Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: വന്‍ ട്വിസ്റ്റ്!! കിവീസിനെതിരേ രോഹിത്തില്ല? പുതിയ ക്യാപ്റ്റന്‍, ഓപ്പണിങ് ജോടി

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലുറപ്പിച്ചു കഴിഞ്ഞ ടീം ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരേയാണ്. ഇരുടീമുകളും സെമിയിലെത്തിയതിനാല്‍ മല്‍സരഫലം അപ്രസക്തമാണെങ്കിലും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക ഈ കളിയായിരിക്കും. നിലവില്‍ ഇരുടീമുകള്‍ക്കും നാലു പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികളാണ് തലപ്പത്ത്.

സെമിയിലെത്തിയതിനാല്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെ ടീമില്‍ ചില മാറ്റങ്ങളോടെയാവും ഇന്ത്യയിറങ്ങുക. ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ചില താരങ്ങളെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവന്നേക്കും. അതിനിടെ ആരാധകരെ ഞെട്ടിക്കുന്ന ചില സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ ഈ മല്‍സരത്തില്‍ കളിക്കാനിടയില്ലെന്നാണ് ചില ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

ROHITSHARMA

പുതിയ ക്യാപ്റ്റന്‍?

ന്യൂസിലാന്‍ഡുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ രോഹിത് ശര്‍മ ഇന്ത്യക്കായി കളിക്കാനിടയില്ലെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് (Times Of India). രോഹിത്തിനു പകരം വൈസ് ക്യാപ്റ്റനും യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലായിരിക്കും ടീമിനെ നയിച്ചേക്കുകയെന്നാണ് അവരുടെ റിപ്പോര്‍ട്ടിലുള്ളത്. പക്ഷെ ഇതില്‍ എത്ര മാത്രം ആധികാരികതയുണ്ടെന്ന കാര്യം വ്യക്തമല്ല.

ദുബായിലെ ഐസിസി അക്കാദമിയില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നും രോഹിത് പൂര്‍ണമായി വിട്ടുനിന്നതായാണ് വിവരം. ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിനു വിശ്രമം നല്‍കാന്‍ ടീം ആലോചിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് പരിശീലനത്തില്‍ നിന്നും മാറി നിന്നതെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

രോഹിത്തിന് പരിക്ക്

കഴിഞ്ഞ ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചിരവൈരികളായ പാകിസ്തുമായുള്ള സൂപ്പര്‍ പോരാട്ടത്തിനിടെ രോഹിത് ശര്‍മയ്ക്കു പരിക്കേറ്റിരുന്നു. പാക് ടീമിന്റെ ബാറ്റിങിനിടെയായിരുന്നു അദ്ദേഹത്തിന്റം കണംകാലിനു പരിക്കേറ്റത്. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട രോഹിത് 10 ഓവറോളം കഴിഞ്ഞ ശേഷമാണ് ഗ്രൗണ്ടില്‍ മടങ്ങിയെത്തിയത്.

SHUBMAN GILL

ഈ സമയത്തു രോഹിത്തിന്റെ അഭാവത്തില്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത് ശുഭ്മന്‍ ഗില്ലായിരുന്നു. ബൗളര്‍മാരെ വളരെ മികച്ച രീതിയില്‍ റൊട്ടേറ്റ് ചെയ്ത അദ്ദേഹം ഒരു ബൗണ്ടറി പോലും നേടാന്‍ അനുവദിക്കാതെ പാക് ബാറ്റിങിനു മൂക്കുകയറിടുകയും ചെയ്തിരുന്നു. പിന്നീട് ബാറ്റിങിനായി ക്രീസിലെത്തിയപ്പോഴും രോഹിത് അല്‍പ്പം അസ്വസ്ഥതയിലാണ് കാണപ്പെട്ടത്.

ഈ പരിക്ക് അത്ര സാരമുള്ളതല്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും പോസ്റ്റ് മാച്ച് ചടങ്ങില്‍ ഹിറ്റ്മാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ രോഹിത്തിനു വിശ്രമം നല്‍കി സെമിയില്‍ പൂര്‍ണ ഫിറ്റായി അദ്ദേഹത്തെ ഇറക്കാനായിരിക്കും ടീമിന്റെ പ്ലാന്‍. അങ്ങനെയെങ്കില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഗില്ലിനു പുതിയൊരു ഓപ്പണിങ് പങ്കാളിയെ കൂടി ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും.

സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനായിരിക്കും ഈ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചേക്കുക. പകരം അദ്ദേഹത്തിന്റെ പൊസിഷനായ അഞ്ചാം നമ്പറിലേക്കു റിഷഭ് പന്തിനെ കൊണ്ടു വന്നേക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടു കളിയിലും അവസരം ലഭിക്കാതെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടതായി വന്നിരുന്നു.

Story first published: Thursday, February 27, 2025, 18:47 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+