Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: വിരമിക്കല്‍ തള്ളി രോഹിത്!! പറഞ്ഞത് ഇങ്ങനെ

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിനു പിന്നാലെ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനവും വന്നേക്കുമെന്നു ഭയന്ന ആരാധകര്‍ക്കു ആശ്വാസം. ഇപ്പോള്‍ കളി മതിയാക്കാന്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഹിറ്റ്മാന്‍. ഫൈനലിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങള്‍ ഹിറ്റ്മാന്‍ അവസാനിപ്പിച്ചിരിക്കുന്നത്.

ന്യൂസിലാന്‍ഡുമായുള്ള ഫൈനലില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് രോഹിത് വഹിച്ചത്. റണ്‍ചേസില്‍ 76 റണ്‍സോടെ ടോപ്‌സ്‌കോററായ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ചൂടിയിയിരുന്നു. 83 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഹിറ്റ്മാന്റെ ഇന്നിങ്‌സ്.

ROHIT SHARMA

വിരമിക്കില്ലെന്നു രോഹിത്

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്നും രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വിജയികളായാല്‍ ഏകദിനത്തില്‍ നിന്നും ഇരുവരും വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

പക്ഷെ രോഹിത് മാത്രമല്ല, കോലിയും ഇത്തവണ കളി നിര്‍ത്താനുള്ള മൂഡിലല്ല കാണപ്പെട്ടത്. തന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള എല്ലാ അഭ്യൂഹങ്ങളും വാര്‍ത്താസമ്മേളനത്തില്‍ രോഹിത് അവസാനിപ്പിക്കുകയും ചെയ്തു. ഏകദിന ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിക്കുന്നില്ല. മുന്നോട്ടു പോവുക തന്നെ ചെയ്യും. ദയവു ചെയ്ത് അഭ്യൂങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് വാര്‍ത്താസമ്മേളനം കഴിഞ്ഞ് എഴുന്നേല്‍ക്കവെ രോഹിത് വ്യക്തമാക്കിയത്.

ഇതോടെ 37 കാരനായ താരം ഈ ഫോര്‍മാറ്റില്‍ തുടര്‍ന്നും ഇന്ത്യക്കായി കളിക്കുമെന്നുറപ്പായിരിക്കുകയാണ്. പക്ഷെ 2027ലാണ് അടുത്ത ഐസിസി ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റാവുമ്പോഴേക്കും രോഹിത് 40കളിലേക്കു കടക്കും.

നിലവിലെ ഫിറ്റ്‌നസ് നിലവാരം പരിഗിക്കുന്വോള്‍ അദ്ദേഹത്തിനു ഈ ടൂര്‍ണമെന്റിലും കളിക്കുക അസാധ്യമായിരിക്കും. അതുകൊണ്ടുതന്നെ ഈ വര്‍ഷമോ, അടുത്ത വര്‍ഷമോ രോഹിത്തിന്റെ വിരമിക്കല്‍ സംഭവിക്കാന്‍ തന്നെയാണ് സാധ്യത.

INDIAN TEAM

നാലാം ഐസിസി ട്രോഫി

ഇന്ത്യന്‍ ക്രിക്കറ്ററെന്ന നിലയില്‍ തന്റെ നാലാമത്തെയും ക്യാപ്റ്റനെനന് നിലയില്‍ രണ്ടാമത്തെയും ഐസിസി ട്രോഫിയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ കൈക്കലാക്കിയത്. ഇതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം രണ്ടിലേറെ ഐസിസി കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനായും ഹിറ്റ്മാന്‍ മാറി.

2007ലെ പ്രഥമ ടി20 ലോകകപ്പ്, 2013ലെ ഐസിസി ഏകദിന ലോകകപ്പ് എന്നിവ ധോണിക്കു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രോഹിത്തും സംഘത്തിലുണ്ടായിരുന്നു. പക്ഷെ 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല.

ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലൂടെയാണ് രോഹിത് കന്നി ഐസിസി ട്രോഫിയില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. അതു കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയും മുമ്പാണ് അദ്ദേഹത്തിനു കീഴില്‍ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ കൈക്കലാക്കിയത്.

Story first published: Sunday, March 9, 2025, 23:58 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+