Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഇതു അവസാനത്തേത്, ടീം ഇന്ത്യയില്‍ ഇനി ഇവര്‍ കാണില്ല!! ആരൊക്കെ?

ഐസിസിയുടെ ഗ്ലാമര്‍ ടൂര്‍ണമെന്റുകളിലൊന്നായ ചാംപ്യന്‍സ് ട്രോഫി ഒരിടവേളയ്ക്കു ശേഷം അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. പാകിസ്താനാണ് ടൂര്‍ണമെന്റിന്റെ ആതിഥേയരെങ്കിലും അവിടെ തന്നെയാവും മുഴുവന്‍ മല്‍സരങ്ങളും നടക്കുകയെന്നു ഇനിയും ഉറപ്പായിട്ടില്ല. പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനാല്‍ ഇന്ത്യന്‍ ടീമിന്‍റെ മല്‍സരങ്ങള്‍ മറ്റൊരു വേദിയിലാവും നടന്നേക്കുക.

എട്ടു മുന്‍നിര ടീമുകളാണ് ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിയില്‍ അണിനിരക്കുക. നിലവിലെ ചാംപ്യന്‍മാരായ പാകിസ്താന്‍ കിരീടം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാവും തയ്യാറെടുക്കുക. അതേസമയം, ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കു ഇതു അവസാനത്തെ ചാംപ്യന്‍സ് ട്രോഫി കൂടിയായിരിക്കും. വീണ്ടുമൊരു എഡിഷനില്‍ ചിലരെ കണ്ടേക്കില്ല. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ROHIT SHARMA

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 37കാരനായ അദ്ദേഹത്തിനു വീണ്ടുമൊരു ചാംപ്യന്‍സ് ട്രോഫിക്കു ബാല്യമുണ്ടാവാന്‍ കഴിഞ്ഞേക്കില്ല. ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിനു പിന്നാലെ ഹിറ്റ്മാന്‍ ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഏകദിനത്തോടും രോഹിത് ഗുഡ്‌ബൈ പറഞ്ഞാല്‍ അദ്ഭുതപ്പെടാനില്ല.

ചാംപ്യന്‍സ് ട്രോഫി കിരീടവിജയത്തോടെ തന്നെ പടിയിറങ്ങാനായാല്‍ അതു അദ്ദേഹത്തിനു ഏറെ അഭിമാനിക്കാന്‍ വക നല്‍കുമെന്നുറപ്പാണ്. ടി20 ലോകകപ്പിനു സമാനമായ ഒരു രാജകീയമായ വിടവാങ്ങല്‍ തന്നെയായിരിക്കും രോഹിത് ആഗ്രഹിക്കുക. ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും തിളങ്ങാനായാല്‍ അതു അദ്ദേഹത്തിനു ഇരട്ടി മധുരമായി മാറുകയും ചെയ്യും

വിരാട് കോലി

മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് അവസാനത്തെ ചാംപ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന രണ്ടാമത്തെയാള്‍. 2017ലെ അവസാന എഡിഷനില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അന്നു കോലി നയിച്ച ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലുടനീളം ഗംഭീരമായി കളിച്ചെങ്കിലും ഫൈനലില്‍ ഫ്‌ളോപ്പാവുകയായിരുന്നു. ചിരവൈരികളായ പാകിസ്താനോടു 180 റണ്‍സിന്റെ കനത്ത പരാജയമാണ് കോലിപ്പടയ്ക്കു നേരിടേണ്ടി വന്നത്.

ഇത്തവണ രോഹിത്തിനു കീഴില്‍ വീണ്ടുമൊരു ചാംപ്യന്‍സ് ട്രോഫി കളിക്കാനൊരുങ്ങുകയാണ് 36 കാരനായ കോലി. സമീപകാലത്തു അത്ര മികച്ച ഫോമിലല്ലെങ്കിലും ഏകദിനം അദ്ദേഹത്തിന്റെ ഫേവറിറ്റ് ഫോര്‍മാറ്റുകളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ വന്‍ റണ്‍വേട്ടയാണ് കോലി നടത്തിയത്.

VIRAT KOHLI

ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു അദ്ദേഹം. സമാനമായൊരു പ്രകടനമായിരിക്കും വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലും കോലി സ്വപ്‌നം കാണുന്നത്. ടൂര്‍ണമെന്റില്‍ റണ്‍വേട്ട നടത്തുന്നതിനൊപ്പം ഇന്ത്യയെ ചാംപ്യന്‍മാരുമാക്കാനായാല്‍ അതു അദ്ദേഹത്തിന്റെ വിരമിക്കലിനും വഴിയൊരുക്കിയേക്കും.

രവീന്ദ്ര ജഡേജ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 35 കാരനായ അദ്ദേഹം കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 മതിയാക്കിയിരുന്നു. അടുത്ത ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനത്തിലും ജഡ്ഡു പാഡഴിച്ചേക്കും. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടക്കമുള്ള ഓള്‍റൗണ്ടര്‍മാരുടെ വരവ് അദ്ദേഹത്തിന്റെ സ്ഥാനത്തിനു ഭീഷണിയാവുന്നുണ്ട്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല ജഡ്ഡു കാണപ്പെടുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ജഡേജ നേരിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

Story first published: Monday, December 2, 2024, 22:20 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+