For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിനെ തകര്‍ത്തു; ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്

കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറില്‍ 179 റണ്‍സില്‍ ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 29.1 ഓവറില്‍ മൂന്ന് വിക്കറ്റിവ് 181 റണ്‍സെടുത്ത് വിജയം നേടുകയായിരുന്നു. ഇതോടെ 125 പന്ത് ബാക്കി നിര്‍ത്തിയുള്ള വമ്പന്‍ ജയം ദക്ഷിണാഫ്രിക്ക നേടി.

ഇതോടെ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമി ടിക്കറ്റ് നേടി. റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ 72 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഹെന്‍ റിച്ച് ക്ലാസന്‍ 64 റണ്‍സെടുത്ത് മടങ്ങി. ദക്ഷിണാഫ്രിക്കയുടെ സെമിയിലെ എതിരാളികള്‍ ആരാണെന്ന് നാളെ അറിയാം. ഇന്ത്യ, ന്യൂസീലന്‍ഡ് മത്സരത്തിലെ വിജയിയാണ് ഗ്രൂപ്പ് എയില്‍ തലപ്പത്ത് എത്തുക.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ചതിച്ചു

ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടീമിന്റെ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സാധിക്കാതെ പോയി. വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ആദ്യം മടങ്ങി. എട്ട് റണ്‍സെടുത്ത സാള്‍ട്ടിനെ മാര്‍ക്കോ യാന്‍സനാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ജാമി സ്മിത്തിനെ യാന്‍സന്‍ ഗോള്‍ഡന്‍ ഡെക്കാക്കി. തുടക്കത്തിലേ തകര്‍ച്ചയില്‍ നിന്ന് ബെന്‍ ഡക്കറ്റും ജോ റൂട്ടും ചേര്‍ന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു.

എന്നാല്‍ 21 പന്തില്‍ 24 റണ്‍സെടുത്ത ഡക്കറ്റിനെ റിട്ടേണ്‍ ക്യാച്ചിലൂടെ യാന്‍സന്‍ മടക്കി. ഇംഗ്ലണ്ടിന്റെ വലിയ തകര്‍ച്ചയുടെ സൂചനയായിരുന്നു ഈ വിക്കറ്റ്. ഹാരി ബ്രൂക്ക് തകര്‍പ്പന്‍ ഷോട്ടുകളോടെയാണ് തുടങ്ങിയത്. എന്നാല്‍ 29 പന്തില്‍ 19 റണ്‍സെടുത്ത ബ്രൂക്കിനെ കേശവ് മഹാരാജ് പുറത്താക്കി. ജോ റൂട്ട് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ടിന് തിരിച്ചുവരവ് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 44 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത റൂട്ടിനെ മുള്‍ഡര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

മധ്യനിരക്കും തിളങ്ങാനായില്ല

മധ്യനിരയിലെ വമ്പന്മാര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. നായകനായി അവസാന മത്സരത്തിനിറങ്ങിയ ജോസ് ബട്‌ലര്‍ക്ക് 21 റണ്‍സാണ് നേടാനായത്. ലൂങ്കി എന്‍ഗിഡിക്കാണ് വിക്കറ്റ്. ലിയാം ലിവിങ്സ്റ്റണ്‍ 9 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജാമി ഓവര്‍ട്ടന്‍ 11 റണ്‍സാണ് നേടിയത്. ലിവിങ്സ്റ്റണെ കേശവ് മഹരാജ് പുറത്താക്കിയപ്പോള്‍ ഓവര്‍ട്ടനെ റബാഡയാണ് മടക്കിയത്. ജോഫ്രാ ആര്‍ച്ചര്‍ വാലറ്റത്ത് വലിയ ചെറുത്ത് നില്‍പ്പ് നടത്തി. 25 റണ്‍സാണ് ആര്‍ച്ചര്‍ക്ക് നോടാനായത്.

eng vs sa

photocredit: https://x.com/ICC/status/1895807223873581218/photo/1

ആദില്‍ റഷീദ് രണ്ട് റണ്‍സെടുത്ത് പുറത്തായി. സാഖിബ് മഹമ്മൂദ് അഞ്ച് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സനും വിയാന്‍ മുള്‍ഡറും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കേശവ് മഹാരാജ രണ്ടും ലൂങ്കി എന്‍ഗിഡി, കഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയുടേയും തുടക്കം പാളി

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടേയും തുടക്കം പാളി. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് (0) പുറത്തായി. ജോഫ്രാ ആര്‍ച്ചര്‍ സ്റ്റബ്‌സിനെ ഡെക്കാക്കുകയായിരുന്നു. റിയാന്‍ റിക്കല്‍ട്ടന്‍ പതിയ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചു. 27 റണ്‍സില്‍ നില്‍ക്കവെ ആര്‍ച്ചര്‍ മടക്കി അയച്ചു. എന്നാല്‍ റാസി വാന്‍ ഡെര്‍ ഡ്യൂസനും ഹെന്‍ റിച്ച് ക്ലാസനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. പതിയെ തുടങ്ങിയ ക്ലാസനും വാന്‍ ഡെര്‍ ഡ്യൂസനും പിന്നീട് താളം കണ്ടെത്തി.

ഇതോടെ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേക്കടുത്തു. എന്നാല്‍ വിജയത്തിന് തൊട്ടരികെ ക്ലാസനെ ആദില്‍ റഷീദ് പുറത്താക്കി. 56 പന്തില്‍ 11 ഫോറടക്കം 64 റണ്‍സാണ് ക്ലാസന്‍ നേടിയത്. എന്നാല്‍ വാന്‍ ഡെര്‍ ഡ്യൂസന്‍ 87 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 72 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഡേവിഡ് മില്ലര്‍ രണ്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

പ്ലേയിങ് 11: ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജാമി സ്മിത്ത്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (c), ലിയാം ലിവിങ്‌സ്റ്റണ്‍, ജാമി ഓവര്‍ട്ടന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹമ്മൂദ്

ദക്ഷിണാഫ്രിക്ക- ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റിയാന്‍ റിക്കില്‍ട്ടന്‍, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി

Story first published: Saturday, March 1, 2025, 12:56 [IST]
Other articles published on Mar 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+