For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഫൈനലില്‍ ഹിറ്റ്മാന്‍ ഷോ, സെഞ്ച്വറിയുറപ്പ്!! കോലിയും ഹാപ്പി; ഇതാ കാരണം

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ കലാശപ്പോരില്‍ ആരൊക്കെയെന്ന ചോദ്യത്തിനു ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്. രണ്ടു തവണ കിരീടം ചൂടിയ ഇന്ത്യയും ഒരു തവണ കിരീടമുയര്‍ത്തിയ ന്യൂസിലാന്‍ഡുമാണ് ഇത്തവണ ഫൈനലില്‍ മുഖാമുഖം വരുന്നത്. ഞായറാഴ്ച പകലും രാത്രിയുമായി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ തീപ്പൊരി പോരാട്ടം.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ ഇന്ത്യയും കിവികളും തന്നെയാണെന്നതില്‍ സംശയില്ല. അതുകൊണ്ടുതന്നെ തീപാറുന്ന പോരാട്ടം തന്നെ ഫൈനലില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. അതിനിടെ ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ചില സൂചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതു ഏറ്റവുമധികം സന്തോഷിപ്പിക്കുക ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയുമായിരിക്കും. ഇതിന്റെ കാരണമെന്താണെന്നു അറിയാം.

MATT HENRY

സൂപ്പര്‍ പേസര്‍ കളിച്ചേക്കില്ല

ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ പേസറായ മാറ്റ് ഹെന്‍ട്രി ഫൈനലില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ടീമിനെ ഏറെ സന്തോഷിപ്പിക്കുന്നത്. പരിക്കേറ്റ അദ്ദേഹം ഫൈനലില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റാര്‍ പേസ് ജോടികളായ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരുടെ വിരമിക്കലിനു ശേഷം കിവി ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്.

മാത്രമല്ല ന്യൂസിലാന്‍ഡ് പേസ് നിരയില്‍ നിലവില്‍ ഏറ്റവും അനുഭവസമ്പത്തുള്ള താരവും 33കാരനായ ഹെന്‍ട്രിയാണ്. 90 ഏകദിന മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ 5.18 ഇക്കോണമി റേറ്റില്‍ 163 വിക്കറ്റുകളും വലംകൈയന്‍ പേസര്‍ വീഴ്ത്തി. മൂന്നു ഫൈറുകളും ഇതിലുള്‍പ്പെടും. ടീമിനു പവര്‍പ്ലേയില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ മിടുക്കനാണ് അദ്ദേഹം.

അതുകൊണ്ടു തന്നെ ഫൈനലില്‍ ഹെന്‍ട്രിയില്ലെങ്കില്‍ അതു ഇന്ത്യക്കു വലിയ പ്ലസ് പോയിന്റായി മാറുകയും ചെയ്യും. അദ്ദേഹത്തെ കൂടാതെ ടീമിലെ മറ്റു പേസര്‍മാരായ വില്ല്യം ഒറൂക്കി, കൈല്‍ ജാമിസണ്‍, ജേക്കബ് ടഫി എന്നിവര്‍ക്കെല്ലാം അനുഭവസമ്പത്ത് കുറവാണ്. ഇതു ഇന്ത്യന്‍ ബാറ്റിങ് നിര മുതലാക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.

2019ലെ സെമിയില്‍ ഹീറോ

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ എംഎസ് ധോണി നയിച്ച ഇന്ത്യയെ ന്യൂസിലാന്‍ഡ് തകര്‍ത്തുവിട്ടപ്പോള്‍ അവരുടെ ഹീറോയായിരുന്നു മാറ്റ് ഹെന്‍ട്രി. അന്നു ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ പിഴുത അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചുമായി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (1), കെഎല്‍ രാഹുല്‍ (1), അഞ്ചാമനായെത്തിയ ദിനേശ് കാര്‍ത്തിക് (6) എന്നിവരെയാണ് ഹെന്‍ട്രി മടക്കിയത്. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ വെറും 37 റണ്‍സ് വിട്ടുകൊടുത്താണ് ഇന്ത്യക്കു മേല്‍ ഹെന്‍ട്രി ഇടിത്തീയായത്. ഇതോടെ 240 റണ്‍സെന്ന ചെറിയ സ്‌കോര്‍ പോലും ചേസ് ചെയ്യാവനാവാതെ ഇന്ത്യ വെറും 221ന് പുറത്താവുകയും ചെയ്തു.

ROHIT SHARMA VIRAT KOHLI

രോഹിത്തും കോലിയും ഹാപ്പി

ഇത്തവണ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ മാറ്റ് ഹെന്‍ട്രി കളിച്ചില്ലെങ്കില്‍ അതു ഏറ്റവുമധികം സന്തോഷിപ്പിക്കുക ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണുകളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെയായിരിക്കും. കാരണം രണ്ടു പേര്‍ക്കുമെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്.

ടൂര്‍ണമെന്റില്‍ വലിയ സ്‌കോറുകളൊന്നും കുറിച്ചിട്ടില്ലാത്ത രോഹിത്തിന്റെ സെഞ്ച്വറി തന്നെ ഫൈനലില്‍ കാണാനായേക്കും. ഏകദിനത്തില്‍ ഹെന്‍ട്രിക്കെതിരേ 59 ബോളുകള്‍ നേരിട്ട രോഹിത്തിന് നേടാനായത് 59 റണ്‍സ് മാത്രമാണ്. രണ്ടു തവണ ഹിറ്റ്മാനെ അദ്ദേഹം പുറത്താക്കുകയും ചെയ്തു.

കോലിയാവട്ടെ ഏകിദനത്തില്‍ 67 ബോളുകളാണ് ഹെന്‍ട്രിക്കെതിരേ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും നേടിയത് 57 റണ്‍സുമാണ്. കോലിയെയും രണ്ടു തവണ പുറത്താക്കാന്‍ കിവി പേസര്‍ക്കായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫൈനലില്‍ അദ്ദേഹം കളിച്ചില്ലെങ്കില്‍ അതു രോഹിത്തിനും കോലിക്കും വലിയ ആശ്വാസമാവുകയും ചെയ്യും.

Story first published: Thursday, March 6, 2025, 13:19 [IST]
Other articles published on Mar 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+