For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: രാഹുല്‍ ഓവര്‍ റേറ്റഡ്!! പന്തിനോട് എന്തിന് ഈ ചതി? ഗംഭീര്‍ പാഠം പഠിക്കും

ദുബായ്: ഇന്ത്യന്‍ കുപ്പായത്തില്‍ കെഎല്‍ രാഹുലിനു ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ സാധിക്കാതെ പോയതോടെ റിഷഭ് പന്തിന്റെ ഫാന്‍സ് മുഖ്യ കോച്ച് ഗൗതം ഗംഭീറിനെതിരേ വീണ്ടും വാളെടുത്തിരിക്കുകയാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡുമായുള്ള പോരാട്ടത്തില്‍ ആറാമനായി ഇറങ്ങിയ രാഹുലിനു 29 ബോളില്‍ ഒരു ഫോറടക്കം 23 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഇതിനു പിന്നാലെയാണ് റിഷഭിന്റെ ആരാധകര്‍ ഒരിക്കക്കൂടി അദ്ദേഹത്തെ ടീമില്‍ നിന്നും തഴഞ്ഞതിനെ ചോദ്യം ചെയ്തത്. നേരത്ത ഗ്രൂപ്പുഘട്ടത്തിലെ ആദ്യ രണ്ടു കളിയിലും പുറത്തിരിക്കേണ്ടി വന്ന പന്തിന് ന്യൂസിലാന്‍ഡിനെതിരേ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പക്ഷെ ഗംഭീര്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

KL RAHUL

രാഹുല്‍ ഓവര്‍റേറ്റഡ്

സോഷ്യല്‍ മീഡിയയില്‍ കെഎല്‍ രാഹുലിനെതിരേ റിഷഭ് പന്ത് ഫാന്‍സില്‍ നിന്നും വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. കെഎല്‍ രാഹുല്‍ വെറും ഓവര്‍ റേറ്റഡായിട്ടുള്ള താരമാണ്. സ്വന്തം ടീം സമ്മര്‍ദ്ദം നേരിടാറുള്ള സന്ദര്‍ങ്ങളിലൊന്നും അദ്ദേഹം ബാറ്റിങില്‍ നന്നായി പെര്‍ഫോം ചെയ്യാറില്ല. എന്നിട്ടും ടീം മാനേജ്‌മെന്റ് റിഷഭ് പന്തിനു പകരം എന്തിനാണ് രാഹുലിനെ പിന്തുണയ്ക്കുന്നതെന്നു മനസിലാവുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ്.

സെന രാജ്യങ്ങള്‍ക്കെതിരേ കെഎല്‍ രാഹുലിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാറുള്ളത് റിഷഭ് പന്താണ്. കണക്കുകളും ഇതു തന്നെയാണ് ശരിവയ്ക്കുന്നത്. സെന ടീമുകളെന്നറിയപ്പെടുന്ന സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ രാഹുലിന്റെ ശരാശരി 42.03ഉം സ്‌ട്രൈക്ക് റേറ്റ് 88.73ഉം ആണ്. റിഷഭിന്റെ ശരാശരിയാവട്ടെ 42.30ഉം സ്‌ട്രൈക്ക് റേറ്റ് 107.63ഉ ആണ്.

RISHABH PANT

റിഷഭും രാഹുലും സെന ടീമുകള്‍ക്കെതിരേ ഒരുമിച്ച് കളിച്ചപ്പോഴുള്ള കണക്കുകളെടുത്താല്‍ അവിടെയും പന്താണ് മുന്നില്‍. രാഹുലിന്റെ ശരാശരി 29ഉം സ്‌ട്രൈക്ക് റേറ്റ് 76ഉം ആണെങ്കില്‍ റിഷഭിന്റെ ശരാശരി 42ഉം സ്‌ട്രൈക്ക് റേറ്റ് 113ഉം ഉണ്ട്. പക്ഷെ കോച്ച് ഗൗതം ഗംഭീര്‍ ഇതു കാണാതെയാണ് രാഹുലിനു അവസരങ്ങള്‍ നല്‍കുന്നത്. ഇതിനു വൈകാതെ പാഠം പഠിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

റിഷഭ് പന്തുമായി ഗൗതം ഗംഭീറിന്റെ പ്രശ്‌നം എന്താണ്. കെഎല്‍ രാഹുല്‍ തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പാവുന്ന സാഹചര്യത്തില്‍ സെമി ഫൈനലിനു മുമ്പ് റിഷഭ് പന്തിനെ ഈ കളിയില്‍ ഇന്ത്യക്കു പരീക്ഷിക്കാമായിരുന്നു. പക്ഷെ ഗംഭീറിന്റെ പിടുവാശി കാരണം റിഷഭ് ഒരിക്കല്‍ക്കൂടി തഴയപ്പെട്ടു. ടീം സെമിയുറപ്പിച്ചിട്ടും റിഷഭിനു എന്തുകൊണ്ടാണ് ബാറ്റിങില്‍ ഒരു അവസരമെങ്കിലും നല്‍കാത്തതെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Sunday, March 2, 2025, 20:32 [IST]
Other articles published on Mar 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+