Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഷഹീനെ അവന്‍ 'പഞ്ഞിക്കിടും'!! തന്നെ അടിച്ചൊതുക്കി, പാക് നെറ്റ് ബൗളര്‍

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തുവിടാന്‍ ടീം ഇന്ത്യ പൂര്‍ണ സജ്ജരായിക്കഴിഞ്ഞു. ഗ്രൂപ്പ് എയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ പവര്‍ഹൗസുകളുടെ പോരാട്ടം തീപാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചേക്കുക ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഷഹീനെ കൈകാര്യം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ അതേ രീതിയില്‍ പന്തെറിയുന്ന ഒരു നെറ്റ് ബൗളറെ പരിശീലനത്തിനായി ടീം ഇന്ത്യ കൊണ്ടുവന്നിരുന്നു. യുഎഇ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന പാക് വംശജന്‍ കൂടിയായ അവെയ്‌സ് അഹമ്മദാണ് ഈ ബൗളര്‍.

നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്‌സില്‍ തനിക്കെതിരേ ഏറ്റവും നന്നായി ബാറ്റ് ചെയ്ത ഇന്ത്യന്‍ താരം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

SHUBMAN GILL

നന്നായി നേരിട്ടതാര്?

ഐസിസി അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ ഇന്ത്യയുടെ മൂന്നു പേര്‍ക്കെതിരേയാണ് താന്‍ കൂടുതലായും പന്തെറിഞ്ഞതെന്നു അവെയ്‌സ് അഹമ്മദ് വെളിപ്പെടുത്തുന്നു. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ എന്നിവരാണിത്. ഇവരില്‍ ഏറ്റവും നന്നായി തനിക്കെിരേ ബാറ്റ് ചെയ്തത് ഗില്ലാണെന്നു അവെയ്‌സ് വ്യക്തമാക്കി.

ഞാന്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയുമെല്ലാം വലിയ ആരാധകനാണ്. പാക് ബൗളര്‍മാര്‍ എങ്ങനെയാണോ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കളിക്കളത്തില്‍ വെല്ലുവിളി സൃഷ്ടിച്ചത് അതേ രീതിയിലുള്ള ബൗളിങ് പുറത്തെടുക്കാനാണ് നെറ്റ്‌സില്‍ ഞാനും ശ്രമിച്ചത്. ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെതിരേയെല്ലാം നെറ്റ്‌സില്‍ ഇന്നു ഞാന്‍ ബൗള്‍ ചെയ്തു. വളരെ ആസ്വദിച്ചാണ് ഞാന്‍ ഇവര്‍ക്കെതിരേ പന്തെറിഞ്ഞ്.

ശുഭ്മന്‍ ഗില്‍ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. അദ്ദേഹം പിഴവുകളൊന്നും വരുത്തുകയും ചെയ്തില്ല. മോശം ഷോട്ടുകളൊന്നും ഗില്‍ കളിക്കുകയും ചെയ്തിരുന്നില്ല. എനിക്കു നെറ്റ്‌സില്‍ അദ്ദേഹത്തെ ഒരിക്കല്‍പ്പോലും ബീറ്റ് ചെയ്യാനുമായില്ല.

രാഹുലിനെയും പാണ്ഡ്യയെയുമെല്ലാം പരിശീലനത്തിനിടെ ഞാന്‍ ബീറ്റ് ചെയ്തു. പക്ഷെ ഗില്ലിനെ ഒരു തവണ പോലും ബീറ്റ് ചെയ്യാന്‍ തനിക്കായില്ലെന്നും റെവ്‌സ്‌പോര്‍ട്‌സ് ഗ്ലോബലിനോടു (Revsportz Global) സംസാരിക്കവെ അവെയ്‌സ് വെളിപ്പെടുത്തി.

ഏറ്റവും വിഷമിച്ചതാര്?

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പരിശീലനത്തിനിടെ തന്നെ നേരിടാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയത് സ്റ്റാര്‍ ബാറ്റവും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണെന്നാണ് അവെയ്‌സ് അഹമ്മദിന്റെ വെളിപ്പെടുത്തല്‍. നെറ്റ്‌സില്‍ ഞാന്‍ ഏറ്റവുമധികം ബീറ്റ് ചെയ്തിട്ടുള്ളത് കെഎല്‍ രാഹുലിനെയാണ്.

KL RAHUL

ഹാര്‍ദിക് പാണ്ഡ്യക്കെതിരേ പഴയ ബോള്‍ കൊണ്ടാണ് ഞാന്‍ പന്തെറിഞ്ഞത്. ഡെത്ത് ഓവറുകളില്‍ ബാറ്റിങ് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. രണ്ട്-മൂന്നു തവണ എനിക്കെതിരേ ഷോട്ട് കളിച്ച ഹാര്‍ദിക് ക്യാച്ച് സമ്മാനിച്ച് 'ഔട്ടാവുകയും' ചെയ്തിരുന്നു. വളരെ നല്ല ബൗളിങാണ് കാഴ്ചവച്ചതെന്നു അദ്ദേഹം പ്രശസിക്കുകയും ചെയ്തായും അവെയ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്/ വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ/ അര്‍ഷ്ദീപ് സിങ്.

Story first published: Sunday, February 23, 2025, 11:03 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+