Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: കൊടുംചതി!! ഫോമിന് ഒരു വിലയുമില്ലേ? ഇവരെ എന്തിന് തഴഞ്ഞു, മാപ്പില്ല

മുംബൈ: രോഹിത് ശര്‍മയെ ക്യാപ്റ്റനും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനുമാക്കി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെയും അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്.

നേരത്തേ പുറത്തു വന്ന സൂചനകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യന്‍ ടീമെന്നു നിസംശയം പറയാം. ചില താരങ്ങളുടെ കാര്യത്തില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. ഫോമിനേക്കാള്‍ അനുഭവ സമ്പത്തിനു പ്രാധാന്യം നല്‍കിയുള്ള ഒരു ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ച ചില കളിക്കാര്‍ക്കു നേരെ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും കണ്ണടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

SANJU SAMSON

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ഫോം പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവേണ്ടിയിരുന്നത് അദ്ദേഹമാണ്. പക്ഷെ സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ കെഎല്‍ രാഹുലിനെയും റിഷഭ് പന്തിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷമവസാനത്തോടെ കളിച്ച രണ്ടു ടി20 പരമ്പരകളിലായി മൂന്നു സെഞ്ച്വറികളുമായി മിന്നിച്ച സഞ്ജു ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. അദ്ദേഹത്തിന്റെ ഈ ഫോം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തീര്‍ച്ചയായും മുതലാക്കേണ്ടിയിരുന്നു. പക്ഷെ സഞ്ജുവിന്റെ ഈ പ്രകടനങ്ങളെല്ലാം സെലക്ടര്‍മാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അതു ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 16 ഏകദിനങ്ങളിലാണ് സഞ്ജു ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 56.66 എന്ന കിടിലന്‍ ശരാശരിയില്‍ 510 റണ്‍സും താരം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ 2023ലായിരുന്നു സഞ്ജുവിന്റെ മാച്ച വിന്നിങ് സെഞ്ച്വറി

കരുണ്‍ നായര്‍

മറുനാടന്‍ മലയാളി താരവും മധ്യനിര ബാറ്ററുമായ കരുണ്‍ നായരാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരു നിര്‍ഭാഗ്യവാനായ താരം. നിലവില്‍ അദ്ദേഹം ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ലായെന്നത് ശരി തന്നെയാണ്. പക്ഷെ ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കരുണിന്റെ അവിശ്വസനീയ പ്രകടനം എങ്ങനെ കണ്ടില്ലെന്നു നടിക്കും.

ചാംപ്യന്‍സ് ട്രോഫിയും ഏകദിന ഫോര്‍മാറ്റിലായതിനാല്‍ തന്നെ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനങ്ങളും സെലക്ഷന്‍ കമ്മിറ്റി കുറേക്കൂടി ഗൗരവത്തില്‍ എടുക്കേണ്ടതായിരുന്നു. വിദര്‍ഭയുടെ ക്യാപ്റ്റന്‍ കൂടിയായ കരുണ്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 752 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ വാരിക്കൂട്ടിയത് 752 റണ്‍സാണ്.

KARUN NAIR

അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. അതു മാത്രമല്ല കളിച്ച ഏഴിന്നിങ്‌സില്‍ ആറിലും കരുണ്‍ നോട്ടൗട്ടായിരുന്നുവെന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം.

നിതീഷ് റെഡ്ഡി

യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ്‌ റെഡ്ഡിയാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം ലഭിക്കാതെ പോയിട്ടുള്ള മറ്റൊരു നിര്‍ഭാഗ്യവാന്‍. ടൂര്‍ണമെന്റിലെ മൂന്നു റിസര്‍വ് കളിക്കാരുടെ ലിസ്റ്റില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും 15 അംഗ സ്ക്വാഡിലെ ആരെങ്കിലും പിന്‍മാറിയാല്‍ മാത്രമേ പ്രധാന ടീമിലെത്തുകയുള്ളൂ. എന്നാല്‍ ഇതിനുള്ള സാധ്യത തീരെ കുറവാണെന്നു തന്നെ പറയാം.

കടുപ്പമേറിയ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെ താരമായിരുന്നു നിതീഷ്. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയിലും 15 അംഗ സ്‌ക്വാഡില്‍ തന്നെ മീഡിയം പേസറും സ്ഥാനമര്‍ഹിച്ചിരുന്നു. പക്ഷെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ പ്രധാന ടീമിലേക്കു പരിഗണിക്കാതെ റിസര്‍വ് ലിസ്റ്റിലേക്കു ഒതുക്കുകയായിരുന്നു.

Story first published: Saturday, January 18, 2025, 16:06 [IST]
Other articles published on Jan 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+