For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. അടുത്ത കളിയില്‍ ബംഗ്ലാദേശിനെതിരേ ന്യൂസിലാന്‍ഡ് ജയിച്ചാല്‍ ഗ്രൂപ്പ് എയിലെ ചിത്രം തെളിയും. ഇതു സംഭവിച്ചാല്‍ ഒരു കളി ബാക്കിനില്‍ക്കെ ഇന്ത്യയും ന്യൂസിലാന്‍ഡും സെമി ഫൈനലിലേക്കു മുന്നേറും. പാകിസ്താനും ബംഗ്ലാദേശും പുറത്താവുകയും ചെയ്യും. ഇന്ത്യന്‍ ടീമിനു ഇനി ഒരാഴ്ചത്തെ ഇടവേളയാണ്. അടുത്ത ഞായറാഴ്ച ന്യൂസിലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ അവസാന മല്‍സരം.

സെമി ഉറപ്പിച്ചതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് കിവികളുമായുള്ള മല്‍സരം അപ്രസക്തവുമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടീമില്‍ ചില അഴിച്ചുപണികളും ഇന്ത്യ നടത്തിയേക്കും. ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ചില താരങ്ങളെ ന്യൂസിലാന്‍ഡിനതിരേ ടീമിലേക്കു വിളിക്കാനുമിടയുണ്ട്. അടുത്ത കളിയിലെ ഇന്ത്യന്‍ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ROHIT GILL

പുതിയ ഓപ്പണിങ്?

പാകിസ്താനുമായുള്ള മല്‍സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പരിക്കേറ്റിരുന്നു. ഇതു അത്ര സാരമുള്ളതല്ലെങ്കിലും ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ അദ്ദേഹത്തെ ഇറക്കി റിസ്‌കെടുക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറായേക്കില്ല. കാരണം നിര്‍ണായകമായ സെമിയും ഫൈനലുമെല്ലാം വരാനിരിക്കുകയാണ്. ഇതു മുന്നില്‍ കണ്ട് കിവികള്‍ക്കെതിരേ ഹിറ്റ്മാന് വിശ്രമം നല്‍കിയേക്കും.

രോഹിത്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനായിരിക്കും അവസരം ലഭിക്കുക. കഴിഞ്ഞ രണ്ടു കളിയിലും അദ്ദേഹത്തിനു ബെഞ്ചിലായിരുന്നു സ്ഥാനം. രോഹിത്തിനു പുറത്തിരിക്കേണ്ടി വന്നാല്‍ ഓപ്പണിങിലേക്കു പുതിയൊരാളെ ഇന്ത്യക്കു കൊണ്ടു വരേണ്ടതായും വരും. നിലവിലെ ടീമില്‍ ഇതിനു ഏറ്റവും അനുയോജ്യനായ താരം കെഎല്‍ രാഹുലാണ്.

നേരത്ത ടീമിനായി എല്ലാ ഫോര്‍മാറ്റുകളിലും ഓപ്പണറായിട്ടുള്ള ബാറ്ററാണ് അദ്ദേഹം. അതുകൊണ്ടു തന്നെ രാഹുലിന് ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കാവും സാധിക്കും. ശുഭ്മന്‍ ഗില്ലിനൊപ്പമായിരിക്കും അദ്ദേഹം ഓപ്പണറായി ക്രീസിലെത്തുക. രോഹിത്ത് ഇല്ലാത്തതിനാല്‍ തന്നെ ടീമിനെ നയിക്കുന്നത് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലായിരിക്കും.

മധ്യനിരയില്‍ ആരെല്ലാം?

മൂന്നാം നമ്പറില്‍ പതിവുപോലെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയാവും ബാറ്റ് ചെയ്യുക. പാകിസ്താനുമായുള്ള കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തിയത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. നാലാം നമ്പറില്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരായിരിക്കും ബാറ്റിങിനെത്തുന്നത്.

RISHABH PANT

രോഹിത് ശര്‍മയ്ക്കു പകരം കെഎല്‍ രാഹുല്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതിനാല്‍ അഞ്ചാം നമ്പര്‍ റിഷഭ് പന്തിനായിരിക്കും. തന്നെ തഴഞ്ഞവര്‍ക്കു ബാറ്റ് കൊണ്ടു മറുപടി നല്‍കാനാവും അദ്ദേഹം ശ്രമിക്കുക. ഈ കളിയില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി റിഷഭിനു ലഭിക്കാനിടയുണ്ട്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

റിഷഭ് പന്ത് ഇടംകൈയന്‍ ബാറ്ററായി അഞ്ചാം നമ്പറിലുള്ളതിനാല്‍ തന്നെ ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനു ഏഴാം നമ്പറിലേക്കു മാറേണ്ടതായി വരും. അദ്ദേഹത്തിനു ശേഷം എട്ടാമനായി ബാറ്റ് ചെയ്യുക മറ്റൊരു ഇടംകൈയന്‍ സ്പിന്‍ ബാളിങ് ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ രവീന്ദ്ര ജഡേജയായിരിക്കും.

തുടര്‍ന്ന് ബൗളര്‍മാരുടെ ഊഴമായിരിക്കും. മൂന്നു വിക്കറ്റുമായി കഴിഞ്ഞ കളിയില്‍ ഫോമിലേക്കു തിരിച്ചെത്തിയ കുല്‍ദീപ് യാദവായിരിക്കും ടീമിലെ പ്രധാന സ്പിന്നര്‍. പക്ഷെ പേസ് ബൗങിളില്‍ ഒരു മാറ്റം വന്നേക്കും. പരിചയസമ്പന്നനായ മുഹമ്മദ് ഷമിക്കു പകരം ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനു അവസരം നല്‍കാനാണ് സാധ്യത. ടീമിലെ മറ്റൊരു പേസര്‍ ഹര്‍ഷിത് റാണയുമാവും.

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Story first published: Monday, February 24, 2025, 7:15 [IST]
Other articles published on Feb 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+