കിയതിനു ശേഷം ടീം ഇന്ത്യ വീണ്ടുമൊരു ഐസിസി ട്രോഫി ഈ വര്‍ഷം സ്വപ്‌നം കാണുകാണ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടമുയര്‍ത്താമെന്ന ശുഭപ്രതീക്ഷയിലാണ് മുന്‍ ചാംപ്യന്‍മാര്‍. എട്ടു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ചാംപ്യന്‍സ് ട്രോഫി ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്.

2017ലെ അവസാനത്തെ എഡിഷന്‍ ഇംഗ്ലണ്ടിലായിരുന്നു. അന്നു റണ്ണറപ്പുകളായ ടീം കൂടിയാണ് ഇന്ത്യ. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ കീഴടങ്ങുകയായിരുന്നു. അവസാന എഡിഷമില്‍ കൡച്ച ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ ഇപ്പോള്‍ നമുക്കു കാണാന്‍ സാധിക്കും. 2017ലെ ടീമും ഇനി വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇറങ്ങുന്ന ടീമും തമ്മിലുള്ള മൂന്നു പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

MS DHONI

വിക്കറ്റിനു പിന്നില്‍ ധോണിയില്ല

ഇന്ത്യന്‍ ടീമിനു വേണ്ടി വിക്കറ്റ് കാക്കാന്‍ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റമുമായ എംഎസ് ധോണിയില്ലെന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട മാറ്റം. 2017ലെ എഡിഷനില്‍ വിക്കറ്റിനു പിന്നില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യക്കു വലിയ പ്ലസ് പോയിന്റായിരുന്നു. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞതിനാല്‍ ഇത്തവണ അദ്ദേഹത്തിന്റെ സേവനം ടീമിനു ലഭിക്കില്ല.

ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ ആരു വിക്കറ്റ് കാക്കുമെന്നു പോലും ഇനിയും ഉറപ്പായിട്ടില്ല. കെഎല്‍ രാഹുലിനാണ് ഈ റോളിലേക്കു മുന്‍തൂക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ റിഷഭ് പന്തും സഞ്ജു സാംസണുമെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി മല്‍സരരംഗത്തുണ്ട്.

ഒരുപാട് പേര്‍ കളി നിര്‍ത്തി

എംഎസ് ധോണി മാത്രമല്ല 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്ന നിരവധി പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇപ്പോള്‍ വിരമിച്ചു കഴിഞ്ഞു. മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് തുടങ്ങിയവരെല്ലാം അവസാനത്തെ എഡിഷനില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു.

പക്ഷെ ഇവരെല്ലാം ഇപ്പോള്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞു കഴിഞ്ഞു. ഏറ്റവും അവസാനമായി കളി മതിയാക്കിയത് അശ്വിനായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഡിസംബറില്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്. ഈ താരങ്ങളുടെയെല്ലാം അഭാവം നികത്താന്‍ മറ്റുള്ളവര്‍ക്കു വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സാധിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

ROHIT SHARMA

പുതിയ ക്യാപ്റ്റന്‍

ഇന്ത്യന്‍ ടീമിലെ മൂന്നാമത്തെം പ്രധാനപ്പെട്ട മാറ്റം പുതിയ നായകന്‍ വന്നുവെന്നകാണ്. ഇതിഹാസ ബാറ്റര്‍ വിരാട് കോലിക്കു കീഴിലാണ് 2017ലെ എഡിഷനില്‍ ഇന്ത്യ കളിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനു പകരം രോഹിത് ശര്‍മ നായകസ്ഥാനത്തേക്കു വന്നിരിക്കുകയാണ്. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോലി ക്യാപ്റ്റന്‍സിയൊഴിഞ്ഞത്.

2021ലെ ടി20 ലോകകപ്പിനു പിന്നാലെ അദ്ദേഹം നായകസ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ക്യാപ്റ്റനായി തുരടാന്‍ കോലി ആഗ്രഹിച്ചിരുന്നെങ്കിലും ഇതിനോടു ബിസിസിഐയ്ക്കു താല്‍പ്പര്യമില്ലായിരുന്നു. ടി20 നായകസ്ഥാനമൊഴിഞ്ഞ അദ്ദേഹത്തെ വൈകാതെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയ ബിസിസിഐ പകരം രോഹിത്തിനെ നിയമിക്കുകയും ചെയ്തു.

വൈറ്റ് ബോളില്‍ ടീമിനെ മികച്ച രീതിയിലാണ് അദ്ദേഹം നയിച്ചുകൊണ്ടിരിക്കുന്നത്. 2022ലെ ടി20 ലോകകപ്പ്, 2023ലെ ഏകദിന ലോകകപ്പ് എന്നിവയില്‍ ഇന്ത്യയെ റണ്ണറപ്പാക്കിയ രോഹിത് കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പും ഇന്ത്യക്കു നേടിത്തരികയായിരുന്നു.

Story first published: Friday, January 10, 2025, 13:40 [IST]
Other articles published on Jan 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+