For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ടീമിനു പുറത്ത്, എന്നിട്ടും രണ്ടാം സെമിയില്‍ താരമായി സഞ്ജു!! സംഭവമറിയാം

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം സെമി ഫൈനലിനിടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും വൈറലായി മാറിയിരിക്കുകയാണ്. ന്യൂസിലാന്‍ഡും സൗത്താഫ്രിക്കയും തമ്മില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന സെമിക്കിടെയാണ് സഞ്ജുവിന്റെ പേര് വീണ്ടും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയത്.

ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. പകരം കെഎല്‍ രാഹുലും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാരായി 15 അംഗ സ്‌ക്വാഡിലേക്കു വന്നത്. ഇവരേക്കാള്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനു ടീമില്‍ ഇടം നല്‍കാതിരുന്നതിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും ചോദ്യം ചെയ്തിരുന്നു.

SANJU SAMSON

സഞ്ജു വൈറലായതെങ്ങനെ ?

സൗത്താഫ്രിക്കുമായുള്ള സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിനിടെയാണ് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഈ മല്‍സരത്തില്‍ കിവികളുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണ്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരുന്നു. 94 ബോളില്‍ 102 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

വില്ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചുള്ള സ്റ്റാറ്റസും ടെലികാസ്റ്റ് ചെയ്ത്. 2022 ജനുവരി മുതല്‍ ഏകദിനത്തില്‍ കുറഞ്ഞത് 10 ഇന്നിങ്‌സുകളെങ്കിലും കളിച്ചവരില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ അഞ്ചു താരങ്ങളില്‍ രണ്ടാമത്തെയാള്‍ വില്ല്യംസണാണെന്നു സ്‌ക്രീനില്‍ കാണിക്കുകയായിരുന്നു.

66.46 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 71 ശരാശരിയുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡാണ് തലപ്പത്ത്. ടോപ്പ് ഫൈവ് ബാറ്റര്‍മാരുടെ ഈ ലിസ്റ്റില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. മലയാളി താരം വൈറലായി മാറിയതും ഈ കാരണത്താണ്.

സഞ്ജുവിനെക്കൂടാതെ ഓപ്പണറും ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ യുവതാരം ശുഭ്മന്‍ ഗില്ലും ഈ ലിസ്റ്റിലുണ്ട്. 62.67 ശരാശരിയുള്ള അദ്ദേഹം വില്ല്യംസണിനു പിന്നില്‍ മൂന്നാമതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ഇംഗ്ലണ്ടിന്റെ മുന്‍ മധ്യനിര ബാറ്റര്‍ ഡേവിഡ് മലാനാണ് നാലാമന്‍. അദ്ദേഹത്തിന്റെ ശരാശരി 58.72 ആണ്. മലാനു പിന്നില്‍ അഞ്ചാമന്‍ സഞ്ജുവാണ്. 58 എന്ന തകര്‍പ്പന്‍ ശരാശരിയോടെയാണിത്.

WILLIAMSON

Credit: Jio Hotstar

ഏറ്റെടുത്ത് ആരാധകര്‍

രണ്ടാം സെമി ഫൈനലിനിടെയുള്ള ഈ സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് സഞ്ജു സാംസണിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്. ഏകദിനത്തില്‍ 2022നു ശേഷമുള്ള ടോപ്പ് ഫൈവ് ബാറ്റര്‍മാരുടെ ലിസ്റ്റിലുണ്ടായിട്ടും അദ്ദേഹത്തിനു ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാതെ പോയതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്.

ഇന്ത്യന്‍ ടീമില്‍ പോലും ഇല്ലാതിരുന്നിട്ടും ഐസിസി ചാംപ്യന്‍സ് ട്രോഫി ടെലികാസ്റ്റിനിടെ സഞ്ജു സാംസണിന്റെ റെക്കോര്‍ഡും ലോകം കണ്ടിരിക്കുകയാണ്. അദ്ദേഹം ശരിക്കും അണ്ടര്‍ റേറ്റഡായിട്ടുള്ള താരമാണെന്നു ഇതു തെളിയിക്കുകയും ചെയ്തിരുന്നു. ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ സഞ്ജുവിനെ ഏകദിന ടീമിലേക്കു തിരിച്ചു വിളിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു.

സഞ്ജു സാംസണ്‍, നിങ്ങള്‍ ദയവു ചെയ്ത് റിഷഭ് പന്തിനെപ്പോലെ കൂടുതല്‍ മെച്ചപ്പെട്ട പിആര്‍ ടീമിനെ ഒപ്പം കൂട്ടണം. ഇത്രയും മികച്ച റെക്കോര്‍ഡ് ഏകദിനത്തില്‍ നിങ്ങള്‍ക്കുണ്ടായിട്ടും ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ലെന്നത് ശരിക്കും ആശ്ചര്യപ്പെടുത്തുന്നു. എന്നിട്ടും സഞ്ജുവിനെക്കുറിച്ച് ആരും മിണ്ടുന്നില്ല. ഏകദിനത്തില്‍ 30 മാത്രം ശരാശരിയുള്ള റിഷഭിനു പ്ലെയിങ് ഇലവനില്‍ ഇടം നല്‍കാത്തതിനെയാണ് ചിലര്‍ ചോദ്യം ചെയ്യുന്നതെന്നുമായിരുന്നു ഒരു പോസ്റ്റ്.

Story first published: Thursday, March 6, 2025, 19:18 [IST]
Other articles published on Mar 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+