For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഗില്ലിന് ഓപ്പണിങ് പങ്കാളി വേണം, രാഹുലല്ല? സര്‍പ്രൈസ് നീക്കത്തിന് ഗംഭീര്‍

ന്യൂസിലാന്‍ഡുമായുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാവും ഇന്ത്യ ഇറങ്ങിയേക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പാകിസ്താനെതിരായ അവസാന മല്‍സരത്തിനിടെ പരിക്കേറ്റ ഹിറ്റ്മാന് ഈ മല്‍സരത്തില്‍ വിശ്രമം നല്‍കാനാണ് ടീം ഇന്ത്യ ആലോചിക്കുന്നത്. പരിക്ക് അത്ര ഗൗരവമുള്ളതല്ലെങ്കിലും സെമി ഫൈനലിന് രോഹിത്തിനെ പൂര്‍ണ സജ്ജനാക്കി നിര്‍ത്താനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

അദ്ദേഹത്തിനു പകരം വൈസ് ക്യാപ്റ്റനും യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലായിരിക്കും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയെ നയിച്ചേക്കുകയെന്നാണ് വിവരം. രോഹിത്തില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനു മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഓപ്പണിങില്‍ ആരെ പരീക്ഷിക്കുമെന്നാണ്. ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി വന്നേക്കാവുന്ന താരങ്ങളെ അറിയാം.

RAHUL GAMBHIR

ഓപ്പണിങില്‍ ആര്?

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് 15 അംഗ സ്‌ക്വാഡില്‍ ബാക്കപ്പ് ഓപ്പണര്‍മാര്‍ ഇല്ലെന്നതാണ്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ ബാക്കപ്പ് താരങ്ങളുടെ ലിസ്റ്റില്‍ യുവ ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്‌സ്വാളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ടീമില്‍ മാറ്റം വരുത്തിയ ഇന്ത്യ ജയ്‌സ്വാളിനെ ഒഴിവാക്കി പകരം മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടു വരികയായിരുന്നു.

ഇതാണ് ഇപ്പോള്‍ രോഹിത്തിനു പരിക്കേറ്റതോടെ ഇന്ത്യക്കു തലവേദനയായിരിക്കുന്നത്. പ്രധാന ടീമില്‍ ബാക്കപ്പ് ഓപ്പണര്‍മാരില്ലാത്തതിനാല്‍ ഏതെങ്കിലും മധ്യനിര ബാറ്ററെ ഇന്ത്യക്കു ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യേണ്ടതായും വരും. നിലവില്‍ ഈ റോളിലേക്കു കൊണ്ടു വരാവുന്ന രണ്ടു പേര്‍ മാത്രമേ ഇന്ത്യന്‍ സംഘത്തിലുണുള്ളൂ.

ഇതില്‍ ഒരാള്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണെങ്കില്‍ മറ്റൊരാള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. രോഹിത്തില്ലെങ്കില്‍ ഇവരിലൊരാള്‍ക്കാവും ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയെന്നുറപ്പായിരിക്കുകയാണ്.

ഗംഭീറിന്റെ പ്ലാനെന്ത്?

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പലപ്പോഴും ചില അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ സര്‍പ്രൈസ് തന്നിട്ടുള്ള കോച്ചാണ്. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ അദ്ദേഹത്തിന്റെ പ്ലാന്‍ എങ്ങനെയാവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മയില്ലെങ്കില്‍ ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവു അനുയോജ്യനായ താരം കെഎല്‍ രാഹുലാണ്.

കാരണം ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും നേരത്തേ നിരവധി മല്‍സരങ്ങളില്‍ ഓപ്പണിങില്‍ ഇറങ്ങിയ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലും ഓപ്പണറായി സെഞ്ച്വറിയും കുറിച്ചിട്ടുള്ള ബാറ്ററാണ് രാഹുല്‍. അതിനാല്‍ തന്നെ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയുടെ റോളിലേക്കു വരേണ്ടതും അദ്ദേഹം തന്നെയാണ്. പക്ഷെ രാഹുലിനു ഈ റോള്‍ ഗംഭീര്‍ നല്‍കുമോയെന്നു കണ്ടറിയണം.

RISHABH PANT

പകരം മറ്റൊരു ഗെയിം പ്ലാനായിരിക്കും അദ്ദേഹം പരീക്ഷിച്ചേക്കുക. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഓപ്പണിങിലേക്കു കൊണ്ടു വന്നുള്ള സര്‍പ്രൈസ് നീക്കം ഗംഭീര്‍ നടത്തിയേക്കും. രാഹുലിനെപ്പോലെ ഒരു സ്‌പെഷ്യലിസ്റ്റ് ഓപ്പണറല്ലെങ്കിലും നേരത്തേ ഇന്ത്യക്കു വേണ്ടി കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം ഓപ്പണറായി ബാറ്റ് വീശിയിട്ടുണ്ട്. അതിനാല്‍ റിഷഭും ഓപ്പണിങിലേക്കു ഒരു ഓപ്ഷനാണ്.

മാത്രമല്ല, പലപ്പോഴു ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ടീമില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുള്ള കോച്ചാണ് ഗംഭീര്‍. നിലവിലെ ലൈനപ്പില്‍ രാഹുലിനെ അഞ്ചില്‍ നിന്നും താഴേക്കു ഇറക്കി അക്ഷര്‍ പട്ടേലിനെ ടോപ്പ് ഫൈവിലേക്കു പ്രൊമോട്ട് ചെയ്തതും ഈ കാരണത്താലാണ്. അതുകൊണ്ടു തന്നെ ഓപ്പണിങിലും ഇടംകൈ- വലം കൈ കോമ്പിനേഷനു വേണ്ടി റിഷഭിനു ഗംഭീര്‍ ഈ റോള്‍ നല്‍കിയാലും അദ്ഭുതപ്പെടാനില്ല. എന്തായിരിക്കും അദ്ദേഹത്തിന്റെ നീക്കമെന്നതു കാത്തിരുന്നു തന്നെ കാണാം.

Story first published: Friday, February 28, 2025, 12:16 [IST]
Other articles published on Feb 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+