Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ആ ക്യാച്ച് എന്റെ പിഴ!! ക്ഷമ ചോദിക്കാന്‍ എന്തു ചെയ്യും? രോഹിത് പറയുന്നു

ദുബായ്: ചംപ്യന്‍സ് ട്രോഫിയിലെ ആദ്യ പോരാട്ടത്തില്‍ ടീം ഇന്ത്യക്കു മിന്നുന്ന ജയത്തോടെ തന്നെ തുടങ്ങാന്‍ സാധിച്ചെങ്കിലും ഒരു കാര്യത്തില്‍ ആരാധകര്‍ക്കു നിരാശയും ദുഖവുമുണ്ട്. ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു കിടിലനൊരു ഹാട്രിക്ക് കൈയെത്തുദൂരത്തു കൈവിട്ടു പോയതിലാണിത്. ഇതില്‍ വില്ലനായതാവട്ടെ നായകന്‍ രോഹിത് ശര്‍മയുമാണ്. അനായാസം കൈയിലൊതുക്കാമായിരുന്ന ക്യാച്ചാണ് അദ്ദേഹം താഴെയിട്ടു കളഞ്ഞത്.

സാധാരണയായി പല തകര്‍പ്പന്‍ ക്യാച്ചുകളുമെടുത്ത് ഞെട്ടിക്കാറുള്ള രോഹിത്തില്‍ നിന്നും ഇത്തരമൊരു പിഴവ് ആരും തന്നെ പ്രതീക്ഷിച്ചതുമല്ല. എങ്ങനെയാണ് ആ ക്യാച്ച് തന്നില്‍ നിന്നു വഴുതിപ്പോയതെന്നും അക്ഷറിനോടു ക്ഷമ ചോദിക്കാന്‍ എന്താണ് ചെയ്യുകയെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഹിറ്റ്മാന്‍. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

ROHIT SHARMA

ആ ക്യാച്ച് എടുക്കേണ്ടതായിരുന്നു

അക്ഷര്‍ പട്ടേല്‍ ഹാട്രിക്ക് തികയ്‌ക്കേണ്ടിയിരുന്ന ആ ക്യാച്ച് താന്‍ തീര്‍ച്ചയായും എടുക്കേണ്ടതായിരുന്നുവെന്നാണ് രോഹിത് ശര്‍മ തുറന്നു പറഞ്ഞിരിക്കുന്നത്. നാളെ ഞാന്‍ അക്ഷറിനെ അത്താഴത്തിനു കൊണ്ടുപോവാമെന്നായിരുന്നു ചിരിയോടെ തമാശരൂപേണയുള്ള രോഹിത്തിന്റെ ആദ്യത്തെ പ്രതികരണം. അതു വളരെ എളുപ്പമുള്ള ഒരു ക്യാച്ചായിരുന്നു.

എന്റെ ഇതു വരെ സെറ്റ് ചെയ്തിട്ടുള്ള ഒരു നിലവാരം നോക്കുമ്പോള്‍ ആ ക്യാച്ച് ഞാന്‍ എടുക്കുകയും ചെയ്യേണ്ടതായിരുന്നു. പക്ഷെ ഈ തരത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നു എനിക്കറിയാം. മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന്റെ ക്രെഡിറ്റ് റിദോയ്ക്കും ജേക്കറിനുമാണെന്നും രോഹിത് വ്യക്തമാക്കി.

അക്ഷറിന്റെ ഓവറില്‍ സംഭവിച്ചത്

ബംഗ്ലാദേശിനെതിരേ അക്ഷര്‍ പട്ടേല്‍ എറിഞ്ഞ ഒമ്പതാമത്തെ ഓവറിലായിരുന്നു കളിയിലെ നാടകീയ രംഗങ്ങള്‍. മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഓവര്‍ കൂടിയായിരുന്നു ഇത്. രണ്ടാമത്തെ ബോളില്‍ തന്നെ തന്‍സിദ് ഹസനെ (25) അക്ഷര്‍ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു.

പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമാണ് തുടര്‍ന്നു ക്രീസിലെത്തിയത്. ആദ്യ ബോളില്‍ തന്നെ എഡ്ജായ അദ്ദേഹത്തെ രാഹുല്‍ പിടികൂടുകയും ചെയ്തു. ഇതോടെ അക്ഷര്‍ ഹാട്രിക്കിനരികെ. ജേക്കര്‍ അലിയാണ് പുതുതായി ബാറ്റിങിനെത്തിയത്. ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കവെ എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പിലുള്ള രോഹിത് ശര്‍മയുടെ കൈകളിലേക്കാണ് വന്നത്.

AXAR PATEL

പക്ഷെ അവിശ്വസനീയമാം വിധം അതു അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും വഴുതി താഴെ വിഴുകയും ചെയ്തു. വളരെയധികം രോഷാകുലനായി കാണപ്പെട്ട രോഹിത് ഇരുകൈള്‍ കൊണ്ടും ഗ്രൗണ്ടില്‍ പല തവണ ആഞ്ഞടിച്ചാണ് അദ്ദേഹം നിരാശ പ്രകടിപ്പിച്ചത്. തുടര്‍ന്നു അക്ഷറിനു നേരെ നോക്കി ക്ഷമിക്കൂയെന്നു ഇരുകൈകളും കൂപ്പി രോഹിത്ത് മാപ്പ് ചോദിക്കുന്നതും കാണാമായിരുന്നു.

അടുത്ത കളിയിലെ പിച്ച്

ചിരവൈരികളായ പാകിസ്താനുമായി ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിനുള്ള പിച്ച് എങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ചും രോഹിത് ശര്‍മ പ്രതികരിച്ചു. ഞായറാഴ്ചത്തെ കളിയിലെ കളിയിലെ പിച്ച് എങ്ങനെയാവുമെന്നതിനെ കുറിച്ച് ഒരുറപ്പുമില്ല.

പക്ഷെ ഈ മല്‍സരത്തിലേതിനു ഏറെക്കുറെ സമാനമായ പിച്ച് തന്നെയായിരിക്കും അതു തന്നെയെന്നാണ് ഞാന്‍ ഊഹിക്കുന്നത്. ഇവിടെ നടന്നിട്ടുള്ള മല്‍സരങ്ങള്‍ വച്ചു നോക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്, പിച്ച് എങ്ങനെയായിരിക്കുമെന്നു കൃത്യമായി പറയാന്‍ താന്‍ ക്യുറേറ്ററൊന്നുമല്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച പകലും രാത്രിയുമായിട്ടാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടം നടക്കാനിരിക്കുന്നത്. പാകിസ്താനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടം കൂടിയാണിത്. അവര്‍ ഇത്തവണ സെമി ഫൈനല്‍ കളിക്കുമോയെന്ന മല്‍സരംകൂടിയാണിത്. കാരണം ഉദ്ഘാടന മല്‍സത്തില്‍ ന്യൂസിലാന്‍ഡിനോടു പാക്പട 60 റണ്‍സിനു തോറ്റിരുന്നു.

ഇന്ത്യക്കെതിരേ ജയം നേടാനായാല്‍ മാത്രമേ പാക് ടീമിനു സെമി പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഈ കളിയും തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്ന ആദ്യത്തെ ടീമായി നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ പാക് ടീം മാറുകയും ചെയ്യും. അതുകൊണ്ടു തന്നെ കൈയ്‌മെയ് മറന്നൊരു പോരാട്ടത്തിനാവും മുഹമ്മദ് റിസ്വാനും സംഘവും കച്ചമുറുക്കുക.

Story first published: Friday, February 21, 2025, 6:18 [IST]
Other articles published on Feb 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+