Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: രോഹിത് വിരമിക്കില്ല! പക്ഷെ ക്യാപ്റ്റന്‍സി ഒഴിയും; പുതിയ നായകന്‍ ഗില്‍ അല്ല?

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. നാളെയാണ് ആവേശകരമായ ഫൈനല്‍. കപ്പിലേക്കെത്തുക ഇന്ത്യയാണോ അതോ കിവീസോയെന്ന ചര്‍ച്ചയാണ് സജീവമായി നിലനില്‍ക്കുന്നത്. കാത്തിരുന്ന് തന്നെ ഇത് കാണേണ്ടതായുണ്ട്. എന്തായാലും ചാമ്പ്യന്‍സ് ചട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതില്‍ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത് ശര്‍മയുടെ വിരമിക്കലിലേക്കാണ്.

ക്യാപ്റ്റനായ രോഹിത് ശര്‍മ ടീമിനെ കപ്പിലേക്കെത്തിച്ച് വിരമിക്കുമെന്ന തരത്തിലാണ് പല റിപ്പോര്‍ട്ടുകളുമുള്ളത്. എന്തായാലും ഫൈനലിന് ശേഷം രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ബിസിസി ഐ വൃത്തങ്ങളടക്കം ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയിട്ടുണ്ട്. ദുബായില്‍ ഇന്നലെ ഇന്ത്യ നടത്തിയ പരിശീലന സെക്ഷനില്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും പങ്കെടുത്തിരുന്നു. രോഹിത് ശര്‍മയുമായും ഗൗതം ഗംഭീറുമായും ഏറെ നേരം സംസാരിച്ചാണ് അദ്ദേഹം പോയത്.

ഇപ്പോഴിതാ ചില നിര്‍ണ്ണായക സൂചനകള്‍ പുറത്തുവരികയാണ്. രോഹിത് ശര്‍മ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കില്ലെന്നും എന്നാല്‍ നായകസ്ഥാനം ഒഴിയുമെന്നുമാണ് പുറത്തുവരുന്ന വിവരം. പുതിയ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ അല്ലെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്.

ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ നയിച്ചേക്കും

ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ടി20 ഫോര്‍മാറ്റ് മതിയാക്കിയപ്പോള്‍ നായകസ്ഥാനത്തേക്ക് വളര്‍ന്നുവരേണ്ട താരമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. അന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക്കായിരുന്നു. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി പകരം സൂര്യകുമാര്‍ യാദവിനെ ടി20 നായകസ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇതോടെ മികച്ച നായകനെന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടും ഹാര്‍ദിക് തഴയപ്പെട്ടു.

shubman gill

എന്നാല്‍ ഇതിന് ശേഷവും ഇന്ത്യയുടെ മാച്ച് വിന്നറായി ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാനുള്ള ആലോചനകളാണ് നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഹാര്‍ദിക് പാണ്ഡ്യയെ ഏകദിന ഫോര്‍മാറ്റില്‍ നായകനാക്കാനാണ് നീക്കം. വൈസ് ക്യാപ്റ്റനായി ശുബ്മാന്‍ ഗില്ലിനേയും കൊണ്ടുവരാമെന്നാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നാണ് സൂചന.

ഗില്ലിന് അല്‍പ്പം കൂടി സമയം വേണം

ശുബ്മാന്‍ ഗില്ലിനെ ഇപ്പോള്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്യില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമിനെ വളര്‍ത്തേണ്ടതായുണ്ട്. ഹാര്‍ദിക്കിന് കീഴില്‍ ടീമിനെ വളര്‍ത്തിക്കൊണ്ടുവരാമെന്നാണ് ഇപ്പോഴത്തെ ടീമിന്റെ നിലപാട്. ഗില്ലിന് വൈസ് ക്യാപ്റ്റനെന്ന നിലയില്‍ കുറച്ച് വര്‍ഷം അവസരം നല്‍കി മികവിലേക്കെത്തിക്കാമെന്നും ടീം കണക്കുകൂട്ടുന്നു.

ഗില്‍ ഐപിഎല്ലില്‍ നായകനായി ശോഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നായകനെന്ന നിലയില്‍ അദ്ദേഹം മികവ് തെളിയിക്കേണ്ടതായുണ്ട്. വരുന്ന ഐപിഎല്‍ ഗില്ലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെ പറയാം. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ ഗില്ലാണ്. എന്നാല്‍ രോഹിത് ശര്‍മ നായകസ്ഥാനമൊഴിഞ്ഞ് കളി തുടരുമ്പോള്‍ ഗില്ലിനെപ്പോലൊരു നായകന് കീഴില്‍ കളിക്കുക പ്രയാസമാവും. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഇതിന് യോഗ്യനാണെന്ന് തന്നെ പറയാം.

ടെസ്റ്റില്‍ ഇനി ബുംറയുടെ കാലം

ടെസ്റ്റില്‍ ഇതിനോടകം ജസ്പ്രീത് ബുംറയെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. വരുന്ന ഇംഗ്ലണ്ട് പരമ്പര മുതല്‍ ബുംറയാവും ഇന്ത്യയുടെ ടെസ്റ്റിലെ സ്ഥിരം നായകന്‍. രോഹിത് ശര്‍മക്ക് ടെസ്റ്റ് ടീമില്‍ ഇടം ഉണ്ടാകില്ലെന്നാണ് വിവരം. അതേ സമയം വിരാട് കോലി ടെസ്റ്റില്‍ കളി തുടര്‍ന്നേക്കും. ബുംറക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയിലടക്കം ശോഭിച്ചിരുന്നു. ബുംറക്ക് കീഴില്‍ വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കപ്പ് നേടാനാവുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.

Story first published: Saturday, March 8, 2025, 7:39 [IST]
Other articles published on Mar 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+