For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തും കോലിയുമല്ല, സെമിയില്‍ അവന്‍ സെഞ്ച്വറി നേടും; പ്രവചിച്ച് ശ്രീശാന്ത്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ബംഗ്ലാദേശിനേയും പാകിസ്താനേയും ഓസ്‌ട്രേലിയയേയും ഇന്ത്യ തോല്‍പ്പിച്ചു. മൂന്ന് മത്സരത്തിലും വലിയ സമ്മര്‍ദ്ദമില്ലാതെ അനായാസ ജയമാണ് ഇന്ത്യ നേടിയെടുത്തതെന്ന് പറയാം. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ പോകുന്നത്.

സെമിയില്‍ ഓസ്‌ട്രേലിയ എന്നത് ഇന്ത്യക്ക് വലിയ തലവേദനയാണ്. കരുത്തരുടെ നിരയാണ് കംഗാരുക്കള്‍. കൂടാതെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഗംഭീര റെക്കോഡും ടീമിനുണ്ട്. ഓസ്‌ട്രേലിയയുടെ കരുത്ത് ഇന്ത്യക്ക് വലിയ ഭീഷണിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യയുടെ ബൗളിങ് നിരക്കൊപ്പം സീനിയര്‍ ബാറ്റ്‌സ്മാന്‍മാരും ശോഭിക്കേണ്ടതായുണ്ട്.

സെമിയില്‍ ആരാവും ഇന്ത്യയുടെ മാച്ച് വിന്നര്‍ ആവുകയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സെമിയില്‍ ഇന്ത്യയുടെ ഹീറോ മറ്റൊരാളാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ശ്രീശാന്ത്.

സെമിയില്‍ ശ്രേയസ് സെഞ്ച്വറി നേടണമെന്ന് ആഗ്രഹം

സെമിയില്‍ ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ തിളങ്ങുമെന്നും സെഞ്ച്വറി നേടുമെന്നുമാണ് ശ്രീശാന്ത് പ്രവചിക്കുന്നത്. ശ്രേയസ് അയ്യര്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് ഇന്ത്യക്കായി നടത്തുന്നത്. ന്യൂസീലന്‍ഡിനെതിരേ നിര്‍ണ്ണായകമായ പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരുന്നു. കിവീസിനെതിരേ തുടക്കത്തിലേ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഈ സാഹചര്യത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി രക്ഷകനായത് ശ്രേയസാണ്.

shreyas iyer

98 പന്തില്‍ നാല് ഫോറും 2 സിക്‌സുമടക്കം 79 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. ക്ലാസിക് ശൈലിയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. ശ്രേയസ് സെഞ്ച്വറി അര്‍ഹിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടുമെന്നാണ് കരുതുന്നതെന്നുമാണ് ശ്രീശാന്ത് പറയുന്നത്. വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ വേണമെന്നും വ്യത്യസ്തനായ ബൗളറാണ് വരുണെന്നും ഇന്ത്യ ടുഡേയോട് സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു.

ഓസീസിനെ ഇന്ത്യ ഭയക്കണം

ഇന്ത്യ ഹാട്രിക് ജയം നേടിയാണ് വരുന്നതെങ്കിലും ഓസ്‌ട്രേലിയയെ ഇന്ത്യ ഭയക്കണം. സ്വാഭാവികമായി ഉയര്‍ന്ന ടീം കരുത്ത് ഓസ്‌ട്രേലിയക്കുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയുടെ പേസ് ബൗളിങ് നിര അല്‍പ്പം ദുര്‍ബലമാണ്. എന്നാല്‍ സ്പിന്‍ നിരയും ബാറ്റിങ്ങും ശക്തമാണ്. സ്റ്റീവ് സ്മിത്തിനെപ്പോലൊരു സൂപ്പര്‍ നായകന്‍ ടീമിലുള്ളതും ഓസീസിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. ഇന്ത്യയെ ഞെട്ടിക്കാന്‍ കരുത്തുള്ള നിരയാണ് ഓസ്‌ട്രേലിയയെന്ന് നിസംശയം പറയാം.

ഇന്ത്യക്കെതിരേ മികച്ച റെക്കോഡും ഓസ്‌ട്രേലിയക്കുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ട് ഇന്ത്യക്ക് കളിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെയുള്ള പ്രകടനം ഓസ്‌ട്രേലിയക്കെതിരേ ആവശ്യമാണെന്ന് പറയാം. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ശുബ്മാന്‍ ഗില്ലിനും രോഹിത് ശര്‍മക്കും കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. എന്നാല്‍ ഓസീസിനെതിരേ മികച്ച തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോള്‍

ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളതെന്ന് പറയാം. നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ പൂട്ടിയത്. ഇതേ തന്ത്രം ഓസ്‌ട്രേലിയക്കെതിരേയും ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ കരുതാം. വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം ഓസീസിനെതിരേയും വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. എന്തായാലും ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക എളുപ്പമാവില്ലെന്നുറപ്പാണ്.ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, March 3, 2025, 12:40 [IST]
Other articles published on Mar 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+