Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ജയ്‌സ്വാള്‍ വേണ്ട, റിഷഭ് ഇപ്പോള്‍ സഞ്ജുവിന് പിന്നില്‍!! കൈഫിന്റെ ടീം ഇന്ത്യ

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ലൈനപ്പ് എങ്ങനെയാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നടക്കുന്നത്. പാകിസ്താനൊപ്പം യുഎഇയും മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുകയും ചെയ്യും.

ഇന്ത്യന്‍ ടീമിനെ ഈ ഞായറാഴ്ചയാവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ഹസാരെ ട്രോഫിയുടെ ഫൈനല്‍ ശനിയാഴ്ചയാണ്. അതിനു ശേഷം സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. 15 അംഗ സ്‌ക്വാഡിനെയാണ് ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ അയക്കുന്നത്.

MOHAMMAD KAIF

രോഹിത്-ഗില്‍ ഓപ്പണിങ്

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ശുഭ്മന്‍ ഗില്ലിനെയുമാണ് മുഹമ്മദ് കൈഫ് തിരഞ്ഞെടുത്തിരിക്കുന്നത്. മിന്നുന്ന ഫോമിലുള്ള യുവ ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്‌സ്വാളിനെ അദ്ദേഹം തഴയുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ ഓപ്പണ്‍ ചെയ്യേണ്ടത് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ്. നിങ്ങളുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളെ തന്നെയാണ് ഈ റോള്‍ ഏല്‍പ്പിക്കേണ്ടത്. നിലവില്‍ ഏകദനത്തിലെ ബെസ്റ്റ് ഓപ്പണിങ് കോമ്പിനേഷന്‍ രോഹിത്തും ഗില്ലും തന്നെയാണെന്നും കൈഫ് വ്യക്തമാക്കി.

മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ വേണമെന്ന കാര്യത്തില്‍ സംശയമില്ല. ഏകദിനത്തിലെ മഹാനായ ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നതു എല്ലാവര്‍ക്കുമറിയാം. വിരാടിനു ശേഷം നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ തീര്‍ച്ചയായും വേണം. ടീമിനു വലിയ ഓവറുകള്‍ ആവശ്യമായി വന്നാല്‍ അവിടെ അയ്യരെ ആവശ്യമായി വരുമെന്നും കൈഫ് നിരീക്ഷിച്ചു.

വിക്കറ്റ് കീപ്പറായി സഞ്ജു

അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ തഴഞ്ഞാണ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ വേണമെന്നു മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിക്കേണ്ടത് സഞ്ജു സാംസണാണ്. അദ്ദേഹം ധ്രുവ് ജുറേലിനേക്കാള്‍ മുന്നിലേക്കു ഇപ്പോള്‍ വന്നു കഴിഞ്ഞു. കൂടാതെ റിഷഭ് പന്തും സഞ്ജുവിനു പിറകിലായി മാറിയിരിക്കുകയാണെന്നും കൈഫ് അഭിപ്രായപ്പെട്ടു.

SANJU SAMSON

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ക്കു മാത്രമേ ഇടമുണ്ടാവുകയുള്ളൂ. ഏതു തരത്തിലുള്ള പിച്ചിലാണ് കളിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഇവരില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിക്കായിരിക്കും പേസ് ബൗളിങിന്റെ ചുമതലയെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

മികച്ച റെക്കോര്‍ഡ്

ഇന്ത്യക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചുകഴിഞ്ഞ സഞ്ജു സാംസണിനു ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് ഏകദിനത്തിലാണ്. ഇതുവരെ വെറും 16 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. എന്നാല്‍ ഇവയില്‍ നിന്നും 56.66 ശരാശരിയില്‍ 510 റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു.

ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 2023ല്‍ സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നടന്ന മല്‍സരത്തിലാണ് സഞ്ജു കന്നി സെഞ്ച്വറി കുറിച്ചത്. 108 റണ്‍സ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ചാംപ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജുവിനു ഇടം ലഭിച്ചേക്കില്ല. പകരം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു റിഷഭ് പന്താണ് ഫേവറിറ്റെന്നാണ് വിവരം. ബാക്കപ്പിന്റെ റോളിലേക്കു യുവതാരം ധ്രുവ് ജുറേലിനെയും പരിഗണിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

Story first published: Wednesday, January 15, 2025, 14:32 [IST]
Other articles published on Jan 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+