Champions Trophy 2025: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? സൂര്യകുമാര്‍ വേണ്ട! ഇവര്‍ തീര്‍ച്ചയായും വേണം
മുംബൈ: ടി20 ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് മുന്നിലെ അടുത്ത വെല്ലുവിളി ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്താന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പോകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എങ്കിലും ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയോടെ കാണുന്ന പരമ്പരയാണ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി. തുടര്‍ച്ചയായ രണ്ടാം ഐസിസി ട്രോഫി സ്വന്തമാക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിരാട് കോലിയും രോഹിത് ശര്‍മയും നെടുന്തൂണുകളായി ടീമിലുണ്ടാവും. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനത്തെത്തുമ്പോഴും രോഹിത്തിന്റെ നായകസ്ഥാനത്തിന് കോട്ടം തട്ടിയേക്കില്ല. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനുള്ള ചുമതല രോഹിത്തിന് തന്നെ നല്‍കിയേക്കും. ഗംഭീര്‍ വരുമ്പോള്‍ ടീമില്‍ ചില ഉടച്ചുവാര്‍ക്കല്‍ പ്രതീക്ഷിക്കാം.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇന്ത്യ തീര്‍ച്ചയായും പരിഗണിക്കേണ്ട ചില താരങ്ങളുണ്ട്. ഇവരെ തഴയാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടന്നേക്കാമെങ്കിലും ഇന്ത്യ തീര്‍ച്ചയായും പിന്തുണക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സഞ്ജുവിനെ തീര്‍ച്ചയായും പരിഗണിക്കണം.
ടി20യിലൂടെ വളര്‍ന്ന താരമാണെങ്കിലും സഞ്ജു കൂടുതല്‍ പ്രതിഭ കാട്ടുന്നത് ഏകദിന ഫോര്‍മാറ്റിലാണെന്നതാണ് വസ്തുത. സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കണക്കുകള്‍ നോക്കിയാല്‍ത്തന്നെ അത് വ്യക്തമാകും. ദക്ഷിണാഫ്രിക്കയിലടക്കം ഏകദിന സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സഞ്ജു പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടുന്ന താരങ്ങളിലൊരാളാണ്.

അതുകൊണ്ടുതന്നെ സഞ്ജു തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണം. രണ്ടാമത്തെ താരം ശ്രേയസ് അയ്യരാണ്. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ബിസിസി ഐ കരാറടക്കം നഷ്ടപ്പെട്ട് ദേശീയ ടീമിന് പുറത്താണ് ശ്രേയസ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ക്ക് കീഴിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പ് നേടിയത്. പ്രതിഭാശാലിയായ ശ്രേയസിനെ ഇന്ത്യ ഇനിയും തഴയരുത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ശ്രേയസിനെ തിരിച്ചുകൊണ്ടുവരണം.
മധ്യനിരയിലും ടോപ് ഓഡറിലും തിളങ്ങാന്‍ ശേഷിയുള്ള ശ്രേയസ് ക്ലാസിക് താരങ്ങളിലൊരാളാണ്. ഷോര്‍ട്ട് ബോള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങളിലൊന്നാണെങ്കിലും ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് ശ്രേയസ് അയ്യര്‍. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കരുത്. അവസാന ഏകദിന ലോകകപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സൂര്യകുമാറിനെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ ധൈര്യം കാട്ടണം. കെ എല്‍ രാഹുലിനെ ഇന്ത്യ പരിഗണിക്കുമെന്നുറപ്പാണ്.
നിലവില്‍ വിശ്രമത്തിലുള്ള രാഹുല്‍ തിരിച്ചുവരവ് നടത്താനാണ് സാധ്യത. ഗംഭീറുമായി അടുത്ത ബന്ധം രാഹുലിനുണ്ട്. റുതുരാജ് ഗെയ്ക്‌വാദാണ് മറ്റൊരു താരം. ഇന്ത്യ വേണ്ടത്ര പരിഗണന നല്‍കാത്ത താരമാണ് റുതുരാജ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ റുതുരാജിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണം. വിരാട് കോലിക്ക് പകരക്കാരനാവാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റുതുരാജ്. വലിയ ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്.
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിന്റെ കരട് രൂപം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിലാണുള്ളത്. ഈ ഗ്രൂപ്പില്‍ ന്യൂസീലന്‍ഡും ബംഗ്ലാദേശുമാണ് മറ്റ് രണ്ട് ടീമുകള്‍. അതേ സമയം ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണുള്ളത്. ഇവരെല്ലാം ശക്തമായ താരനിരയുള്ള ടീമുകളാണ്. ഈ ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇങ്ങനെ വന്നാല്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications