For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: ബുംറയും റിഷഭുമല്ല, ഇന്ത്യയെ ചാംപ്യന്‍മാരാക്കുക മറ്റു 2 പേര്‍!! ഭാജി പറയുന്നു

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട സാധ്യതകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. രണ്ടു സൂപ്പര്‍ താരങ്ങള്‍ മിന്നിച്ചാല്‍ ഇന്ത്യക്കു കിരീടമുയര്‍ത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കുകയായിരുന്നു ഭാജി.

മൂന്നാം കിരീടമെന്ന ലക്ഷ്യവുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ചാംപ്യന്‍സ് ട്രോഫിക്കായി യുഎയിലേക്കു പറക്കുക. അവസാന എഡിഷനിലെ റണ്ണറപ്പ് കൂടിയായിരുന്നു ഇന്ത്യ. 2017ല്‍ നടന്ന ടൂര്‍ണമെന്റില്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചത്. അന്നു ചിരവൈരികളായ പാകിസ്താനോടു കോലിയും സംഘവും ഫൈനലില്‍ പരാജയം സമ്മതിക്കുകയായിരുന്നു. ഗ്രൂപ്പു ഘട്ടത്തില്‍ പാക് പടയെ തുരത്തിയെങ്കിലും ഫൈനലില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു.

ROHIT SHARMA VIRAT KOHLI

രണ്ടു പേര്‍ നിര്‍ണായക താരങ്ങള്‍

രണ്ടു പ്രധാനപ്പെട്ട താരങ്ങളുടെ പ്രകടനം ഈ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു നിര്‍ണായകമാണെന്നും അവര്‍ മനസ്സുവച്ചാല്‍ കിരീടം നേടാനാവുമെന്നും ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തോ അല്ല ഈ രണ്ടു പേരെന്നാണ് ഭാജി പറയുന്നത്. പകരം മറ്റു രണ്ടു താരങ്ങളെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.

സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍

ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മ, മറ്റൊരു സൂപ്പര്‍ താരം വിരാട് കോലി എന്നിവരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേരായി ഭാജി ചൂണ്ടിക്കാണിക്കുന്നത്. തിരിച്ചുവരവ് എങ്ങനെ നടത്താമെന്നതിനെക്കുറിച്ച് അറിയുന്നവരാണ് വലിയ കളിക്കാര്‍.

വിരാടും രോഹിത്തും അസാമാന്യ നിലവാരമുള്ള ക്രിക്കറ്റര്‍മാരാണ്. അവര്‍ ചാംപ്യന്‍സ് ട്രോഫിയില്‍ തിളങ്ങുക തന്നെ ചെയ്യും. വലിയ ടൂര്‍ണമെന്റുകളില്‍ ഇവര്‍ മിന്നിച്ചത് നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്. 2023ലെ ഏകദിന ലോകകപ്പ്, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

കിരീടത്തിലേക്കു നയിക്കും

ഇന്ത്യക്കു വീണ്ടുമൊരു ചാംപ്യന്‍സ് ട്രോഫി നേടിത്തരാന്‍ രോഹിത് ശര്‍മയ്ക്കു കീഴിലുള്ള ഇപ്പോഴത്തെ സംഘത്തിനു സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരാണ്.

INDIAN TEAM

മുഴുവന്‍ കളിക്കാര്‍ക്കും കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോവേണ്ടതായി വരും. പക്ഷെ എങ്ങനെ തിരിച്ചുവരണമെന്ന് വലിയ താരങ്ങള്‍ക്കറിയാം. ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത്തും വിരാടും ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ ടീമിനു വേണ്ടി കത്തിക്കയറുമെന്നും കിരീടത്തിലേക്കു നയിക്കുമെന്നും തനിക്കുറപ്പുണ്ടെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

അതേസമയം, ബാറ്റിങില്‍ മോശം ഫോമിലൂടെയാണ് രോഹിത്തും കോലിയും ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി നടന്ന ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ രണ്ടു പേരും ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറിയിരുന്നു. മോശം ഫോമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിഡ്‌നിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ നിന്നും രോഹിത് സ്വയം വിട്ടുനിന്നതും വലിയ വാര്‍ത്തയായി മാറിയിരുന്നു.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ.

Story first published: Tuesday, January 21, 2025, 10:12 [IST]
Other articles published on Jan 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+