Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: സൗത്താഫ്രിക്കയെ തകര്‍ത്ത് കിവീസ്, ഫൈനലില്‍ ഇന്ത്യയെ നേരിടും

ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഫൈനലില്‍. 50 റണ്‍സിനാണ് കിവീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 6 വിക്കറ്റിന് 362 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഡേവിഡ് മില്ലര്‍ 67 പന്തില്‍ 10 ഫോറും 4 സിക്‌സുമടക്കം 100 റണ്‍സോടെ പുറത്താവാതെ നിന്നെങ്കിലും ഫൈനല്‍ സീറ്റ് നേടിക്കൊടുക്കാനായില്ല. ന്യൂസീലന്‍ഡിനായി രചിന്‍ രവീന്ദ്രയും (108) കെയ്ന്‍ വില്യംസണും (102) സെഞ്ച്വറി നേടി. ഫൈനലില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ നേരിടും.

ന്യൂസീലന്‍ഡിന് മികച്ച തുടക്കം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡിന്റെ തീരുമാനം തെറ്റിയില്ലെന്ന് തന്നെ പറയാം. ഭേദപ്പെട്ട തുടക്കമാണ് വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് നല്‍കിയത്. 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം വില്‍ യങ്ങിനെ പുറത്താക്കി ലൂങ്കി എന്‍ഗിഡി കൂട്ടുകെട്ട് പൊളിച്ചു. 23 പന്തില്‍ 21 റണ്‍സാണ് വില്‍ യങ് നേടിയത്. മികച്ച തുടക്കം മുതലാക്കി കെയ്ന്‍ വില്യംസണും രചിന്‍ രവീന്ദ്രയും സെഞ്ച്വറിയോടെ കത്തിക്കയറി. 101 പന്ത് നേരിട്ട് 13 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സാണ് രചിന്‍ നേടിയത്.

13 ഐസിസി മത്സരത്തില്‍ നിന്ന് അഞ്ചാമത്തെ സെഞ്ച്വറിയാണ് രചിന്‍ നേടുന്നത്. കഗിസോ റബാഡയാണ് രചിനെ പുറത്താക്കിയത്. 164 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡ് എല്ലാ തവണത്തേയും പോല മികച്ചതായിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ഹെന്‍ റിച്ച് ക്ലാസന്‍ ഒന്നിലധികം ക്യാച്ചവസരം പാഴാക്കി. രണ്ട് ലൈഫ് ലഭിച്ചത് മുതലാക്കി കെയ്ന്‍ വില്യംസന്‍ സെഞ്ച്വറിയിലേക്കെത്തി.

മിന്നിച്ച് രചിനും വില്യംസണും

പതിയെ തുടങ്ങി ആക്രമിച്ച വില്യംസന്‍ 94 പന്തില്‍ 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 102 റണ്‍സുമായി പുറത്തായി. വിയാന്‍ മുല്‍ഡര്‍ക്കാണ് വിക്കറ്റ്. ടോം ലാദത്തിന് വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചില്ല. അഞ്ച് പന്തില്‍ 4 റണ്‍സെടുത്ത ലാദത്തെ കഗിസോ റബാഡ ക്ലീന്‍ബൗള്‍ഡ് ചെയ്തു. പതിയെ തുടങ്ങി പിന്നീട് ഡാരില്‍ മിച്ചല്‍ അതിവേഗം റണ്‍സുയര്‍ത്തി. 37 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 49 റണ്‍സെടുത്ത മിച്ചലിനെ എന്‍ഗിഡി പുറത്താക്കി. ഗ്ലെന്‍ ഫിലിപ്‌സ് അതിവേഗം റണ്‍സുയര്‍ത്തി സൗത്താഫ്രിക്കയെ വിറപ്പിച്ചു.

12 പന്തില്‍ 16 റണ്‍സെടുത്ത മിച്ചല്‍ ബ്രാസ് വെല്ലിനെ എന്‍ഗിഡി പുറത്താക്കി. ഗ്ലെന്‍ ഫിലിപ്‌സ് 27 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മിച്ചല്‍ സാന്റ്‌നറും (2) ക്രീസില്‍ തുടര്‍ന്നു. ഇതോടെ ആറിന് 362 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും കിവീസിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ലൂങ്കി എന്‍ഗിഡി മൂന്നൂം റബാഡ രണ്ടും വാന്‍ മുള്‍ഡര്‍ ഒരു വിക്കറ്റും നേടി.

nz vs sa

ദക്ഷിണാഫ്രിക്കയുടെ തുടക്കം പിഴച്ചു

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. റിയാന്‍ റിക്കല്‍റ്റന്‍ (17) പെട്ടെന്ന് പുറത്തായി. 12 പന്ത് നേരിട്ട് നാല് ഫോര്‍ പറത്തിയ താരത്തെ മാറ്റ് ഹെന്‍ റിയാണ് പുറത്താക്കിയത്. ടെംബ ബാവുമായും റാസി വാന്‍ ഡെര്‍ ഡ്യൂസനും ചേര്‍ന്ന് അടിത്തറ പാകി. 71 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സുമടക്കം 56 റണ്‍സെടുത്ത ബാവുമയെ പുറത്താക്കി മിച്ചല്‍ സാന്റ് നര്‍ കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ വാന്‍ ഡെര്‍ ഡ്യൂസനെ സാന്റ് നര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

66 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സാണ് താരം നേടിയത്. അപകടകാരിയാ ഹെന്‍ റിച്ച് ക്ലാസനെ (3) സാന്റ് നര്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക വലിയ സമ്മര്‍ദ്ദത്തിലാക്കി. എയ്ഡന്‍ മാര്‍ക്രം പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. എന്നാല്‍ 29 പന്തില്‍ മൂന്ന് ഫോറടക്കം 31 റണ്‍സെടുത്ത മാര്‍ക്രത്തെ രചിന്‍ രവീന്ദ്ര പുറത്താക്കി. ഇതോടെ അഞ്ചിന് 189 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നു.

വിറപ്പിച്ച് മില്ലര്‍

വിയാന്‍ മുള്‍ഡറെ (8) ബ്രാസ് വെല്‍ പുറത്താക്കിയപ്പോള്‍ മാര്‍ക്കോ യാന്‍സനെ (3) ഗ്ലെന്‍ ഫിലിപ്‌സും മടക്കി. കേശവ് മഹാരാജിനെ (1) ഫിലിപ്‌സ് പുറത്താക്കി. കഗിസോ റബാഡ നേരിയ ചെറുത്തുനില്‍പ്പ് നടത്തി. 22 പന്തില്‍ രണ്ട് ഫോറടക്കം 16 റണ്‍സ് നേടിയ റബാഡയെ മാറ്റ് ഹെന്‍ റി പുറത്താക്കി. ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും മില്ലര്‍ സെഞ്ച്വറിയോടെ കൈയടി നേടി.

പ്ലേയിങ് 11: ന്യൂസീലന്‍ഡ്- വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാദം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രാസ് വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (c), മാറ്റ് ഹെന്‍ റി, കെയ്ല്‍ ജാമിസന്‍, വില്‍ ഒറൗര്‍ക്കി

ദക്ഷിണാഫ്രിക്ക- റിയാന്‍ റിക്കില്‍ട്ടന്‍, ടെംബ ബാവുമ (c), റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം, ബെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുല്‍ഡര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി

Story first published: Wednesday, March 5, 2025, 12:47 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+