Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഒത്തുകളിച്ചു!! കാരണം ജയ് ഷാ, ഇന്ത്യന്‍ ജയത്തിന്റെ കലിപ്പടങ്ങാതെ പാകിസ്താന്‍

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം ജേതാക്കളായി മണിക്കൂറുകള്‍ പിന്നിട്ടും പാകിസ്താനില്‍ ഇതിന്റെ പ്രതിഷേധവും വിമര്‍ശനങ്ങളുമൊന്നും അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ടീമിനും ഐസിസിക്കുമെതിരേ അവര്‍ ഇപ്പോഴും ആഞ്ഞടിക്കുകയാണ്. ഇന്ത്യന്‍ ടീമിനു വഴിവിട്ട സഹായങ്ങള്‍ ഐസിസി ചെയ്തു കൊടുത്തതായും ഇതിനെല്ലാം കാരണം ഐസിസി മേധാവിയായ ജയ് ഷായാണെന്നുമാണ് അവരുടെ ആരോപണം.

ഗ്രൂപ്പുഘട്ടം മുതല്‍ ഫൈനല്‍ വരെ ടൂര്‍ണമെന്റിലെ അഞ്ചു മല്‍സരങ്ങളും ഇന്ത്യന്‍ ടീം ദുബായിലാണ് കളിച്ചതെന്നും ഇതു അവരുടെ കിരീടവിജയത്തില്‍ നിര്‍ണായകമായി മാറിയിട്ടുണ്ടെന്നാണ് പാക് ഫാന്‍സിന്റെ വിമര്‍ശനം. അതേസമയം, ഫൈനലില്‍ ന്യൂസിലാന്‍ഡിന നാലു വിക്കറ്റിനു വീഴ്ത്തിയാണ് മൂന്നാം ഐസിസി ചാംപ്യന്‍സ് ട്രോഫിയുമായി ഇന്ത്യന്‍ ടീം റെക്കോര്‍ഡിട്ടത്.

INDIAN TEAM

പ്രതിഷേധം കത്തുന്നു

പാകിസ്താനിലായിരുന്നു ഇത്തവണത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കാനിരുന്നത്. എന്നാല്‍ സുരക്ഷാ ഭീഷണി കാരണം ഇന്ത്യന്‍ ടീമിനെ അവിടേക്കു അയക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളുടെയും വേദിയായി ദുബായിയെ തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ ഫൈനലില്‍ എത്തിയാല്‍ അതു ദുബായില്‍ തന്നെ നടത്തുമെന്നും ഐസിസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കു യോഗ്യതയില്ലെങ്കില്‍ പാകിസ്താനിലെ ലാഹോറായിരുന്നു ഫൈനല്‍ വേദി. പക്ഷെ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നതോടെ ലാഹോറിനു വേദിയും നഷ്ടമായി. ഇുതും പാക് ക്രിക്കറ്റ് പ്രേമികളെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇന്ത്യക്കെതിരേ ആഞ്ഞടിച്ചത്.

Take a Poll

ഇന്ത്യക്കു വഴിവിട്ട സഹായം

ഇന്ത്യന്‍ ടീമിന്റെ ചാംപ്യന്‍സ് ട്രോഫി വിജയം അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. കാരണം ടൂര്‍ണമെന്റിലുടനീളം വഴിവിട്ട സഹായമാണ് ഐസിസിയുടെ ഭാഗത്തു നിന്നും ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഐസിസിയുടെ തലപ്പത്ത് ജയ് ഷാ വന്നതോടെ അവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തതായി പാകിസ്താന്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയാണ്.

ചാംപ്യന്‍സ് ട്രോഫി ഫൈനലിനുള്ള പിച്ച് ഇന്ത്യയെ സഹായിക്കുമെന്നു ഐസിസി ഉറപ്പു വരുത്തിയിരുന്നു. ഇതു തീര്‍ച്ചയായും ഇന്ത്യയും ഐസിസിയും തമ്മിലുള്ള ഒത്തുകളി തന്നെയാണ്. കിരീടം നേടുന്നതിനായി വളരെ മികച്ച തന്ത്രമാണ് ഇന്ത്യന്‍ ടീം സ്വീകരിച്ചതെന്നും പാക് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ഫൈനല്‍ വരെ ന്യൂസിലാന്‍ഡ് ടീം ഐസിസി ചംപ്യന്‍സ് ട്രോഫിയില്‍ ആകെ സഞ്ചരിച്ചത് 7150 കിലോ മീറ്റാണ്. മറുഭാഗത്തു ഇന്ത്യന്‍ ടീമിനു യാത്ര ചെയ്യേണ്ടി വന്നതാവട്ടെ പൂജ്യം കിലോ മീറ്ററുമാണ്. ഇന്ത്യയെ സഹായിക്കാന്‍ ബിസിസിഐ നേരത്തേ തന്നെ തയ്യാറാക്കിയ പ്ലാനാണിത്. തുടര്‍ച്ചയായ യാത്രകള്‍ ഫൈനലില്‍ ന്യൂസിലാന്‍ഡ് ടീമിനെ തളര്‍ത്തിയപ്പോള്‍ ഇന്ത്യക്കു അത്തരം വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എല്ലാം ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ പ്ലാനാണെന്നും പാകിസ്താന്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.

INDIAN TEAM

ഇത്രയും വൃത്തികെട്ട ഐസിസി കിരീട വിജയം മുമ്പൊരിക്കലും കണ്ടിട്ടില്ല. ചാംപ്യന്‍സ് ട്രോഫി വിജയം ആഘോഷിക്കാന്‍ ഇന്ത്യന്‍ ടീമിനു നാണമില്ലേ? ഇന്ത്യക്കു കിരീടം നേടിക്കൊടുക്കാന്‍ ഐസിസി നേരത്തേ തയ്യാറാക്കിയ പ്ലാനാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. മറ്റൊരു ടീമും ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി നേട്ടത്തെ അംഗീകരിക്കുന്നില്ലെന്നും പാക് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ടീം വന്‍ ചതിയിലൂടെയാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്. ഇതിനു ഐസിസിയുടെ വഴിവിട്ട സഹായവും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. മുഴുവന്‍ കളികളും ഒരേ വേദിയില്‍ കളിച്ചതിന്റെ ആനുകൂല്യം അവര്‍ക്കു ലഭിച്ചതായും പാക് ഫാന്‍സ് വിമര്‍ശിക്കുന്നു.

Story first published: Tuesday, March 11, 2025, 7:10 [IST]
Other articles published on Mar 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+