For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് 2 മാറ്റം വേണം, എക്‌സ് ഫാക്ടര്‍ തിരിച്ചെത്തണം; ആകാശ് പറയുന്നു

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സ്വപ്‌ന തുല്യമായ കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനേയും പാകിസ്താനേയും തോല്‍പ്പിച്ച ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുകയാണ്. രണ്ട് മത്സരത്തിലും തങ്ങളുടെ കരുത്ത് കാട്ടിത്തന്നെ ജയിക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനുമായിരിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

പ്രധാനമായും സ്പിന്നര്‍മാരുടെ മികവാണ് ഇന്ത്യക്ക് ബൗളിങ്ങില്‍ കരുത്താവുന്നത്. മധ്യ ഓവറുകളില്‍ എതിരാളികളെ വിറപ്പിക്കാന്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ നേരിടേണ്ടത് കരുത്തരായ ന്യൂസീലന്‍ഡിനെയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് എപ്പോഴും വലിയ തലവേദന സൃഷ്ടിക്കുന്നവരാണ് ന്യൂസീലന്‍ഡ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ന്യൂസീലന്‍ഡിനോട് പകരം വീട്ടേണ്ടത് അഭിമാന പ്രശ്‌നമാണ്.

സെമിക്ക് മുമ്പുള്ള ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരമാണിത്. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനോട് ജയിച്ച് ഇന്ത്യക്ക് കരുത്തുകാട്ടേണ്ടതായുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ പ്ലേയിങ് 11 വരുത്തേണ്ട രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

രാഹുലിന് പകരം റിഷഭ് പന്ത്

ഇന്ത്യ ആദ്യ രണ്ട് മത്സരത്തിലും കെ എല്‍ രാഹുലിനെയാണ് വിക്കറ്റ് കീപ്പറായി കളിപ്പിച്ചത്. വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനമാണ് രാഹുല്‍ നടത്തുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി രാഹുലിനെ ഇന്ത്യ ഫിനിഷര്‍ റോളിലാണ് ഉപയോഗിക്കുന്നത്. ആറാം നമ്പറിലേക്ക് മാറ്റപ്പെട്ടതോടെ രാഹുലിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ബംഗ്ലാദേശിനെതിരേ മൂന്ന് ലൈഫ് ലഭിച്ച ശേഷമാണ് താരം ഭേദപ്പെട്ട പ്രകടനം നടത്തിയത്. പാകിസ്താനെതിരേ ബാറ്റ് ചെയ്യേണ്ടിയും വന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭ് പന്തിനെ കൊണ്ടുവരണമെന്നാണ് ആകാശ് ചോപ്ര നിര്‍ദേശിക്കുന്നത്. റിഷഭ് പന്ത് എക്‌സ് ഫാക്ടര്‍ താരമാണ്. അവസരം ലഭിക്കാത്തതില്‍ റിഷഭ് പന്ത് വളരെ നിരാശനാണെന്ന് തന്നെ പറയാം. ഗൗതം ഗംഭീറുമായി റിഷഭ് വാക്കേറ്റത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായി ബെഞ്ചിലിരുത്തപ്പെടേണ്ട താരമല്ല റിഷഭ് പന്ത്. എക്‌സ് ഫാക്ടര്‍ താരമായ റിഷഭ് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവനാണ്. ഇത് വിലയിരുത്തി ഇന്ത്യ റിഷഭിനെ കളിപ്പിക്കണം.

india cricket

ഫിനിഷര്‍ റോളിലാണ് വിക്കറ്റ് കീപ്പറെ കളിപ്പിക്കുന്നതെങ്കില്‍ രാഹുലിനെക്കാള്‍ കേമന്‍ റിഷഭാണ്. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള റിഷഭ് സമ്മര്‍ദ്ദ സാഹചര്യത്തില്‍ ടീമിനെ ഒറ്റക്ക് തോളിലേറ്റാന്‍ ശേഷിയുള്ളവനാണ്. അതുകൊണ്ടുതന്നെ കിവീസിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ റിഷഭിനെ കളിപ്പിക്കുന്നതാവും കൂടുതല്‍ നന്നാവുക.

അര്‍ഷ്ദീപ് സിങ് വരണം

ഇടം കൈയന്‍ പേസര്‍മാരുടെ ദൗര്‍ബല്യം നേരിടുന്ന ടീമാണ് ഇന്ത്യ. എന്നിട്ടും അര്‍ഷ്ദീപ് സിങ്ങിനെപ്പോലൊരു മികച്ച പേസറെ ഇന്ത്യ ബെഞ്ചിലിരുത്തുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ഹര്‍ഷിത് റാണയെയാണ് ഇന്ത്യ കളിപ്പിച്ചത്. ഹര്‍ഷിത് റാണ പവര്‍പ്ലേയില്‍ അത്ര മികവ് കാട്ടുന്ന ബൗളറല്ല. എന്നാല്‍ ഡെത്തോവറില്‍ അര്‍ഷ്ദീപിനെക്കാള്‍ കേമന്‍ ഹര്‍ഷിതാണ്. ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് നേടിത്തരാനും ഹര്‍ഷിത് റാണക്ക് കരുത്തുണ്ട്.

എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് ഇടം കൈയന്‍ പേസറെ ആവശ്യമാണെന്നാണ് ആകാശ് പറയുന്നത്. ഇടത്, വലത് കൂട്ടുകെട്ടിനെ കൃത്യമായി പിന്തുടരുന്ന ടീമാണ് ന്യൂസീലന്‍ഡ്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരേ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പേസ് നിരയിലും ഇടം കൈയന്‍ പേസര്‍മാര്‍ ആവശ്യമാണ്. ഇന്ത്യയുടെ സ്പിന്‍ നിരയെ മാറ്റുക പ്രയാസമാണ്. മൂന്ന് പേരും മികവ് കാട്ടുന്നതിനാല്‍ ഇന്ത്യ ഹര്‍ഷിതിന് പകരം അര്‍ഷ്ദീപിനെ കളിപ്പിക്കണമെന്നാണ് ആകാശ് നിര്‍ദേശിക്കുന്നത്.

സാധ്യതാ പ്ലേയിങ് 11

രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി

Story first published: Monday, February 24, 2025, 14:43 [IST]
Other articles published on Feb 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+