For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: 56 ശരാശരി, ബാക്കപ്പായി പോലും സഞ്ജു വേണ്ടേ? ഇതെന്ത് ടീം, ഭാജി കലിപ്പില്‍

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംണിനെ തഴഞ്ഞതിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഏകദിന ഫോര്‍മാറ്റില്‍ ഇത്രയും മികച്ച ബാറ്റിങി ശരാശരിയുണ്ടായിട്ടും ബാക്കപ്പ് വിക്കറ്റ് കീപ്പറായി പോലും സഞ്ജുവിനെ വേണ്ടേയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

15 അംഗ സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചത്. സഞ്ജുവിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പകരം കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുത്തത്. റിഷഭായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു അഗാര്‍ക്കര്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

HARBHAJAN SINGH

സഞ്ജുവിനോടു സഹതാപം

ഏകദിനത്തില്‍ ഇത്ര മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു സാംസണിനു ഇടം ലഭിക്കാത്തതില്‍ ദുഖമുണ്ടെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ സഞ്ജുവിനോടു എനിക്കു സഹതാപം തോന്നുന്നു. റണ്ണെടുത്തിട്ടും ടീമില്‍ നിന്നും അദ്ദേഹം അവഗണിക്കപ്പെടുകയാണ്. നിങ്ങള്‍ക്കു 15 പേരെ മാത്രമേ ചാംപ്യന്‍സ് ട്രോഫിക്കായി ടീമിലേക്കു തിരഞ്ഞെടുക്കാന്‍ സാധിക്കൂയെന്നു എനിക്കറിയാം.

പക്ഷെ ഈ ഫോര്‍മാറ്റ് സഞ്ജുവിനു വളരെയധികം യോജിച്ചതാണെന്നു എനിക്കു തോന്നുന്നു. 55-56 ശരാശരി ഏകദിനത്തില്‍ അദ്ദേഹത്തിനുണ്ട്. എന്നിട്ടും രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പോലും ചാംപ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജുവിനെ കാണാനില്ല. അദ്ദേഹത്തെ ടീമിലേക്കു തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ ആരുടെ സ്ഥാനത്തെന്നും, ടീമില്‍ എങ്ങനെ ഇടമുണ്ടാക്കുമെന്നെല്ലാം ആയിരിക്കും ആളുകള്‍ ചോദിക്കുകയെന്നും ഹര്‍ഭജന്‍ വിശദമാക്കി.

അതേസമയം, 2023 ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനം ഈ ഫോര്‍മാറ്റില്‍ കളിച്ചത്. ഈ പരമ്പരയില്‍ ഇന്ത്യ ജയത്തോടെ പരമ്പര കൈക്കലാക്കിയപ്പോള്‍ സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 16 ഏകദിനങ്ങളില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. 56.66 ശരാശരിയില്‍ 510 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ചഹലിന്റെ അസാന്നിധ്യം

സഞ്ജു സാംസണിന്റെ മാത്രമല്ല മുന്‍ സ്റ്റാര്‍ യുസ്വേന്ദ്ര ചഹലിന്റെ ചാംപ്യന്‍സ് ട്രോഫിയിലെ അസാന്നിധ്യത്തെക്കുറിച്ചും ഹര്‍ഭജന്‍ സിങ് സംസാരിച്ചു. ബൗളിങില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടു വരുന്നതിനായി താരത്തെ ടീമിലേക്കു പരിഗണിക്കാമായിരുന്നെന്നും ഭാജി പറഞ്ഞു. സഞ്ജു സാംസണ്‍ ടീമിലില്ല, യുസ്വേന്ദ്ര ചഹലും ടീമിലില്ല. നാലു സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ ഇടംകൈന്‍മാരുമാണ്.

ബൗളിങിലെ വേരിയേഷനു വേണ്ടി ഒരു ലെഗ്‌സ്പിന്നറെ നിങ്ങള്‍ക്കു ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. ചഹല്‍ കിടിലന്‍ ബൗളറാണ്. ആ ടീമില്‍ ഫിറ്റല്ലാതിരിക്കാന്‍ അദ്ദേഹം എന്താണ് ചെയ്തതെന്നു തനിക്കറിയില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

ഓപ്പണിങ് ജോടികള്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യന്‍ സംഘത്തിലുള്ള മറ്റു ഓപ്പണിങ് ഓപ്ഷനുകള്‍. ഇവരില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. ടൂര്‍ണമെന്റില്‍ ജയ്‌സ്വാളിനെ കളിപ്പിച്ചേക്കില്ലെന്നും രോഹിത്തും ഗില്ലുമായിരിക്കും ഓപ്പണ്‍ ചെയ്‌തേക്കുകയെന്നുമാണ് ഭാജിയുടെ നിരീക്ഷണം.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

യശസ്വി ഓപ്പണറായി കളിക്കുമെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. പക്ഷെ ഇപ്പോള്‍ എനിക്കു അങ്ങനെ തോന്നുന്നില്ല. ശുഭ്മന്‍ ഗില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ അവന്‍ കളിക്കുകയും ചെയ്യും. ആദ്യത്തെ മൂന്ന്- നാാലു സ്ഥാനങ്ങളില്‍ യശസ്വിയുണ്ടാവില്ല. കാരണം വിരാട് കോലിയും ശ്രേയസ് അയ്യരുമായിരിക്കും ഈ പൊസിഷനുകളുടെ അവകാശികളെന്നും ഭാജി വിശദമാക്കി.

Story first published: Saturday, January 25, 2025, 14:48 [IST]
Other articles published on Jan 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+