Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: 8 ഇന്ത്യക്കാര്‍!! സൂപ്പര്‍ താരം ഔട്ട്, രോഹിത് നയിക്കും, ഇന്ത്യ-പാക് സംയുക്ത 11

ഐസിസി ചാംപ്യന്‍സ് ട്രോഫി ആവേശകരമായ രണ്ടാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. സെമി ഫൈനല്‍ ബെര്‍ത്തിനായുള്ള തീപാറുന്ന പോരാട്ടങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമുകളില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും മാത്രമാണ് ഇതിനകം സെമിയുറപ്പാക്കിയത്. എന്നാല്‍ നിലവിലെ ജേതാക്കളും ആതിഥേയരുമായ പാകിസ്താനോടൊപ്പം ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്.

ബംഗ്ലാദേശ്, പാക് ടീമുകളെ തകര്‍ത്താണ് രോഹിത് ശര്‍മയും സംഘവും സെമിയിലേക്കു ടിക്കറ്റ് വാങ്ങിയത്. പാകിസ്താനാവട്ടെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടും പിന്നീട് ഇന്ത്യയോടും തോല്‍ക്കുകയായിരുന്നു. ഈ ടൂര്‍ണമെന്റിലെ ഇന്ത്യ, പാക് ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ROHIT GILL

ടോപ്പ് ത്രീയില്‍ ആരെല്ലാം

ഇന്ത്യ- പാകിസ്താന്‍ സംയുക്ത ഇലവന്റെ ടോപ്പ് ത്രീയിലെ എല്ലാവരും ഇന്ത്യക്കാരാവുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. കാരണം പാക് ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടേതു തന്നെയാണ് കിടുവെന്നു ഉറപ്പിച്ച് പറയാം. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും സംയുക്ത ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ഇലവനെ നയിക്കുന്നത് രോഹിത്തായിരിക്കും.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ഈ ടൂര്‍ണമെന്റില്‍ ഗംഭീര ഫോമിലാണ് ഗില്‍. ആദ്യ കളിയില്‍ താരം കിടിലന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. രോഹിത്തും ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക റണ്‍മെഷീന്‍ വിരാട് കോലിയായിരിക്കും. പാകിസ്താനുമായുള്ള സൂപ്പര്‍ പോരില്‍ അപരാജിത സെഞ്ച്വറിയോടെ അദ്ദേഹം ടീമിന്റെ ഹീറോയായി മാറിയിരുന്നു. ഏകദിനത്തിലെ 51ാമത്തെ സെഞ്ച്വറി കൂടിയാണ് കോലി കണ്ടെത്തിയത്.

മധ്യനിരയില്‍ ഇവര്‍

സംയുക്ത ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നന്വറില്‍ ഇന്ത്യയുടെ മിന്നും താരം ശ്രേയസ് അയ്യരായിരിക്കും. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നാലാം നമ്പര്‍ താരങ്ങളിലൊരാളായി അദ്ദേഹം മാറിക്കഴിഞ്ഞു.

ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനു ഇടമുണ്ടാവില്ല. പകരം പാകിസ്താന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് ഈ റോള്‍ ലഭിക്കുക. ബാറ്റിങില്‍ രാഹുലിനോളം റിസ്വാന്‍ എത്തില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ പാക് താരമാണ് ബെസ്റ്റ്. ഈ കാരണത്താല്‍ അദ്ദേഹം ഇലവനിലുണ്ടാവുകയും ചെയ്യും.

ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലുള്ളവരെല്ലാം ഇന്ത്യന്‍ താരങ്ങളാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആറാമനായി കളിക്കുക. ബാറ്റിങ്, ബൗളിങ് തുടങ്ങി രണ്ടിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

ഹാര്‍ദിക്കിനു ശേഷം ഇന്ത്യയുടെ ഇടംകൈയ്വന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാവും കളിക്കുക. രണ്ടു പേരും ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ താരങ്ങള്‍ കൂടിയാണ്.

NASEEM SHAH

ബൗളിങ് നിര

സംയുക്ത ഇലവനില്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക ഇന്ത്യന്‍ താരം കുല്‍ദീപ് യാദവായിരിക്കും. പാക് താരം അബ്രാര്‍ അഹമ്മദിനേക്കാള്‍ ബൗളിങില്‍ വൈവിധ്യവും അനുഭവമ്പത്തുമുള്ള സ്പിന്നറാണ് അദ്ദേഹം.

അതുകൊണ്ടു തന്നെ ഈ റോളിനു കൂടുതല്‍ അര്‍ഹയും കുല്‍ദീപിനാണ്. അദ്ദേഹം കഴിഞ്ഞാല്‍ രണ്ടു പേസര്‍മാരായി ഇലവനിലുള്ളത് പാകിസ്താന്റെ ഷഹീന്‍ അഫ്രീഡിയും നസീം ഷായുമായിരിക്കും.

ഇന്ത്യ- പാക് സംയുക്ത 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, നസീം ഷാ, ഷഹീന്‍ അഫ്രീഡി.

Story first published: Wednesday, February 26, 2025, 19:26 [IST]
Other articles published on Feb 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+