Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: വിക്കറ്റ് കീപ്പറായി ആരു വേണം? കണക്കില്‍ കേമന്‍ സഞ്ജു, പക്ഷെ തഴയും!

ടി20 ലോകകപ്പില്‍ ചാംപ്യന്മാരായതിനു ശേഷം ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2025ല്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. 2013ല്‍ ഈ ടൂര്‍ണമെന്റില്‍ ജേതാക്കളായതിനു ശേഷം പിന്നീടൊരിക്കലും കപ്പുയര്‍ത്താന്‍ ഇന്ത്യക്കു ഭാഗ്യമുണ്ടായിട്ടില്ല. ലോകകപ്പ് കഴിഞ്ഞാല്‍ ഐസിസിയുടെ ഏറ്റവും വലിയ ടൂര്‍ണമെന്റ് കൂടിയായ ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. ടി20 ലോകകപ്പ് നേട്ടം ഇന്ത്യയുടെ ആത്മവിശ്വാസവും വാനോളമുയര്‍ത്തിയിരിക്കുകയാണ്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യക്കു മുന്നിലുള്ള പ്രധാനപ്പെട്ട തലവേദനകളിലൊന്ന് ആരെ വിക്കറ്റ് കീപ്പറാക്കും എന്നതായിരിക്കും. നിലവില്‍ റിഷഭ് പന്താണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെങ്കിലും കെഎല്‍ രാഹുലും മല്‍സരരംഗത്തുണ്ട്. ഇവരെക്കൂടാതെ മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍ റോള്‍ സ്വപ്‌നം കാണുന്നുണ്ട്. ഇവരില്‍ ഇന്ത്യക്കു ബെസ്റ്റ് ആരാണ്? കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്കു പരിശോധിക്കാം.

KL RAHUL

കണക്കുകളില്‍ ബെസ്റ്റാര്?

ഏകദിന ക്രിക്കറ്റിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ റിഷഭ്, രാഹുല്‍, സഞ്ജു എന്നിവരുടെ പ്രകടനം നമുക്കു താരതമ്യം ചെയ്യാം. ഈ മൂന്നു പേരില്‍ കൂടുതല്‍ ഇന്നിങ്‌സുകളില്‍ കളിച്ചതും റണ്ണെടുത്തതുമെല്ലാം രാഹുലാണ്. പക്ഷെ ശരാശരിയുടെ കാര്യത്തില്‍ സഞ്ജുവാണ് കേമന്‍.

72 ഇന്നിങ്‌സുകളില്‍ രാഹുല്‍ ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 49.15 ശരാശരിയില്‍ 2851 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. റിഷഭാവട്ടെ 27 ഇന്നിങ്‌സുകളിലാണ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സും സ്‌കോര്‍ ചെയ്തു. സഞ്ജു വെറും 14 ഏകദിന ഇന്നിങ്‌സുകളിലാണ് കളിച്ചത്. 56.66 എന്ന ഗംഭീര ശരാശരിയില്‍ 510 റണ്‍സും സ്‌കോര്‍ ചെയ്തു.

മധ്യ ഓവറുകളിലെ പ്രകടനം

ചാംപ്യന്‍സ് ട്രോഫിയില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ആരു വന്നാലും ഇന്ത്യക്കു വേണ്ടി മധ്യനിരയിലാവും ബാറ്റ് ചെയ്യേണ്ടതായി വരിക. അതുകൊണ്ടു തന്നെ മധ്യ ഓവറുകളില്‍ മൂന്നു പേരുടെയും പ്രകടനം എങ്ങനെയാണെന്നു പരിശോധിക്കാം. സ്വന്തം വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതോടൊപ്പം സ്‌കോറിങ് ഉയര്‍ത്തുകയെന്ന ലക്ഷ്യം കൂടിയാണ് മധ്യനിര ബാറ്റര്‍മാര്‍ക്കുള്ളത്.

54 ഇന്നിങ്‌സുകളിലാണ് മധ്യ ഓവറുകളില്‍ രാഹുല്‍ ബാറ്റ് ചെയ്തിട്ടുള്ളത്. 57.10 ശരാശരിയില്‍ 87.10 സ്‌ട്രൈക്ക് റേറ്റില്‍ 1714 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. റിഷഭിന്റെ കാര്യമെടുത്താല്‍ 20 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചിരിക്കുന്നത്. 40.10 ശരാശരിയില്‍ 102.20 സ്‌ട്രൈക്ക് റേറ്റില്‍ 602 റണ്‍സും നേടി.

സഞ്ജുവിന്റെ പ്രകടനം നോക്കിയാല്‍ ഇവിടെയും മറ്റു രണ്ടു പേരെയും അപേക്ഷിച്ച് മികച്ച ശരാശരി അദ്ദേഹത്തിനാണ്. 13 ഇന്നിങ്‌സുകളില്‍ നിന്നും 75.60 ശരാശരിയില്‍ 101.10 സ്‌ട്രൈക്ക് റേറ്റോടെ 378 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്.

SANJU SAMSON- RISHABH PANT

സ്പിന്നര്‍മാര്‍ക്കെതിരേയുള്ള പ്രകടനം

മധ്യനിര ബാറ്റര്‍മാര്‍ക്കു മുന്നിലുള്ള പ്രധാന ചാലഞ്ച് സ്പിന്നര്‍മാര്‍മാരെ നന്നായി നേരിടാനുള്ള മിടുക്ക് ആവശ്യമാണെന്നതാണ്. സ്പിന്നര്‍മാര്‍ക്കെതിരേ 57 ഇന്നിങ്‌സുകളില്‍ നിന്നും 56.70 ശരാശരിയില്‍ 90.10 സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ നേടിയത് 1077 റണ്‍സാണ്.

റിഷഭ് ഇതുവരെ 20 ഇന്നിങ്‌സുകളിലായി 36.80 ശരാശരിയില്‍ 107.80 സ്‌ട്രൈക്ക് റേറ്റില്‍ 331 റണ്‍സാണ് സ്പിന്നര്‍മാര്‍ക്കെതിരേ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ശരാശരിയുടെ കാര്യത്തില്‍ ഇവിടെയും സഞ്ജു മറ്റുള്ളവരെ ഓവര്‍ടേക്ക് ചെയ്യുന്നു. 12 ഇന്നിങ്‌സുകളില്‍ നിന്നും 121.50 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 105.20 സ്‌ട്രൈക്ക് റേറ്റില്‍ 243 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു.

ആരെ ടീമിലെടുക്കും?

കണക്കുകളുടെ അടിസ്ഥാനത്തില്‍ മൂന്നു പേരെയും താരതമ്യം ചെയ്താല്‍ ഇവരില്‍ കേമന്‍ സഞ്ജു തന്നെയാണെന്നു നമുക്കു നിസംശയം പറയാം. പക്ഷെ ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തെ ടീമിലെടുത്തേക്കില്ലെന്നതാണ് യാഥാര്‍ഥ്യം. പകരം റിഷഭും രാഹുലും തന്നെയാവും ടീമിലേക്കു വരിക. രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ സഞ്ജുവിനു നേരിയ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നുള്ളൂ.

Story first published: Tuesday, August 20, 2024, 13:44 [IST]
Other articles published on Aug 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+