For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കോലി കണ്ടുപഠിക്കൂ!! ഇതാണ് ക്യാപ്റ്റന്‍, രോഹിത്തിന് ചരിത്രനേട്ടം, എലൈറ്റ് ക്ലബ്ബില്‍

ദുബായ്: ന്യൂസിലാന്‍ഡുമായുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയതോടെയാണ് വമ്പന്‍ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയത്. മുന്‍ നായകന്‍ വിരാട് കോലിക്കു സാധിക്കാതെ പോയ നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്.

252 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഫൈനലില്‍ ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയിരിക്കുന്നത്. റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കകം വളരെ മികച്ചതാണ്. 17 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യന്‍ ടീം 102 റണ്‍സെടുത്തിട്ടുണ്ട്. 68 റണ്‍സോടെ രോഹിത്തും 27 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. മുഴുവന്‍ വിക്കറ്റുകളും ബാക്കി നില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 150 റണ്‍സ് മാത്രമാണ്.

ROHIT SHARMA

റെക്കോര്‍ഡിട്ട് രോഹിത്

ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ മറിയിരിക്കുകയാണ്. മുന്‍ ഇതിഹാസ നായകരായ സൗരവഗ് ഗാംഗുലി, എംഎസ് ധോണി എന്നിവര്‍ക്കു മാത്രമേ അദ്ദേഹത്തിനു നേരത്തേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ. ഇപ്പോള്‍ ഹിറ്റ്മാനും ഇവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരിക്കുകയാണ്.

2000ലെ ഫൈനലില്‍ ന്യൂസിലാന്‍ഡായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. കെയിനിയയിലെ നെയ്‌റോബിയില്‍ നടന്ന കലാശപ്പോരില്‍ ഓപ്പണറായി കളിച്ച ഗാംഗുലി 117 റണ്‍സോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. പക്ഷെ ദാദയുടെ ഈ സെഞ്ച്വറി ടീമിനെ ജയിപ്പിച്ചില്ല. ഇന്ത്യയെ നാലു വിക്കറ്റിനു വീഴ്ത്തി കിവികള്‍ ചാംപ്യന്‍മാരാവുകയായിരുന്നു.

അതിനു ശേഷം ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റന്‍ ഐസിസി ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചത് 2011ലെ ഏകദിന ലോകകപ്പിലായിരുന്നു. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. റണ്‍ചേസില്‍ ഇന്ത്യന്‍ ടീം ആറു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ 91 റണ്‍സുമായി ധോണി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.

ധോണിക്കു ശേഷം വിരാട് കോലി നായകനായെങ്കിലും അദ്ദേഹത്തിനു ഫൈനലില്‍ ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ രോഹിത്തിനു ഇതു സാധിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരേ വളരെ അഗ്രസീവായാണ് അദ്ദേഹം തുടങ്ങിയത്.

പേസര്‍ കൈല്‍ ജാമിസണിന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ ബോള്‍ തന്നെ പുള്‍ ഷോട്ടിലൂടെ സിക്‌സറിലേക്കു പറത്തിയ അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു. അടുത്ത ഓവറില്‍ വില്ല്യം ഒറൂക്കിക്കെതിരേ രണ്ടു ഫോറുകളടിച്ച് രോഹിത് ടോപ് ഗിയറിലേക്കു കയറി.

ROHIT SHARMA

തുടര്‍ന്നും അതിവേഗം റണ്‍സടിച്ച അദ്ദേഹം 11ാം ഓവറില്‍ തന്നെ ഫിഫ്റ്റിയും പൂര്‍ത്തിാക്കി. മിച്ചെല്‍ സാന്റ്‌നറെറിഞ്ഞ ഓവറിലെ ആദ്യ ബോളില്‍ സിംഗിളെടുത്താണ് ഹിറ്റ്മാന്‍ ഫിഫ്റ്റിയിലെത്തിയത്. 41 ബോളുകളാണ് അദ്ദേഹത്തിനു ഇതിനായി വേണ്ടിവന്നത്. ഇതോടെ ഗാംഗുലിക്കും ധോണിക്കുമൊപ്പം ഇന്ത്യയുടെ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലും ഹിറ്റ്മാന്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.

അതേസമയം, ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 251 റണ്‍സിലെത്തിയത്. ഡാരില്‍ മിച്ചെലിന്റെയും (63) മൈക്കല്‍ ബ്രേസ്വെല്ലിന്റെയും (53*) ഫിഫ്റ്റികളാണ് കിവി ഇന്നിങ്‌സിനു കരുത്തായത്. ലോവര്‍ ഓര്‍ഡറില്‍ ബ്രേസ്വേല്ലിന്റെ അഗ്രസീവ് ബാറ്റിങാണ് ടീമിനെ 250 കടത്തിയത്.

Story first published: Sunday, March 9, 2025, 20:15 [IST]
Other articles published on Mar 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+