For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റായ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു അടുത്ത മാസം തുടക്കമാവുകയാണ്. 2017ലെ അവസാനത്തെ എഡിഷനിലെ റണ്ണറപ്പായ ഇന്ത്യന്‍ ടീം ഇത്തവണ കിരീടവമുമായി നാട്ടിലേക്കു മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കെഎല്‍ രാഹുലും റിഷഭ് പന്തുമാണ്.

ഇവരില്‍ റിഷാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകളെങ്കിലും ഇതു ശരിയല്ലെന്നു ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പര തെളിയിച്ചിരിക്കുകയാണ്.

കാരണം ഇതിനകം നടന്ന രണ്ടു കളിയിലും രാഹുല്‍ വിക്കറ്റ് കാത്തപ്പോള്‍ റിഷഭ് വാട്ടര്‍ ബോയ് ആയി ബെഞ്ചിലിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണിനു എന്താണോ സംഭവിച്ചത് ഇതേ വിധിയാണ് ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ റിഷഭിനെയും കാത്തിരിക്കുന്നത്.

SANJU SAMSON

സഞ്ജുവിനു സംഭവിച്ചതെന്ത്?

ഇന്ത്യ കിരീടം ചൂടിയ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍മാര്‍ റിഷഭ് പന്തും സഞ്ജു സാംസണുമായിരുന്നു. ടൂര്‍ണമെന്റിനു മുമ്പ് നടന്ന ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് സഞ്ജുവായിരുന്നു. അതുകൊണ്ടു തന്നെ ടി20 ലോകകപ്പിലും അദ്ദേഹത്തിനാവും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു മുന്‍തൂക്കം ലഭിക്കുകയെന്നും എല്ലാവരും ഉറപ്പിച്ചു.

പക്ഷെ ടൂര്‍ണമെന്റിനു മുന്നോടിയായി ബംഗ്ലാദേശിനെതിരേ നടന്ന ഏക സന്നാഹ മല്‍സരത്തില്‍ മാത്രമാണ് സഞ്ജുവിനു ഇലവനില്‍ ഇടം ലഭിച്ചത്. ഓപ്പണറായി ഇറങ്ങിയ അദ്ദേഹത്തിനു അവസരം മുതലാക്കാനായില്ല. എന്നാല്‍ ഇതേ കളിയില്‍ റിഷഭ് ഫിഫ്റ്റിയും കുറിച്ചു.

ഇതോടെ ടി20 ലോകപ്പിലെ മുഴുവന്‍ കളിയിലും റിഷഭിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയ മുന്‍ നായകന്‍ രോഹിത് ശര്‍മ സഞ്ജുവിനെ സ്ഥിരം വാട്ടര്‍ബോയ് ആക്കുകയും ചെയ്തു. റിഷഭിനാവട്ടെ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുമായില്ല. ഫൈനലിലുള്‍പ്പെടെ ഫ്‌ളോപ്പായ അദ്ദേഹം ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ സഞ്ജു കളിക്കേണ്ടതായിരുന്നു. അദ്ദേഹത്തോടു തയ്യാറായി ഇരിക്കാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ടോസിനു തൊട്ടുമുമ്പാണ് റിഷഭിനെയാണ് കളിപ്പിക്കുന്നതെന്ന കാര്യം സഞ്ജുവിനെ രോഹിത് അറിയിച്ചത്. ഇക്കാര്യം സഞ്ജു തന്നെയാണ് പിന്നീട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

RISHABH PANT

ഇത്തവണ റിഷഭിന്റെ ഊഴം

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഒരു കളിയില്‍ പോലും അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന ഗതികേട് സഞ്ജു സാംസണിനായിരുന്നെങ്കില്‍ വരാന്‍ പോവുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ റിഷഭ് പന്തിന്റെ ഊഴമായിരിക്കും.

കാരണം ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്ററെന്ന നിലയില്‍ അത്രയും മികച്ച റെക്കോര്‍ഡാണ് രാഹുലിന്റേത്. ഈ കാരണത്താല്‍ അദ്ദേഹത്തെ ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയെന്നത് ഇന്ത്യക്കു അസാധ്യവുമായി മാറിയിരിക്കുകയാണ്.

2023ല്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്ററും രാഹുലായിരുന്നു. ഈ റോളില്‍ അദ്ദേഹം കസറുക തന്നെ ചെയ്തു. 75.33 എന്ന ഗംഭീര ശരാശരിയിലാണ് രാഹുല്‍ റണ്‍സ് അടിച്ചെടുത്തത്.

2017 മുതല്‍ 2023 വരെയുള്ള കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ 30 മല്‍സരങ്ങളില്‍ അദ്ദേഹം അഞ്ചാമനായി ബാറ്റ് ചെയ്തിട്ടുണ്ട്. ഇവയില്‍ നിന്നും 57.22 ശരാശരിയില്‍ 95.42 സ്‌ട്രൈക്ക് റേറ്റോടെ 1259 റണ്‍സും നേടി. രണ്ടു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സുമാണ്.

Story first published: Monday, February 10, 2025, 17:09 [IST]
Other articles published on Feb 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+