Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: റിഷഭ് വരും, ജഡേജക്ക് പകരം അര്‍ഷ്ദീപ്; സെമിയിലെ ഇന്ത്യയുടെ സാധ്യതാ 11

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ പോരാട്ടങ്ങള്‍ സെമിയിലേക്ക് കടക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലേക്ക് എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലെത്താന്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലേക്കെത്തിയേക്കും.

ഇന്ത്യ ബംഗ്ലാദേശിനേയും പാകിസ്താനേയും തോല്‍പ്പിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പിലെ ചാമ്പ്യന്മാരാവാന്‍ ഇന്ത്യക്കാവും. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാവും ഇന്ത്യ സെമിയില്‍ നേരിടേണ്ടി വരിക. നിലവിലെ സാധ്യതകള്‍ പ്രകാരം ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരും ഇന്ത്യ എയില്‍ ഒന്നാം സ്ഥാനക്കാരാവുകയും ചെയ്‌തേക്കും. അങ്ങനെ വരുമ്പോള്‍ ഇന്ത്യ-ഓസീസ് സെമി ഫൈനല്‍ പോരാട്ടം പ്രതീക്ഷിക്കാം.

അങ്ങനെ വന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓസ്‌ട്രേലിയയുടെ പേസ് കരുത്ത് പരിക്കിനെത്തുടര്‍ന്ന് ദുര്‍ബലമാണ്. എന്നാല്‍ സെമിയില്‍ കംഗാരുക്കളാണെങ്കില്‍ ഇന്ത്യ നന്നായി പ്രയാസപ്പെടുമെന്നുറപ്പ്. ഇന്ത്യക്ക് സെമിയില്‍ ഓസ്‌ട്രേലിയയാണെങ്കില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11നെ പരിശോധിക്കാം.

റിഷഭ് പന്തിനെ കളിപ്പിക്കണം

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിങ് 11 ഇല്ലാതെ ജയിക്കാനാവില്ലെന്ന് തന്നെ പറയാം. ബൗളിങ്ങിലെ ദൗര്‍ബല്യം ബാറ്റിങ്ങില്‍ തീര്‍ക്കാന്‍ കംഗാരുക്കള്‍ക്ക് കഴിവുണ്ട്. ഇന്ത്യ വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുലിനെയാണ് കളിപ്പിക്കുന്നത്. എന്നാല്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍ ആറാം നമ്പറോ ഏഴാം നമ്പറോ ആണ്. മുന്‍ ഓപ്പണറായ രാഹുലിനെ ഫിനിഷര്‍ റോളിലേക്ക് മാറ്റിയത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല.

india cricket

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് മികച്ച ഫിനിഷ് കരുത്ത് ആവശ്യമാണ്. രാഹുലിനെ ഫിനിഷര്‍ റോളില്‍ കളിപ്പിച്ചിട്ട് കാര്യമില്ലെന്ന് തന്നെ പറയാം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പുറത്തിരുത്തിയ റിഷഭിനെ പ്ലേയിങ് 11ലേക്ക് തിരികെ കൊണ്ടുവരണം. ഓസീസിന്റെ ബൗളിങ് നിരയുടെ ദൗര്‍ബല്യം മുതലാക്കി റിഷഭ് പന്തിന് ഡെത്തോവറില്‍ കത്തിക്കയറാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ റിഷഭ് പന്തിനെ സെമിയില്‍ കളിപ്പിക്കുന്നതാണ് കൂടുതല്‍ നന്നാവുക.

അര്‍ഷ്ദീപ് സിങ്ങിനെ വിളിക്കണം

ഇന്ത്യ ഇടം കൈയന്‍ പേസറായി ടീമില്‍ ഉള്‍പ്പെടുത്തിയ താരമാണ് അര്‍ഷ്ദീപ് സിങ്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയയാണ് സെമിയിലെങ്കില്‍ ഇന്ത്യ ഒരു സ്പിന്നറെ പുറത്തിരുത്തി അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിന് കാരണം ഓസീസിന്റെ മിക്ക ബാറ്റ്‌സ്മാന്‍മാരും സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രാവിസ് ഹെഡ്, അലക്‌സ് ക്യാരി എന്നിവര്‍ക്കെല്ലാം സ്പിന്നിനെതിരേ മികച്ച റെക്കോഡുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യ അര്‍ഷ്ദീപിനെ പേസ് നിരയിലേക്കെത്തിക്കണം. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്ക് വിശ്രമം നല്‍കി പകരം അര്‍ഷ്ദീപിനെ കളിപ്പിക്കാവുന്നതാണ്. മുഹമ്മദ് ഷമി മികച്ച ഫോമിലല്ല. പാകിസ്താനെതിരേ ന്യൂബോളില്‍ നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ ഇന്ത്യ അര്‍ഷ്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തന്നെ പറയാം. ഇടം കൈയന്‍ പേസര്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലിയ മാറ്റം വരുത്തേണ്ട കാര്യമില്ല. രോഹിത്തും കോലിയും ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഫിനിഷിങ്ങിനെ ഇന്ത്യയുടെ പ്രകടനം ഇപ്പോഴും ആശങ്കയുണ്ടാക്കുന്നതാണ്.

സാധ്യതാ 11 ഇങ്ങനെ

രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ

Story first published: Tuesday, February 25, 2025, 22:21 [IST]
Other articles published on Feb 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+