For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാംപ്യന്‍സ് ട്രോഫി: സച്ചിന് രക്ഷയില്ല! ഓവര്‍ടേക്ക് ചെയ്ത് ജഡ്ഡു, രോഹിത്താണ് കിങ്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശുമായുള്ള ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇന്ത്യക്കായി ഇറങ്ങിയതോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. മുന്‍ ബാറ്റിങ് ഇതിഹാസമായ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഇതോടെ അദ്ദേഹം മറികടന്നിരിക്കുന്നത്.

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റോ. പക്ഷെ അവരുടെ തുടക്കം പാളിയിരിക്കുകയാണ്. അഞ്ചോവര്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിനു 22 റണ്‍സെന്ന നിവയിവാണ് ബംഗ്ലാദേശ് ടീം.

RAVINDRA JADEJA

ജഡ്ഡുവിന്റെ റെക്കോര്‍ഡ്

ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഐസിസി ടൂര്‍ണമെന്റുകളില്‍ (നിശ്ചിത ഓവര്‍) കളിച്ചവരുടെ എലൈറ്റ് ക്ലബ്ബിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ രവീന്ദ്ര ജഡേജ ഓവര്‍ടേക്ക് ചെയ്തിരിക്കുന്നത്. നേരത്തേ അഞ്ചാസ്ഥാനത്തുണ്ടായിരുന്നത് സച്ചിനാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരേ പ്ലെയിങ് ഇലവന്റെ ഭാഗമായതോടെ അദ്ദേഹത്തെ പിന്തള്ളി ജഡ്ഡു പുതിയ അഞ്ചാമനായിരിക്കുകയാണ്.

സച്ചിന്‍ ഇന്ത്യക്കായി കളിച്ചത് 11 ഐസിസി ടൂര്‍ണമെന്റുകളിലാണ്. എന്നാല്‍ ജഡേജയുടെ 12ാമത്തെ ഐസിസി ടൂര്‍ണമെന്റാണ് ഇപ്പോള്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി. ഇനി ജഡ്ഡുവിനു മുന്നിലുള്ള നാലു പേരില്‍ രണ്ടു താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞു.

15ാം ഐസിസി ടൂര്‍ണമെന്റ് കളിക്കുന്ന നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഊ ലിസ്റ്റില്‍ തലപ്പത്ത്. ഓവറോള്‍ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ അവിടെ ഹിറ്റ്മാന്‍ രണ്ടാമതുമുണ്ട്. 16 വീതം ഐസിസി ടൂര്‍ണമെന്റുകളില്‍ കളിച്ച മുന്‍ ഇതിഹാസ താരങ്ങളായ ക്രിസ് ഗെയ്ല്‍, മഹേല ജയവര്‍ധനെ, ഷാഹിദ് അഫ്രീഡി എന്നിവരാണ് ഒന്നാംസ്ഥാനം പങ്കിടുന്നത്. ബംഗ്ലാദേശ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനും 16 ടൂര്‍ണമെന്റുകളുടെ ഭാഗമായിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ രോഹിത്തിനു ശേഷം വിരാട് കോലി, മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് എന്നിവരാണ് 14 വീതം ഐസിസി ടൂര്‍ണമെന്റുകളില്‍ കളിച്ച് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍.

RAVINDRA JADEJA

മറ്റൊരു നേട്ടം കൂടി

ബംഗ്ലാദേശിനെതിരേ കളിക്കാനിറങ്ങിയതോടെ മറ്റൊരു വമ്പന്‍ നേട്ടത്തിനു കൂടി രവീന്ദ്ര ജഡേജ അര്‍ഹനാവുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി 200 ഏകദിന മല്‍സരങ്ങളെന്ന നാഴികക്കല്ലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇതോടെ മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കൊപ്പവും അദ്ദേഹമെത്തി.

ഏറ്റവുമധികം ഏകദിന മല്‍സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരമെന്ന ഓവറോള്‍ റെക്കോര്‍ഡ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനു സ്വന്തമാണ്. 463 മല്‍സരങ്ങളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.

350 ഏകദിനങ്ങളുമായി എംഎസ് ധോണിയാണ് രണ്ടാമത്. രാഹുല്‍ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304) എന്നിവരും ഇന്ത്യക്കായി 300 പ്ലസ് മല്‍സരങ്ങളില്‍ കളിച്ചവരാണ്.

Story first published: Thursday, February 20, 2025, 15:27 [IST]
Other articles published on Feb 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+