Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: 12 പേര്‍ക്കു നെഞ്ചിടിപ്പ്!! ടീമില്‍ നിന്ന് തഴഞ്ഞേക്കും, ലിസ്റ്റില്‍ ഇവര്‍

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക. ടൂര്‍ണമെന്റ് ഏകദിന ഫോര്‍മാറ്റില്‍ ആയതിനാല്‍ തന്നെ ഇതിലെ കണക്കുകള്‍ കൂടി പരിഗണിച്ചായിരിക്കും ടീം സെലക്ഷന്‍.

രോഹിത് ശര്‍മ തന്നെയായിരിക്കും എട്ടു ടീമുകളുടെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നുറപ്പായിട്ടുണ്ട്. മറ്റൊരു സീനിയര്‍ താരവും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയും സംഘത്തിലുണ്ടാവും. ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ചില കളിക്കാര്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ അകത്തോ, പുറത്തോയെന്നു അറിയാതെ ടീമിലെ സ്ഥാനം സംശയത്തിന്റെ നിഴലിലുള്ള ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

SURYAKUMAR YADAV SANJU SAMSON

സ്ഥാനമുറപ്പില്ലാത്തവര്‍ ആരെല്ലാം

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സ്ഥാനമുറപ്പില്ലാത്ത കളിക്കാര്‍ രണ്ടോ, മൂന്നോ പേരല്ല മറിച്ച് 12ഓളം പേരുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇതില്‍ ചുരുക്കം ചിലര്‍ക്കു ടീമില്‍ ഇടം ലഭിച്ചേക്കും. ബാക്കിയുള്ളവരെല്ലാം തഴയപ്പെടുകയും ചെയ്യും.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, യുവ ഓള്‍റൗണ്ടര്‍മാരായ നിതീഷ് റെഡ്ഡി, ശിവം ദുബെ, തിലക് വര്‍മ, ടി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്, സ്പിന്‍ ജോടികളായ രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, പേസര്‍ ഹര്‍ഷിത് റാണ, വിക്കറ്റ് കീപ്പര്‍മാരായ ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമിലെ സ്ഥാനമുറപ്പില്ലാത്തവരുടെ ലിസ്റ്റിലുള്ളത്.

ആര്‍ക്കൊക്കെ നറുക്കുവീഴും

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു സഞ്ജു സാംസണിനു വിളിയെത്തുമോയെന്നത് ഇപ്പോഴും ഉറപ്പില്ല. പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം റിഷഭ് പന്താണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഫേവറിറ്റ്. എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകളനുസരിച്ച് കെഎല്‍ രാഹുലും ഫസ്റ്റ് ചോയ്‌സായി പരിഗണനയിലുണ്ട്. പക്ഷെ സഞ്ജു ഫസ്റ്റ് ചോയ്‌സായി എത്തുമെന്നു എവിടെയും റിപ്പോര്‍ട്ടുകളില്ല. ബാക്കപ്പിന്റെ റോളിലേക്കു മാത്രമേ അദ്ദേഹം പരിഗണിക്കപ്പെടുന്നുള്ളൂ.

പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ധ്രുവ് ജുറേലാണ് ബാക്കപ്പിന്റെ റോളില്‍ ടീമിലേക്കു പരിഗണിക്കപ്പെടുന്നത്. പക്ഷെ അദ്ദേഹത്തിനും സ്ഥാനമുറപ്പില്ല. ഇഷാന്‍ കിഷനും ബാക്കപ്പ് ലിസ്റ്റിലുണ്ടെങ്കിലും ടീമിലെത്താന്‍ സാധ്യത തീരെ കുറവാണ്.

മോശം ഫോമാണ് രവീന്ദ്ര ജഡേജയുടെ ടീമിലെ സ്ഥാനം സംശയത്തിലാക്കിയിരിക്കുന്നത്. ബൗളിങില്‍ ഇപ്പോള്‍ പഴയതു പോലെ വിക്കറ്റുകളെടുക്കാനോ, ബാറ്റിങില്‍ വേണ്ടത്ര സംഭാവനകള്‍ നല്‍കാനോ ജഡ്ഡുവിനു കഴിയുന്നില്ല. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ അദ്ദേഹമുണ്ടാവുമോയെന്നത് ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല.

RAVINDRA JADEJA

ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവ് 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമോയെന്നത് സംശയമാണ്. ബാക്കപ്പായി സ്‌കൈയെ പരിഗണിക്കുമോയെന്നും ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ അടുത്തിടെ അരങ്ങേറിയ നിതീഷ് റെഡ്ഡി കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ വലിയ ഇംപാക്ടുണ്ടാക്കിയിരുന്നു. പക്ഷെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ അദ്ദേഹം ഉള്‍പ്പെടുമോയെന്നതു ചോദ്യചിഹ്നമാണ്. മാത്രമല്ല മറ്റു ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ, തിലക് വര്‍മ എന്നിവരും ബാക്കപ്പ് റോളില്‍ ടീമില്‍ അവസരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതു ലഭിക്കുമോയെന്നത് കാത്തിരുന്നു കാണണം.

കുല്‍ദീപ് യാദവിന്റെ കാര്യമെടുത്താല്‍ ഫിറ്റ്‌നസാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം സംശയത്തിലാക്കിയത്. ഇല്ലായിരുന്നെങ്കില്‍ ടീമിലേക്കു ഓട്ടോമാറ്റിക്ക് ചോയ്‌സ് തന്നെയായിരുന്നു താരം. കുല്‍ദീപില്ലെങ്കില്‍ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ് എന്നിവരിലൊരാള്‍ക്കാവും ടീമിലേക്കു നറുക്കുവീഴുക. ബാക്കപ്പ് പേസറായി ഹര്‍ഷിത് പട്ടേലിനു ഇടം കിട്ടുമോയെന്നതും സംശയമാണ്.

Story first published: Thursday, January 16, 2025, 14:53 [IST]
Other articles published on Jan 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+