For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിന് സീറ്റുറപ്പ് !! ഗംഭീര്‍ എല്ലാം തീരുമാനിച്ചു? വീഡിയോ വൈറല്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതോടെ ആരാധകര്‍ ഉറ്റുനോക്കുന്നത് ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലേക്കും അദ്ദേഹത്തിനു നറുക്കു വീഴുമോയെന്നതാണ്. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റിനു മുമ്പ് ഇംഗ്ലണ്ടുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും നടക്കാനിരിക്കുകയാണ്.

ചാംപ്യന്‍സ് ട്രോഫിയില്‍ സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുകയെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സഞ്ജുവും ഈ റോളിലേക്കു എത്താനുള്ള സാധ്യതയുണ്ടെന്ന നിര്‍ണായക സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഇതു എന്താണെന്നു നോക്കാം.

SANJU SAMSON

screenshot

സഞ്ജുവിന്റെ തയ്യാറെടുപ്പ്

സഞ്ജു സാംസണിന്റെ പുതിയ പരിശീലന വീഡിയോയാണ് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. യുഎഇയിലെ ഷാര്‍ജ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. തലങ്ങും വിലങ്ങും ചടുലമായിട്ടുള്ള ഷോട്ടുകള്‍ പായിക്കുന്ന സഞ്ജുവിനെ ഈ വീഡിയോയില്‍ നമുക്കു കാണാം.

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കു വേദിയാവുന്നത് യുഎഇയാണ്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വേദിയായ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ചാംപ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലിലാക്കുകയും ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലേക്കു മാറ്റുകയും ചെയ്തത്.

യുഎഇയില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന സഞ്ജു സാംസണിന്റെ വീഡിയോ കാണാം

അതുകൊണ്ടു തന്നെ ഇവിടുത്തെ പിച്ചും കാലാവസ്ഥയുമായെല്ലാം പൊരുത്തപ്പെടാനാണ് സഞ്ജു ഇത്ര നേരത്തേ തന്നെ യുഎഇയിലെത്തിയ ശേഷം ഇവിടെ ബാറ്റിങ് പരിശീലനം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല, ചാംപ്യന്‍സ് ട്രോഫിക്കായി തയ്യാറായി ഇരിക്കാന്‍ 30കാരനായ മലയാളി താരത്തോടു ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായും അഭ്യൂഹങ്ങളുണ്ട്. പുതിയ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയതിനു ശേഷം വലിയ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ അദ്ദേഹം നിയോഗിച്ചു കഴിഞ്ഞു.

തുടര്‍ച്ചയായി മൂന്നാമത്തെ ടി20 പരമ്പരയിലാണ് മലയാളി താരത്തിനു ഈ റോള്‍ ലഭിച്ചിരിക്കുന്നത്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ താനായിരിക്കുമെന്നു ഗംഭീറും ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവും നേരത്തേ അറിയിച്ചിരുന്നതായും ഇതിനായി തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സഞ്ജു മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പും ഈ തരത്തില്‍ അദ്ദേഹത്തോടു തയ്യാറായി ഇരിക്കാന്‍ ഗംഭീറില്‍ നിന്നും നിര്‍ദേശം ലഭിച്ചു കഴിഞ്ഞെന്നാണ് പുതിയ പരിശീലന വീഡിയോ നല്‍കുന്ന സൂചന.

SANJU SAMSON

മിന്നുന്ന ഫോം

ടി20യിലെ മിന്നുന്ന ഫോം ഏകദിന ടീമിലേക്കും സഞ്ജു സാംസണിനു അവസരമൊരുക്കുമെന്നാണ് വിവരം. ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാത്രമല്ല, ഇംഗ്ലണ്ടുമായുള്ള മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഏകദിന ടീമിലും അദ്ദേഹത്തിന് അവസരം ലഭിക്കാനിടയുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ടി20യില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് മലയാളി താരമാണ്. ഇന്ത്യ ചാംപ്യന്‍മാരായ ടി20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍പ്പോലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും പിന്നീട് അവസരം കിട്ടിയപ്പോള്‍ സഞ്ജു ഇതു ശരിക്കും മുതലാക്കുകയായിരുന്നു.

ടി20യില്‍ 12 ഇന്നിങ്‌സുകളിലാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 43.60 ശരാശരിയില്‍ 436 റണ്‍സ് സഞ്ജു അടിച്ചെടുക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. കൂടാതെ അഞ്ചു കളിയില്‍ ഡെക്കാവുകയും ചെയ്തു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയ ആദ്യ താരമെന്ന ലോക റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തി. ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി. പിന്നീട് സൗത്താഫ്രിക്കയുമായുള്ള നാലു ടി20കളില്‍ രണ്ടിലും താരം സെഞ്ച്വറി കുറിക്കുകയും ചെയ്തു.

Story first published: Monday, January 13, 2025, 6:41 [IST]
Other articles published on Jan 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+