For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: കിവീസിനെ വീഴ്ത്താം, ഇന്ത്യ ഒരു മാറ്റം വരുത്തൂ; നിര്‍ദേശിച്ച് ഹര്‍ഭജന്‍ സിങ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കരുത്തരായ ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇന്ത്യ ബംഗ്ലാദേശിനേയും പാകിസ്താനേയും അനായാസമായി കീഴടക്കിയിരുന്നു. ന്യൂസീലന്‍ഡും തോല്‍വി അറിയാതെയാണ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. കിവീസിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അനായാസം ജയം നേടിയെടുക്കാനാവില്ല.

ഇന്ത്യ സ്പിന്‍ കരുത്ത് ഉപയോഗിച്ചാണ് കഴിഞ്ഞ മത്സരങ്ങളില്‍ വിജയിച്ചത്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഈ തന്ത്രം നടന്നേക്കില്ല. സ്പിന്നിനെ നന്നായി നേരിടാന്‍ കിവീസിന് കഴിവുണ്ട്. കൂടാതെ മികച്ച സ്പിന്നര്‍മാര്‍ ന്യൂസീലന്‍ഡിനുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുകളിലാണ് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുകയെന്ന് പറയാം. ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടേണ്ടതായി വരും. അതേ സമയം രണ്ടാം സ്ഥാനക്കാരായാല്‍ ദക്ഷിണാഫ്രിക്കയാവും എതിരാളികളാവുക.

ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കണമെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യ വരുത്തേണ്ട പ്രധാന മാറ്റത്തെക്കുറിച്ചും ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടുന്നുണ്ട്.

വരുണ്‍ ചക്രവര്‍ത്തി പ്ലേയിങ് 11ലേക്കെത്തണം

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ പ്ലേയിങ് 11 ഒരു മാറ്റം വരുത്തണമെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെടുന്നത്. ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ന്യൂസീലന്‍ഡ് സ്പിന്നിനെതിരേ പ്രയാസപ്പെടുന്ന ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്‍ കരുത്ത് ഉയര്‍ത്തണമെന്നും നാല് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്താന്‍ യാതൊരു സാധ്യതയുമില്ല.

harbhajan singh arshdeep singh

ന്യൂസീലന്‍ഡിന്റെ മധ്യനിരയിലെ താരങ്ങളെല്ലാം സ്പിന്നിനെ നന്നായി കളിക്കുന്നവരാണ്. ടോം ലാദം, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ എന്നിവരെല്ലാം സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യും. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായിത്തന്നെ മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍. കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും മികവ് കാട്ടുന്നതിനാല്‍ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ലെന്ന് തന്നെ വിലയിരുത്താം.

ഷമിക്ക് വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ട്

സെമി ഫൈനല്‍ വരാനിരിക്കെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഷമി പരിശീലനം നടത്തിയിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് വലിയ ഇടവേളക്ക് ശേഷമാണ് ഷമി തിരിച്ചെത്തിയത്. ഈ സാഹചര്യത്തില്‍ താരത്തിന് വിശ്രമം നല്‍കി പകരം അര്‍ഷ്ദീപ് സിങ്ങിന് അവസരം നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഷമിക്ക് മികച്ച ബാറ്റിങ് റെക്കോഡാണുള്ളത്.

അതുകൊണ്ടുതന്നെ ഇന്ത്യ ഷമിയെ മാറ്റിനിര്‍ത്താന്‍ സാധ്യയില്ലെന്ന് തന്നെ പറയാം. നെറ്റ്‌സിലടക്കം പന്തെറിഞ്ഞ ഷമിക്ക് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം കളിക്കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ രോഹിത് നെറ്റ്‌സില്‍ പരിശീലനം നടത്തിയിട്ടുണ്ട്. രോഹിത് ശര്‍മ തന്നെ കിവീസിനെതിരേ ഇന്ത്യയെ നയിക്കുമെന്നാണ് വിവരം.

ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്

ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് പിച്ചിന്റെ മുന്‍തൂക്കമുണ്ട്. കഴിഞ്ഞ രണ്ട് മത്സരവും ഇന്ത്യ ദുബായിലാണ് കളിച്ചത്. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനെക്കാളും ദുബായിലെ പിച്ചില്‍ അനുഭവസമ്പത്ത് ഇന്ത്യക്ക് അവകാശപ്പെടാന്‍ സാധിക്കും. ഈ മുന്‍തൂക്കം മത്സരത്തില്‍ ഇന്ത്യക്ക് ജയം നേടിക്കൊടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും രണ്ട് ടീമിനും അനായാസ ജയം പ്രതീക്ഷിക്കാനാവില്ല. ശക്തമായ മത്സരം തന്നെ ഇരു ടീമും കാഴ്ചവെക്കുമെന്നുറപ്പാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം മത്സരത്തില്‍ വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

Story first published: Sunday, March 2, 2025, 6:42 [IST]
Other articles published on Mar 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+