For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിലെ അഫ്രീദി അവന്‍, എന്തൊരടിയാണ്; തിരഞ്ഞെടുത്ത് അക്രം

കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ആതിഥേയരായ പാകിസ്താന്‍ ഇതിനോടകം പുറത്തായിരിക്കുകയാണ്. ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളില്‍ പാക് ടീം പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. ഒരു ജയം പോലും നേടാന്‍ ടീമിന് ഭാഗ്യമുണ്ടായില്ല. ന്യൂസീലന്‍ഡിനോടും ഇന്ത്യയോടും പാകിസ്താന്‍ തോറ്റു. ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം നടത്തുമില്ല. ഇതോടെ ഒരു ജയം പോലും നേടാനാവാതെ തലകുനിച്ചാണ് പാകിസ്താന് മടങ്ങേണ്ടി വന്നത്.

അതേ സമയം ഇന്ത്യന്‍ ടീം ചരിത്ര കുതിപ്പാണ് നടത്തുന്നത്. ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം ഫോമിലേക്കെത്തിയതോടെ ഇന്ത്യ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ്. ഇതിനോടകം ഇന്ത്യ സെമിയിലും സീറ്റുറപ്പിച്ചു. മികച്ച താരനിരയോടെ ഇറങ്ങിയ ഇന്ത്യക്ക് ഇനി ന്യൂസീലന്‍ഡിനെതിരായ മത്സരമാണ് ശേഷിക്കുന്നത്. ഈ മത്സരത്തില്‍ ജയിച്ച് ഗ്രൂപ്പിലെ ഒന്നാമനാവാനാവും ഇന്ത്യ ശ്രമിക്കുകയെന്ന് ഉറപ്പ്. സെമിയും ഫൈനലും കടന്ന് ഇന്ത്യ കപ്പിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുക.

ഇന്ത്യന്‍ ടീമില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കരുത്തുള്ള നിരവധി താരങ്ങളുണ്ട്. എന്നാല്‍ പാകിസ്താന്റെ ഷാഹിദ് അഫ്രീദിയെപ്പോലെ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള താരം ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസറും ഇതിഹാസവുമായ വസിം അക്രം.

അഭിഷേക് ശര്‍മ അഫ്രീദിയെ ഓര്‍മ്മിപ്പിക്കുന്നു

പാകിസ്താന്റെ ഷാഹിദ് അഫ്രീദിയെ ഓര്‍മ്മപ്പെടുത്തുന്ന പ്രകടനം നടത്തുന്ന താരം അഭിഷേക് ശര്‍മയാണെന്നാണ് വസിം അക്രം പറയുന്നത്. രോഹിത് ശര്‍മയയേയും സഞ്ജു സാംസണേയും ആക്രമണകാരികളായ ബാറ്റ്‌സ്മാന്‍മാരെന്ന് പറയുമ്പോഴും ഭയമില്ലാത്ത കടന്നാക്രമണകാരിയാണ് അഭിഷേക് ശര്‍മയെന്നാണ് അക്രം പറയുന്നത്. 'പ്രതിഭാശാലിയായ താരമാണ് അഭിഷേക്. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണവന്‍. 37 പന്തില്‍ സെഞ്ച്വറി നേടാന്‍ അവന് സാധിച്ചിട്ടുണ്ട്. ബൂം ബൂം അഫ്രീദിയാണവന്‍.

അവന്റെ ബാറ്റിങ് പ്രകടനം ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. അസാധ്യമായി പവര്‍ ഷോട്ട് കളിക്കാന്‍ അവന് ശേഷിയുണ്ട്. അവന്‍ മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകണം' അക്രം പറഞ്ഞു. ഇതിനോടകം ഇന്ത്യയുടെ ടി20 ഓപ്പണറായി ഞെട്ടിക്കാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. രണ്ട് തവണ സെഞ്ച്വറി പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കടന്നാക്രമിച്ച് കളിക്കുന്ന താരമാണ് അഭിഷേക്. പവര്‍പ്ലേയ്ക്കുള്ളില്‍ മത്സരത്തിന്റെ നിയന്ത്രം കൈയിലാക്കാന്‍ അഭിഷേകിന് സവിശേഷമായ കഴിവുണ്ട്.

abhishek sharma

ഇന്ത്യ-പാക് മത്സരത്തിനിടെ അവനെ കണ്ടു

ഇന്ത്യയും പാകിസ്താനും തമ്മില്‍ ദുബായില്‍ നടന്ന മത്സരം കാണാന്‍ അഭിഷേക് ശര്‍മയും വസിം അക്രവും ഉണ്ടായിരുന്നു. അവിടെവെച്ച് അഭിഷേകിനെ കണ്ടുവെന്നും സംസാരിച്ചുവെന്നുമാണ് അക്രം പറഞ്ഞത്. 'അഭിഷേകിനെ ഞാന്‍ ദുബായില്‍വെച്ച് കണ്ടിരുന്നു. എന്നാല്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് ആളെ മനസിലായില്ല. യുവതാരം എന്റെ അടുത്തേക്ക് വരികയും ഞാന്‍ അഭിഷേക് ശര്‍മയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഞാന്‍ ചോദിച്ചു ഇംഗ്ലണ്ട് ടീമിനെ തല്ലിപ്പറത്തിയ ആ അഭിഷേക് ശര്‍മയാണോയെന്ന്.

അതെ എന്ന് അവന്‍ പറഞ്ഞു. മിടുക്കനാണെന്ന് ഞാന്‍ അഭിനന്ദിക്കുകയും ചെയ്തു. അവന്റെ ബാറ്റിങ്ങിന്റെ ചില വീഡിയോകള്‍ ഞാന്‍ കണ്ടിരുന്നു. വലിയ ഭാവി അവനുണ്ടെന്നാണ് കരുതുന്നത്. വരുന്ന 15-20 വര്‍ഷമെങ്കിലും അവനെ ഇന്ത്യയുടെ ജേഴ്‌സിയില്‍ കാണാനാവുമെന്നാണ് കരുതുന്നത്' വസിം അക്രം പറഞ്ഞു. ഭാവിയില്‍ ഏകദിനത്തിലും സജീവമായി മാറാന്‍ അഭിഷേകിന് സാധിക്കുമെന്ന് തന്നെ കരുതാം. അടിച്ചുതകര്‍ത്തു കളിക്കാന്‍ അഭിഷേകിന് പ്രത്യേക കഴിവാണുള്ളത്.

പാകിസ്താന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്താന് വളരെ നിര്‍ണ്ണായകമായിരുന്നു. 29 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ നടക്കുന്ന ഐസിസി ട്രോഫിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്തി എതിരാളികളെ വിറപ്പിക്കാന്‍ ഇതിലും മികച്ച അവസരം പാകിസ്താനില്ലായിരുന്നു.

എന്നാല്‍ സ്വന്തം തട്ടകമായ കറാച്ചിയിലടക്കം പാകിസ്താന്‍ നാണംകെട്ടു. ത്രിരാഷ്ട്ര പരമ്പരയടക്കം പാകിസ്താന്‍ കൈവിട്ടു. ഇനിയൊരു ശക്തമായ തിരിച്ചുവരവ് പാകിസ്താനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. മികച്ച താരനിരയുണ്ടെങ്കിലും അതിനെ വേണ്ടവിധം ഉപയോഗിക്കുന്ന സംവിധാനങ്ങളില്ലാത്തതാണ് പാകിസ്താനെ പിന്നോട്ടടിക്കുന്നതെന്ന് നിസംശയം പറയാം.

Story first published: Friday, February 28, 2025, 14:36 [IST]
Other articles published on Feb 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+