Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കോലിയും ശ്രേയസുമല്ല, ഇന്ത്യയുടെ ഹീറോ മാക്‌സ്‌വെല്‍! കളി മാറ്റിയ പിഴവ്?

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനല്‍ സീറ്റ് നേടിയെടുത്ത് ഇന്ത്യ. ആവേശ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മൂന്ന് പന്ത് ബാക്കിനിര്‍ത്തി 264 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 11 പന്തും നാല് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു.

84 റണ്‍സോടെ ടോപ് സ്‌കോററായ വിരാട് കോലിയാണ് കളിയിലെ താരമായി മാറിയത്. ശ്രേയസ് അയ്യര്‍ (45) കെ എല്‍ രാഹുല്‍ (42*) എന്നിവരും തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കൂടുതല്‍ നന്ദി പറയുന്നത് ഗ്ലെന്‍ മാക്‌സ് വെല്ലിനാണ്. അതിന്റെ കാരണം എന്താണെന്ന് അറിയാം.

നിര്‍ണ്ണായക ക്യാച്ച് പാഴാക്കി

റണ്‍സ് പിന്തുടരുമ്പോള്‍ അസാമാന്യ ബാറ്റിങ് മികവുള്ള താരമാണ് വിരാട് കോലി. പ്രത്യേകിച്ച് ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍. ഇത് മുന്നില്‍ക്കണ്ട് വിരാട് കോലിക്കായി പ്രത്യേക തന്ത്രങ്ങളായിരുന്നു ഓസ്‌ട്രേലിയ തയ്യാറാക്കിയത്. എന്നാല്‍ ശാന്തതയോടെ കളിച്ച കോലി ഓസീസിന് അധികം അവസരം നല്‍കിയില്ല. പതിയെ അര്‍ധ സെഞ്ച്വറി നേടിയ കോലിയെ 51 റണ്‍സില്‍ പുറത്താക്കാനുള്ള അവസരം ഓസ്‌ട്രേലിയക്ക് ലഭിച്ചതാണ്. എന്നാല്‍ ഇത് ഓസീസിന് മുതലാക്കാനാവാതെ പോയി.

കൂപ്പര്‍ കൊനോലിയുടെ ഓവറില്‍ വിരാട് കോലിയുടെ ഷോട്ട് പിഴച്ചു. നോണ്‍സ്‌ട്രൈക്കിനോട് ചേര്‍ന്ന് ഫീല്‍ഡ് ചെയ്യുകയായിരുന്നു ഗ്ലെന്‍ മാക്‌സ് വെല്‍. കോലിയുടെ ഷോട്ട് കൃത്യം മാക്‌സ് വെല്ലിന്റെ കൈയിലേക്ക്. എന്നാല്‍ കൂപ്പര്‍ ക്യാച്ചിനായി ചെറുതായി ശ്രമം നടത്തിയതോടെ മാക്‌സ് വെല്ലിന്റെ ശ്രദ്ധ തെറ്റി. ഇതോടെ ക്യാച്ച് നേടാന്‍ മാക്‌സ് വെല്ലിന് സാധിക്കാതെ പോയി. മത്സര ഫലം മാറ്റിമറിച്ച പിഴവായിരുന്നു ഇതെന്ന് പറയാം.

കോലി ഒരുവശത്ത് പിടിച്ചുനിന്നതാണ് മറുവശത്ത് കളിക്കാന്‍ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. കോലിയുടെ വിക്കറ്റ് ആ സമയത്ത് വീണിരുന്നെങ്കില്‍ ഇന്ത്യ ജയിക്കാനുള്ള സാധ്യത പോലും വിരളമായിരുന്നുവെന്ന് പറയാം.

virat kohli shreyas iyer

ഫീല്‍ഡിങ്ങില്‍ ഓസീസിന് മികവ് കാട്ടാനായില്ല

ഓസ്‌ട്രേലിയയുടെ ഫീല്‍ഡര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനം തോല്‍വിക്ക് കാരണമായി. നായകന്‍ രോഹിത് ശര്‍മയുടെ ക്യാച്ച് കൂപ്പര്‍ കൊനോലിയും മാര്‍നസ് ലബ്യുഷെയ്‌നും പാഴാക്കി. രണ്ട് ലൈഫ് ലഭിച്ചിട്ടും വലിയ സ്‌കോറിലേക്കുയരാന്‍ ഇന്ത്യന്‍ നായകന് സാധിച്ചില്ല. 28 റണ്‍സാണ് രോഹിത് ശര്‍മക്ക് നേടാനായത്. വിരാട് കോലിയുടെ നിര്‍ണ്ണായക ക്യാച്ചും ഓസീസ് പാഴാക്കി. ഫീല്‍ഡിങ് പിഴവുകളും നിരവധിയായിരുന്നു. ഇതെല്ലാം ഇന്ത്യ നന്നായി മുതലാക്കി.

ഓസീസിന്റെ ബൗളിങ് നിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവമുണ്ടായിരുന്നു. ഇതെല്ലാം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പ്രധാന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നതാണ് പ്രശ്‌നം. വലിയ സ്‌കോറിലേക്കുയരാന്‍ ശുബ്മാന്‍ ഗില്ലിനും രോഹിത് ശര്‍മക്കുമാവുന്നില്ല. വിരാട് കോലി വീണ്ടും ഇന്ത്യയുടെ ഹീറോയായി മാറിയില്ലായിരുന്നെങ്കില്‍ ഇത്തരമൊരു ജയത്തിലേക്ക് ഇന്ത്യ എത്താന്‍ സാധ്യത കുറവായിരുന്നു. ഇതിന് മാക്‌സ് വെല്ലിനോടാണ് ഇന്ത്യ നന്ദി പറയേണ്ടത്.

ഇന്ത്യ ഓസീസിനോട് പ്രതികാരം വീട്ടി

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ കളിച്ചത് ഓസ്‌ട്രേലിയയോടുള്ള പ്രതികാരമാണെന്ന് പറയാം. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഇന്ത്യയുടെ തട്ടകത്തില്‍ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം നേടിയത്. എന്നാല്‍ ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ അന്നത്തെ തോല്‍വിക്ക് പ്രതികാരം വീട്ടുകയായിരുന്നു.

ഇന്ത്യയുടെ സ്പിന്നര്‍മാരുടെ ബൗളിങ് മികവും ന്യൂബോളിലെ മുഹമ്മദ് ഷമിയുടെ പ്രകടനവും ഓസീസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചുവെന്ന് തന്നെ പറയാം. എന്തായാലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന ജയമാണ് ഓസീസ് നേടിയെടുത്തതെന്ന് നിസംശയം പറയാം.

Story first published: Tuesday, March 4, 2025, 21:54 [IST]
Other articles published on Mar 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+