Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: വീണ്ടും മഴ, പാക്- ബംഗ്ലാദേശ് പോര് ഉപേക്ഷിച്ചു! നാണംകെട്ട് പാക്പട

റാവല്‍പിണ്ടി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഗ്രൂപ്പ് ബി പോരാട്ടം മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താനാവാതെ ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തു. നിലവിലെ ജേതാക്കള്‍ കൂടിയായ പാക് പട ഒരു ജയം പോലുമില്ലാതെയാണ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചിരിക്കുന്നത്. ആതിഥേയര്‍ കൂടിയായ പാക് പടയ്ക്കു ഇതു വലിയ നാണക്കേടായി മാറുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗ്രൂപ്പ് ബിയില്‍ സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും മഴയെടുത്തിരുന്നു. നേരത്തേ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ പാകിസ്താനും ബംഗ്ലാദേശും ആശ്വാസ വിജയം തേടിയാണ് റാവല്‍പിണ്ടിയില്‍ അവസാന റൗണ്ട് പോരിനെത്തിയത്. പക്ഷെ അതു പോലും നേടാന്‍ മഴ അനുവദിച്ചില്ല. ഇതോടെ ഇരുടീമും പോയിന്റ് പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു.

PAKISTAN TEAM

ബംഗ്ലാദേശ് ഗ്രൂപ്പില്‍ മൂന്നാമതും പാകിസ്താന്‍ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. മോശം നെറ്റ് റണ്‍റേറ്റാണ് പാക് പട അവസാന സ്ഥാനത്തേക്കു കൂപ്പുകുത്താന്‍ കാരണം. ബംഗ്ലാദേശിന്റെ നെറ്റ് റണ്‍റേറ്റ് -0.443ഉം പാക് ടീമിന്റേത് -1.087ഉം ആണ്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു 60 റണ്‍സിനു തോറ്റു കൊണ്ടാണ് പാക് ടീം തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റിനു 320 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ പാക് ടീം 47.2 ഓവറില്‍ 260ന് ഓള്‍ഔട്ടായി. രണ്ടാംറൗണ്ടില്‍ ഇന്ത്യയോടു ആറു വിക്കറ്റിന്റെ വന്‍ പരാജയവും പാകിസ്താനു നേരിടേണ്ടതായി വന്നിരുന്നു.

ടോസിനു ശേഷം ബാറ്റ് ചെയ്ത പാക് പടയെ 241 റണ്‍സിനു ഇന്ത്യ എറിഞ്ഞിട്ടു. മറുപടിയില്‍ വിരാട് കോലിയുടെ (100) അപരാജിത സെഞ്ച്വറി ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയും ചെയ്തു. ഇതോടെയാണ് അവരുടെ സെമി സാധ്യതകളും അവസാനിച്ചത്.

എന്നാല്‍ ആദ്യ കളിയില്‍ ഇന്ത്യയോടു ആറു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശിനു നേരിട്ടത്. ഇതോടെ ന്യൂസിലാന്‍ഡുമായുള്ള കളി അവര്‍ക്കു നിര്‍ണായകമായി മാറുകയും ചെയ്തു. എന്നാല്‍ ഇതിലും തോല്‍വി തന്നെയായിരുന്നു ഫലം. അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ബംഗ്ലാ കടുവകള്‍ക്കു നേരിട്ടത്.

Story first published: Thursday, February 27, 2025, 12:48 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+