Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: വിക്കറ്റ് കീപ്പിങില്‍ ബെസ്റ്റാര്? പിന്തുണ 2 പേര്‍ക്ക്!! വൈറലായി പോള്‍ ഫലം

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്ന് വിക്കറ്റ് കീപ്പര്‍മാരായി ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്നതാണ്. പ്രധാനമായും മൂന്നു പേരാണ് ഈ റോളിലേക്കു മല്‍സരരംഗത്തുള്ളത്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരാണിത്. ഇവരില്‍ രണ്ടു പേരെ മാത്രമേ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഈ മൂന്നു പേരില്‍ ഇന്ത്യക്കു ഏറ്റവും ബെസ്റ്റ് ആരാണെന്നു വോട്ടിങിലൂടെ ആരാധകര്‍ തന്നെ നിര്‍ദേശിച്ചിരിക്കുകയാണ്. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്ക്ബസ് (Cricbuzz) നടത്തിയ ഫാന്‍സ് പോളിലാണ് ക്രിക്കറ്റ് പ്രേമികളുടെ വലിയ രീതിയിലുള്ള പങ്കാളിത്തം കണ്ടത്.

SANJU SAMSON RISHABH PANT

വോട്ടിങില്‍ ആര് മുന്നില്‍?

ചാംപ്യന്‍സ് ട്രോഫിയിയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ ഇവരില്‍ ആരു വേണമെന്നായിരുന്നു ക്രിക്ക്ബസിന്റെ പോള്‍. ഈ മൂന്നു പേരില്‍ ആരാധകര്‍ ഏറ്റവുമധികം പിന്തുണച്ചത് സഞ്ജുവിനെയും രാഹുലിനെയുമാണ്. വളരെ കുറച്ചു പേര്‍ മാത്രമേ റിഷഭിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നിര്‍ദേശിച്ചിട്ടുള്ളൂ.

പോളിങില്‍ ഏറ്റവുമധികം പിന്തുണ കിട്ടിയത് സഞ്ജുവിനാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. രാഹുല്‍ രണ്ടാംസ്ഥാനത്തുമെത്തി. സഞ്ജു സാംസണാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവേണ്ടത്. കാരണം മറ്റു രണ്ടു പേരേക്കാള്‍ കൂടുതല്‍ ബാറ്റിങില്‍ ആശ്രയിക്കാവുന്നത് സഞ്ജുവിനെയാണെന്നായിരുന്നു ഒരു കമന്റ്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തന്നെ ഉറപ്പായും കളിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഏകദിനത്തില്‍ ബാറ്ററെന്ന നിലയില്‍ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഇക്കാര്യത്തില്‍ കെഎല്‍ രാഹുലും റിഷഭ് പന്തും അദ്ദേഹത്തിനു താഴെയൈാണ്. മാത്രമല്ല വിക്കറ്റ് കീപ്പിങിലും ഈ രണ്ടു പേരേക്കാള്‍ മിടക്കന്‍ സഞ്ജുവാണെന്നും മറ്റൊരാള്‍ കമന്റിട്ടു.

ഈ ചോദ്യം തീര്‍ത്തും അനാവശ്യമാണ്. ഏകദിന ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ കെഎല്‍ രാഹുലാണ് ബെസ്റ്റ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അഞ്ചാം നമ്പറില്‍ ഏറ്റവും മികച്ച ബാറ്ററും അദ്ദേഹം തന്നെയാണ്.

റിഷഭ് പന്തിനെ ഇന്ത്യയുടെ 15 അംഗ ടീമില്‍ പോലും ആവശ്യമില്ല. രാഹുലിന്റെ ബാക്കപ്പായി സഞ്ജു സാംസണ്‍ മതി. റെഡ് ബോള്‍ ക്രിക്കറ്റില്‍ പന്ത് മികച്ച ബാറ്ററാണ്. പക്ഷെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ താരം വേസ്റ്റാണെന്നുമായിരുന്നു മറ്റൊരു പ്രതികരണം.

KL RAHUL

സഞ്ജു സാംസണും കെഎല്‍ രാഹുലുമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായി വേണ്ടത്. റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താനും പാടില്ല. മറ്റു രണ്ടു പേരേക്കള്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവാണ്.

കാരണം ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അവസരം നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിനു എങ്ങനെയാണ് കഴിവ് തെളിയിക്കാന്‍ സാധിക്കുകയെന്നായിരുന്നു പോളിനു താഴെയുള്ള ഒരു കമന്റ്.

മുന്‍തൂക്കം റിഷഭിന്?

അതേസമയം, പിടിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു റിഷഭ് പന്താണ് ഫേവറിറ്റ്. ബാക്കപ്പിന്റെ റോളില്‍ പോലും കെഎല്‍ രാഹുല്‍ പരിഗണനയില്ലെന്നും അവരുടെ റിപ്പോര്‍ട്ടിലുണ്ട്.

ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നീ മൂന്നു പേരാണ് സജീവ പരിഗണനയിലുള്ളത്. ഇവരില്‍ ജുറേലിനു സര്‍പ്രൈസ് കോള്‍ ലഭിച്ചേക്കുമെന്നും പിടിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Story first published: Tuesday, January 14, 2025, 14:33 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+