ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ആവേശകരമായ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ദുബായിലാണ് സൂപ്പര്‍ പോരാട്ടം നടക്കാന്‍ പോകുന്നത്. ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ആത്മവിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനോട് നാട്ടില്‍ തോറ്റ ക്ഷീണത്തിലാണ് കളത്തിലിറങ്ങുന്നത്. എന്തായാലും കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും.
സമീപകാല ഫോം വിലയിരുത്തുമ്പോഴും ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ ഇത്തവണ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാത്ത ഇന്ത്യയെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം വാശിയേറിയതാവും. ഇപ്പോഴിതാ ദുബായില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് പാകിസ്താന്‍ പേസറായ ഹാരിസ് റഊഫ്. അതിന്റെ കാരണവും ഹാരിസ് വ്യക്തമാക്കുന്നുണ്ട്.
ദുബായിലെ പിച്ചില്‍ പാക് ടീമിന് മുന്‍തൂക്കം
ദുബായിലാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നടക്കുന്നത്. ദുബായ് പാകിസ്താന് വലിയ അനുഭവസമ്പത്തുള്ള പിച്ചാണ്. ഏറെ നാളുകള്‍ പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായ്. അതുകൊണ്ടുതന്നെ പിച്ചില്‍ ഇന്ത്യയെക്കാള്‍ അനുഭവസമ്പത്ത് പാകിസ്താനുണ്ട്. രണ്ട് തവണ ദുബായില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിട്ടുണ്ടെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇത് പാകിസ്താന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണെന്നും മൂന്നാം തവണയും ഇന്ത്യ പാകിസ്താനെ ദുബായില്‍ തോല്‍പ്പിക്കുമെന്നുമാണ് ഹാരിസ് റഊഫ് പറയുന്നത്.
'സംശയം വേണ്ട, ദുബായിലെ സാഹചര്യം ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. തുടര്‍ച്ചയായി രണ്ട് തവണ ഞങ്ങള്‍ ഇന്ത്യയെ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ഈ ചരിത്രം ആവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും. ഇന്ത്യയെ തോല്‍പ്പിക്കുന്ന മികച്ചൊരു മത്സരമായിരിക്കും ഇതെന്നാണ് കരുതുന്നത്. മികച്ച റെക്കോഡാണുള്ള മൈതാനമാണിത്. എന്നാല്‍ പിച്ചിന്റെ സാഹചര്യം എങ്ങനെയാണെന്ന് അറിയേണ്ടതായുണ്ട്. സ്പിന്‍ പിച്ചാകാനാണ് സാധ്യത. ഇതിനെ പരമാവധി മുതലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്' റഊഫ് പറഞ്ഞു.

സമ്മര്‍ദ്ദം കൂടുതല്‍ പാകിസ്താന്
ഇന്ത്യയെക്കാളും കൂടുതല്‍ സമ്മര്‍ദ്ദം പാകിസ്താനാണെന്ന് നിസംശയം പറയാം. ഇന്ത്യക്കെതിരായ മത്സരം തോറ്റാല്‍ പാകിസ്താന്‍ സെമി കാണാതെ പുറത്താകാനുള്ള സാധ്യത കൂടുതലാണ്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ പാകിസ്താന് ഇന്ത്യക്കെതിരായ മത്സരം എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും. പാകിസ്താന് വില കുറച്ച് കാണാനാവില്ല.
ശക്തമായ താരനിര ഇപ്പോഴും അവര്‍ക്കുണ്ട്. പാകിസ്താന്റെ സൂപ്പര്‍ താരം ഫഖര്‍ സമാന് പരിക്കേറ്റത് ടീമിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. എന്നാല്‍ പാകിസ്താന് സമ്മര്‍ദ്ദമില്ലെന്നാണ് റഊഫ് പറയുന്നത്. ' ക്യാംപില്‍ എല്ലാവരും വലിയ ആത്മവിശ്വാസത്തിലാണ്. നന്നായി ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വിജയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഞങ്ങള്‍ക്കാവും. ഇന്ത്യക്കെതിരായ മത്സരത്തെ സാധാരണ മത്സരം പോലെയാണ് ഞങ്ങള്‍ കാണുന്നത്' ഹാരിസ് റഊഫ് പറഞ്ഞു.
ദുബായില്‍ ഇന്ത്യയെ രണ്ട് തവണ തോല്‍പ്പിച്ചു
പാകിസ്താന്‍ ദുബായില്‍ ഇന്ത്യയെ രണ്ട് തവണ തോല്‍പ്പിച്ചിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ 10 വിക്കറ്റിന് തോല്‍പ്പിച്ചത് ദുബായിലാണ്. 2022ലെ ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനെ തകര്‍ത്തു. ഇത് പാകിസ്താന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ദുബായില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുകയെന്നത് ദുഷ്‌കരമാണ്. പിച്ച് നല്ല സ്ലോവാകുന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ടോസ് വളരെ നിര്‍ണ്ണായകമാവാനാണ് സാധ്യത. എന്തായാലും ഏക പക്ഷീയമായ മത്സരമാകാതെ രണ്ട് ടീമിന്റേയും സൂപ്പര്‍ പോരാട്ടം കാണാനാവുമെന്ന് പ്രതീക്ഷിക്കാം.