Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: രോഹിത് ഡക്ക്, വില്യംസണ് സെഞ്ച്വറി; കപ്പ് കിവീസിന്- ആരാധകന്റെ പ്രവചനം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്കെത്തിയിരിക്കുന്നത്. ഗ്രൂപ്പ് എയിലെ എല്ലാ മത്സരവും ജയിച്ച ഇന്ത്യ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ചു. അതേ സമയം ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ന്യൂസീലന്‍ഡ് ഇന്ത്യയോട് തോറ്റെങ്കിലും സെമിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഫൈനലിലേക്കെത്തിയിരിക്കുന്നത്.

ഇന്ന് ആരാവും കിരീടത്തിലേക്കെത്തുകയെന്ന ചര്‍ച്ച സജീവമാണ്. കൂടുതല്‍ പേരും ഇന്ത്യ കപ്പ് നേടുമെന്നാണ് പ്രവചിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചതോടെ ഫൈനലിലും ഇന്ത്യ ഈ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകരും പ്രമുഖരുമെല്ലാം വിലയിരുത്തുന്നത്. പല പ്രമുഖരും തങ്ങളുടെ പ്രവചനം ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജയ് റാത്ത് എന്ന ആരാധകന്‍ നടത്തിയ പ്രവചനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറും ടീമിന്റെ സ്‌കോറുമടക്കം പ്രവചിച്ചാണ് ആരാധകന്‍ കൈയടി നേടുന്നത്. ഈ പ്രവചന പ്രകാരം ഇന്ത്യ ഫൈനലില്‍ തോല്‍ക്കും. കപ്പ് ന്യൂസീലന്‍ഡിനാണെന്നാണ് സഞ്ജയ് നടത്തിയ പ്രവചനത്തില്‍ പറയുന്നത്.

ന്യൂസീലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും

ടോസ് ന്യൂസീലന്‍ഡിനായിരിക്കും. ആദ്യം ബാറ്റ് ചെയ്യാനായിരിക്കും അവര്‍ തീരുമാനിക്കുക. 280-300നുള്ളില്‍ സ്‌കോറാവും അവര്‍ നേടുക. കെയ്ന്‍ വില്യംസണ്‍ ഫൈനലില്‍ സെഞ്ച്വറി നേടും. രചിന്‍ രവീന്ദ്ര 75ലധികം റണ്‍സ് നേടുമെങ്കിലും സെഞ്ച്വറിയിലേക്കെത്തില്ല. ഗ്ലെന്‍ ഫിലിപ്‌സിന്റെ കാമിയോ കാണാനാവും. പവര്‍പ്ലേയില്‍ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തും. മൂന്ന് വിക്കറ്റുമായി അക്ഷര്‍ പട്ടേലാവും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുക.

kl rahul

കുല്‍ദീപ് യാദവിന് വിക്കറ്റ് നേടാനാവില്ല. രവീന്ദ്ര ജഡേജയും ഷമിയും രണ്ട് വിക്കറ്റുകളും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും നേടും. എട്ട് വിക്കറ്റുകളാവും ന്യൂസീലന്‍ഡിന് നഷ്ടമാവുക. ഇന്ത്യയുടെ മധ്യനിരയിലെ പതിവ് മികവ് ഫൈനലില്‍ കാട്ടാനാവില്ലെന്നാണ് സഞ്ജയ് പ്രവചിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഫോളോവറും ഇന്‍ഫ്‌ളൂവന്‍സറുമായ സഞ്ജയ് നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോമും ന്യൂസീലന്‍ഡ് താരങ്ങളും ഫോമും വിലയിരുത്തിയാണ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.

രോഹിത് ഡെക്കാവും, തിളങ്ങുക രാഹുല്‍

വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ തുടക്കം പിഴക്കും. നായകന്‍ രോഹിത് ശര്‍മ ഡെക്കിന് പുറത്താവും. ശുബ്മാന്‍ ഗില്ലും ഒറ്റ സംഖ്യയില്‍ പുറത്താവും. വിരാട് കോലി 20നും 30നും ഇടയില്‍ റണ്‍സ് നേടിയാവും പുറത്താവുക. ശ്രേയസ് അയ്യര്‍ക്കും വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കില്ല. 20ന് മുകളിലേക്ക് താരം പോകില്ലെന്നാണ് സഞ്ജയുടെ പ്രവചനം. എന്നാല്‍ ഇന്ത്യക്കായി കെ എല്‍ രാഹുല്‍ മികച്ച പ്രകടനത്തോടെ പോരാടുമെന്നാണ് സഞ്ജയ് പ്രവചിക്കുന്നത്.

80ലധികം റണ്‍സ് നേടാന്‍ രാഹുലിന് സാധിക്കും. എന്നാല്‍ സെഞ്ച്വറിയിലേക്കെത്തില്ല. അക്ഷര്‍ പട്ടേല്‍ 40നും 50നും ഇടയില്‍ റണ്‍സ് നേടുമെങ്കിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കില്ല. രവീന്ദ്ര ജഡേജക്ക് ബാറ്റുകൊണ്ട് മികവ് കാട്ടാന്‍ സാധിക്കില്ല. ഇന്ത്യയുടെ സ്‌കോര്‍ 250നുള്ളില്‍ ഒതുങ്ങും. 40ലധികം റണ്‍സിന്റെ ജയം ന്യൂസീലന്‍ഡ് നേടുമെന്നുമാണ് സഞ്ജയുടെ പ്രവചനം. നിലവില്‍ ഇന്ത്യക്കാണ് കൂടുതല്‍ വിജയ സാധ്യത പറയുന്നതെങ്കിലും ഇന്ത്യക്ക് എളുപ്പമാവില്ലെന്നാണ് സഞ്ജയുടെ പ്രവചനം.

പ്രവചനം സത്യമാകുമോ

വലിയ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ. തുടര്‍ച്ചയായി രണ്ട് ഐസിസി ട്രോഫിയെന്ന വലിയ സ്വപ്‌നത്തിലേക്കാണ് ഇന്ത്യ പോകുന്നത്. ടി20 ലോകകപ്പിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയും ഉയര്‍ത്താനായാല്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും ടീമെന്ന നിലയില്‍ ഇന്ത്യക്കും അത് വലിയ നേട്ടമാവും. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്നുറപ്പാണ്. ന്യൂസീലന്‍ഡ് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ ശേഷിയുള്ള നിരയാണ്. അതുകൊണ്ടുതന്നെ ഫൈനലില്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, March 9, 2025, 7:57 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+