For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കെതിരേ ഷഹീന്‍ മനപ്പൂര്‍വ്വം വൈഡെറിഞ്ഞു!! ഇതു സത്യം തന്നെ, കാരണം പറഞ്ഞ് ഇതിഹാസം

ചാംപ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ സെഞ്ച്വറി തടയാന്‍ പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി മനപ്പൂര്‍വ്വം ശ്രമിച്ചുവെന്നു ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഈ തരത്തില്‍ എതിര്‍ ടീമിലെ ഒരു താരത്തിന്റെ സെഞ്ച്വറി നിഷേധിക്കാന്‍ ഒരു ടീം ശ്രമിക്കുന്നതിനു പിന്നിലെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോലി 90 കളിലേക്കു അടുക്കവെയാണ് ഒരോവറില്‍ മൂന്നു വൈഡുകളെറിഞ്ഞ് സെഞ്ച്വറി തടയാനുള്ള ശ്രമം ഷഹീന്‍ നടത്തിയത്. പക്ഷെ ഇതില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 51ാം ഏകദിന സെഞ്ച്വറിയും ടീമിന്റെ വിജയറണ്‍സും ഒരേ ബോളില്‍ കുറിച്ചാണ് അദ്ദേഹം ഹീറോയായി മാറിയത്. 111 ബോളില്‍ 100 റണ്‍സുമായി കോലി പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

SHAHEEN AFRIDI

സെഞ്ച്വറി തടയാന്‍ നോക്കി

വിരാട് കോലിയുടെ സെഞ്ച്വറി തടയാന്‍ മനപൂര്‍വ്വം തന്നെയാണ് ഷഹീന്‍ അഫ്രീഡി ഒരോവരില്‍ ചില വൈഡുകളെറിഞ്ഞതെന്നണ് സുനില്‍ ഗവാസ്‌കര്‍ ആഞ്ഞടിക്കുന്നത്. വിരാട് കോലി 100ലേക്കു എത്തരുതെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഷഹീന്‍ അഫ്രീഡി അല്‍പ്പം വൈഡായി എറിഞ്ഞത്. കോലി 90 റണ്‍സെടുക്കുന്നത് അംഗീകരിക്കും. പക്ഷെ സെഞ്ച്വറി നേടുന്നത് വലിയ വിഷയം തന്നെയാണ്. പ്രത്യേകിച്ചും പാകിസ്താനെതിരേ ഇതു അംഗീകരിക്കാന്‍ പലര്‍ക്കുമാവില്ല.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

പാകിസ്താന്‍ ടീം അതു ആഗ്രഹിക്കുകയും ചെയ്തിരുന്നില്ല. തങ്ങള്‍ക്കു ജയിക്കാന്‍ കഴിയില്ലെന്നു ഉറപ്പായ കളിയില്‍ എതിരാളികള്‍ റെക്കോര്‍ഡുകള്‍ കുറിക്കരുതെന്നായിരിക്കും ഏതൊരു ടീമും ആഗ്രഹിക്കുക. അതു ചിലപ്പോള്‍ കൂടുതല്‍ സെഞ്ച്വറികള്‍, കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍, സ്വന്തം ടീമിന്റെ ചെറിയ സ്‌കോര്‍ എന്നിങ്ങനെ ഏതുമാവാം. നിങ്ങളുടെ പേരിലാവരുതെന്ന് ടീമുകള്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡുകളാണ് ഇവയെല്ലാമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

പാക് ടീമിനെതിരായ ഇന്നിങ്‌സിനിടെ ചില വമ്പന്‍ നാഴികക്കല്ലുകളും കോലിയെ തേടിയെത്തിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ താരമായി മാറിയ അദ്ദേഹം റിക്കി പോണ്ടിങിനെ മറികടന്ന് ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തക്കു കയറുകയും ചെയ്തിരുന്നു.

അതേസമയം, ഇന്ത്യക്കെതിരേ 42ാമത്തെ ഓവറിലായിരുന്നു ഷഹീന്‍ അസാധാരണമായി ചില വൈഡ് ബോളുകളെറിഞ്ഞത്. ഇന്ത്യക്കു ജയിക്കാന്‍ അപ്പോള്‍ വേണ്ടിയിരുന്നത് 17 റണ്‍സും സെഞ്ച്വറിയിലെത്താന്‍ കോലിക്കു ആവശ്യം 13 റണ്‍സുമായിരുന്നു.

എന്നാല്‍ വൈഡുകളെറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കാന്‍ ശ്രമിച്ച ഷഹീന്‍ കോലിയുടെ സെഞ്ച്വറി തടയാനുള്ള ശ്രമവും മനപൂര്‍വ്വം നടത്തുകയായിരുന്നു. മൂന്നു വൈഡുകളാണ് അദ്ദേഹം ഈ ഓവറില്‍ എറിഞ്ഞത്. ഇതിലൊന്ന് വിക്കറ്റ് കീപ്പറെ മറികടന്ന് പോയെങ്കിലും ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ഫീല്‍ഡ് ചെയ്യപ്പെടുകയായിരുന്നു.

VIRAT KOHLI

പാകിസ്താന് എന്തുപറ്റി?

പാകിസ്താന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പ്രതിഭാശാലികളായ കളിക്കാരുടെ അഭാവമുണ്ടെന്നും പഴയതു പോലെ ലോകോത്തര താരങ്ങള്‍ അവിടെ നിന്നും ഉയര്‍ന്നുവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ടീമിന്റെ ബെഞ്ച് നിര വളരെ ദുര്‍ബലമാണെന്നു കാണുമ്പോള്‍ വലിയ അതിശയമാണ് തോന്നുന്നത്. പാകിസ്താന് എല്ലായ്‌പ്പോഴും സ്വാഭാവികമായ പ്രതിഭകളുണ്ടായിട്ടുണ്ട്.

സ്വാഭാവികം എന്നു പറഞ്ഞതു കൊണ്ട് അവര്‍ സാങ്കേതികപരമായി ശരിയായിരുന്നുവെന്നു അര്‍ഥമില്ല. പക്ഷെ ബാറ്റിനെയും ബോളിനെയും കുറിച്ച് സഹജമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. ഉദാഹരണമായി ഇന്‍സമാമുള്‍ ഹഖിനെ നോക്കൂ.

ബാറ്റ് ചെയ്യുമ്പോഴുളള നില്‍പ്പ് കണ്ടാല്‍ അദ്ദേഹത്തെക്കുറിച്ച് നിങ്ങളൊരു യുവതാരത്തോടും ശുപാര്‍ശ ചെയ്യില്ല. പക്ഷെ ഇന്‍സിക്കു അസാധാരണമായ സ്വഭാവ ഗുണമുണ്ടായിരുന്നു. അതിലൂടെ സാങ്കേതികമായിട്ടുള്ള പോരായ്മകളെ അദ്ദേഹം അതിജീവിച്ചതായും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 25, 2025, 7:26 [IST]
Other articles published on Feb 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+