Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: 7 ഇന്നിങ്‌സില്‍ 4ലും ഒറ്റയക്ക സ്‌കോര്‍!! സൂര്യ ടീമില്‍ വേണോ? പകരമാര്

ടി20യില്‍ ലോകത്തിലെ തന്നെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഫോര്‍മാറ്റില്‍ സ്‌കൈയേക്കാള്‍ അപകടകാരിയായ ഒരു ബാറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നതും സംശയമാണ്. അത്രയും വലിയ ഇംപാക്ടാണ് ടി20യില്‍ സൂര്യയുണ്ടാക്കുന്നതെന്നു കാണാം. പക്ഷെ മറ്റു ഫോര്‍മാറ്റുകളിലേക്കു വരുമ്പോള്‍ അദ്ദേഹത്തിന് ഈ മാജിക്ക് പുറത്തെടുക്കാനും സാധിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സൂര്യ. ടൂര്‍ണമെന്റില്‍ യാതൊരു ചലനവുമുണ്ടാക്കാനായില്ലെങ്കിലും അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം ടീമില്‍ സ്ഥാനവും സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ സൂര്യയുടെ ഈ മോഹം നടക്കാന്‍ സാധ്യതയില്ലെന്നാണ് സമീപകാലത്തെ മോശം പ്രകടനങ്ങള്‍ തെൡയിക്കുന്നത്. ഒരു അഭ്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇനി ചാംപ്യന്‍സ് ട്രോഫിയില്‍ സ്‌കൈ ഇടം പിടിക്കുകയുള്ളൂ.

SURYAKUMAR YADAV

മോശം ഫോം

ടി20യില്‍ റണ്‍സ് വാരിക്കുമ്പോഴും ഏകദിനത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പതറുന്ന സൂര്യകുമാര്‍ യാദവിനെയാണ് സ്ഥിരം കാണാറുള്ളത്. ഇപ്പോഴും ഇതില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്നു തന്നെയാണ് സമീപകാലത്തു ഈ ഫോര്‍മാറ്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും തെളിയിക്കുന്നത്.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് സൂര്യയെ അന്നത്തെ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിലേക്കു കൊണ്ടുവന്നത്. പക്ഷെ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല. ഫൈനലിലടക്കം ഫ്‌ളോപ്പായ സൂര്യക്കു 17.67 ശരാശരിയില്‍ നേടാനായത് വെറും 106 റണ്‍സാണ്.

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യന്‍ മുന്‍നിര പതറിയപ്പോള്‍ സൂര്യ രക്ഷകനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറി. സൂര്യക്കു അവസരം നല്‍കിയതിനു ടൂര്‍ണമെന്റിനു ശേഷം വലിയ വിമര്‍ശനങ്ങളാണ് ടീം മാനേജ്‌മെന്റിനു നേരിടേണ്ടി വന്നത്.

അവസാന ഏഴിന്നിങ്‌സ്

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്റെ അവസാനത്തെ ഏഴിന്നിങ്‌സുകളെടുത്താല്‍ തീര്‍ത്തും പരിതാപകരമാണ് പ്രകടനമെന്നു കാണാം. ടി20, ഏകദിന എന്നിവയിലായി ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 100 റണ്‍സ് മാത്രമാണ്. മുംബൈയ്ക്കു വേണ്ടി സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമമെന്റില്‍ കളിച്ച സൂര്യ ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റിലുള്ള വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചു കെണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഏഴിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും കുറിക്കാനായിട്ടില്ലാത്ത അദ്ദേഹം നാലെണ്ണത്തില്‍ ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സുമാണ്.

മുഷ്താഖ് അലി ട്രോഫിയില്‍ 4 (എതിരാളി ആന്ധ്രാ പ്രദേശ്), 9 (വിദര്‍ഭ), 1 (ബറോഡ), 48 (മധ്യപ്രദേശ്) എന്നിങ്ങനെയാണ് സൂര്യയുടെ സ്‌കോറുകള്‍. അതിനു ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ 20 (കര്‍ണാടക), 18 (ഹൈദരാബാദ്), 0 (പഞ്ചാബ്) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം.

SURYAKUMAR YADAV

ഏകദിന കരിയര്‍

സൂര്യകുമാര്‍ യാദവിന്റെ ഏകദിന കരിയറെടുത്താല്‍ 2021ല്‍ ശ്രീലങ്കയ്‌ക്കെതിരേ അരങ്ങേറിയ അദ്ദേഹം 37 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 25.76 എന്ന മോശം ശരാശരിയില്‍ നേടിയത് 773 റണ്‍സ് മാത്രമാണ്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിലാണ് സൂര്യ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഈ വര്‍ഷം അദ്ദേഹത്തിനു ഒരു ഏകദിന പരമ്പരയിലും അവസരം ലഭിച്ചിട്ടില്ല. അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ഇതിലും സൂര്യയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

Story first published: Saturday, December 28, 2024, 17:24 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+