Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ടീം 2ന് 150, പിന്നെ 7ന് 200!! രോഹിത് വേറെ ലെവല്‍ ക്യാപ്റ്റന്‍, ടേണിങ് പോയിന്ററിയാം

ദുബായ്: ഇന്ത്യക്കെതിരായ ചാംപ്യന്‍സ്‌ട്രോഫി പോരാട്ടത്തില്‍ മികച്ച സ്‌കോറിലേക്കു നീങ്ങിയ പാകിസ്താനെ ഉജ്ജ്വല ബൗളിങിലൂടെ ടീം ഇന്ത്യ വരിഞ്ഞുകെട്ടിയിരിക്കുകയാണ്. ഒരു സമയത്തു 270-280 റണ്‍സെങ്കിലും നേടുമെന്നു തോന്നിച്ച അവരെ 241 റണ്‍സിനു എറിഞ്ഞൊതുക്കി. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് പാക് ടീം മൂക്കുകയറിട്ടത്.

മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി കളിയില്‍ പിടിമുറുക്കുമെന്നു തോന്നിച്ച പാക് ടീമിനെ എറിഞ്ഞിട്ടത് രോഹിത്തിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ്. കളിയിലെ ടേണിങ് പോയിന്റായി മാറിയ സംഭവം എന്താണെന്നും രോഹിത് ഇതു എങ്ങനെയാണ് പ്ലാന്‍ ചെയ്തതെന്നും നമുക്കു നോക്കാം.

ROHIT HARDIK

കളിയിലെ ടേണിങ് പോയിന്റ്

മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പാകിസ്താന്‍ ടീമിനു സാധിച്ചിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 40ല്‍ നിന്നും പാക് ടീം 47ലേക്കു വീണപ്പോഴാണ് നായകന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ക്രീസില്‍ ഒന്നിച്ചത്. വളരെ പതിഞ്ഞ താളത്തില്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ ഈ ജോടി 110 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഇതോടെ പാക് ടീം ഓവറില്‍ രണ്ടു വിക്കറ്റിനു 150 റണ്‍സിലെത്തുകയും ചെയ്തു. എട്ടു വിക്കറ്റുകള്‍ കൈവശമുള്ളതിനാല്‍ ശേഷിച്ച 17 ഓവറില്‍ പാക് ടീം മികച്ച സ്‌കോര്‍ അടിച്ചെടുക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ 34ാം ഓവറില്‍ ഫിഫ്റ്റിക്കരികിലെത്തിയ റിസ്വാനെ പുറത്താക്കി ഇന്ത്യ നിര്‍ണായക ബ്രേക്ക്ത്രൂ സ്വന്തമാക്കി. കളിയിലെ ടേണിങ് പോയിന്റും ഇതായിരുന്നു.

32ാം ഓവര്‍ വരെ സ്പിന്‍ ജോടികളായ അക്ഷറിനെയും രവീന്ദ്ര ജഡേജയെയുമാണ് രോഹിത് മാറി മാറി പരീക്ഷിച്ചത്. എന്നാല്‍ 33ാം ഓവറില്‍ രോഹിത് ഗെയിം പ്ലാനില്‍ മാറ്റം വരുത്തി. ജഡേജയെ പിന്‍വലിച്ച ശേഷം ഹാര്‍ദിക് പാണ്ഡ്യയെ വീണ്ടുമൊരു സ്‌പെല്ലിനായി രോഹിത് തിരികെ വിളിച്ചു. പാക് ബാറ്റിങിന്റെ താളം തെറ്റിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. ഈ ഓവറിലെ അവസാന ബോളില്‍ റിസ്വാന്റെ ഒരു ക്യാച്ച് ഹര്‍ഷിത് റാണ പാഴാക്കിയതോടെ ഇന്ത്യ നിരാശരായി.

ജഡജേയ്ക്കു അടുത്ത ഓവര്‍ നല്‍കാതെ അക്ഷറിനെ രോഹിത് അടുത്ത ഓവര്‍ ഏല്‍പ്പിച്ചു. ഇതാണ് കളിയിലെ മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയത്. രണ്ടാത്തെ ബോളില്‍ തന്നെ റിസ്വാനെ (46) അക്ഷര്‍ മടക്കി. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു തുനിഞ്ഞ പാക് നായകന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. റിസ്വാന്‍ മടങ്ങിയതോടെ പാക് ടീമിന്റെ താളവും നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. 90 റണ്‍സിനിടെ എട്ടു വികറ്റുകളും പിഴുത ഇന്ത്യ പാക് ടീമിനെ 241 റണ്‍സിനു എറിഞ്ഞിടുകയും ചെയ്തു.

kuldeep yadav

ഇന്ത്യന്‍ വിജയലക്ഷ്യം

ഇന്ത്യന്‍ ടീമിനു 242 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന്‍ ടീം നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാക് ടീം രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 241 റണ്‍സിനു പുറത്തായി. മൂന്നാം നമ്പറില്‍ ബാറ്റ് വീശിയ സൗദ് ഷക്കീലാണ് (62) പാക് ടീമിനു കരുത്തായത്. 76 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറുകളടിച്ചു.

പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ (46), ഖുശ്ദില്‍ ഷാ (38), ബാബര്‍ ആസം (23) എന്നിവരും ഭേദപ്പെട്ട ഇന്നിങ്‌ലുകള്‍ കാഴ്ചവച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് മൂന്നു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവാണ്. ഹാര്‍ദിക് പാണ്ഡ്യക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.

Story first published: Sunday, February 23, 2025, 18:39 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+