For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: കോലിയും ബാബറുമല്ല; ടൂര്‍ണമെന്റിലെ താരമാവുക അവന്‍!! റെയ്‌നയുടെ പ്രവചനം

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു അടുത്ത മാസം തുടക്കമാവുകയാണ്. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുക. എട്ടു വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ചാംപ്യന്‍സ് ട്രോഫിയുടെ മടങ്ങിവരവ്. 2017ലെ അവസാന എഡിഷനിലെ ചാംപ്യന്‍മാര്‍ പാകിസ്താനായിരുന്നു.

വിരാട് കോലിയുടെ ഇന്ത്യയെ തകര്‍ത്തായിരുന്നു അന്നു അവരുടെ കിരീടധാരണം. അവസാന എഡിഷനിലെ ഫൈനലിലേറ്റ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്. അതിനിടെ ആരാവും ഇത്തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

SURESH RAINA

കോലിയല്ല, മറ്റൊരാള്‍

ചാംപ്യന്‍സ് ട്രോഫിയിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഒരു സര്‍പ്രൈസ് താരത്തെയാണ് സുരേഷ് റെയ്‌ന പ്രവചിച്ചിരിക്കുന്നത്. വിരാട് കോലിയും ബാബര്‍ ആസവും ജോസ് ബട്‌ലറുമെല്ലാം ഈ ടൂര്‍ണമെന്റിലെ മിന്നും താരങ്ങളാണെങ്കിലും ഇവരൊന്നുമാവില്ല ടൂര്‍ണമെന്റിലെ ബെസ്റ്റാവുകയെന്നാണ് റെയ്‌നയുടെ നിരീക്ഷണം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലായിരിക്കും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറുകയെന്നാണ് റെയ്‌നയുടെ പ്രവചനം. ഇത്തവണ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ശുഭ്മന്‍ ഗില്‍ മാറിയാല്‍ തനിക്കു അതില്‍ ആശ്ചര്യം തോന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

സമീപകാലത്തു അത്ര മികച്ച ഫോമിലല്ലെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഗില്ലിന്റെ ശക്തമായ തിരിച്ചുവരവ് കാണാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കൂടിയാണ് റെയ്‌ന പ്രകടപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് ഗില്‍ അവസാനമായി കളിച്ചത്. മൂന്നു ടെസ്റ്റുകളില്‍ ഇറങ്ങിയ അദ്ദേഹം ഒരു ഫിഫ്റ്റി പോലും നേടാനാവാതെ ഫ്‌ളോപ്പാവുകയും ചെയ്തു.

SHUBMAN GILL

ഗംഭീര റെക്കോര്‍ഡ്

ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ശുഭ്മന്‍ ഗില്‍ ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും ഏറ്റവും മികച്ചുനിന്നത് ഏകദിനത്തിലാണ്. ചാംപ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റിലായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം ടൂര്‍ണമെന്റില്‍ കാണാനും സാധ്യതയുണ്ട്. ഏകദിനത്തില്‍ 47 മല്‍സരങ്ങളിലാണ് ഗില്‍ ഇതിനം കളിച്ചിട്ടുള്ളത്.

ഇവയില്‍ നിന്നും 58.20 എന്ന മികച്ച ശരാശരിയില്‍ 101.74 സ്‌ട്രൈക്ക് റേറ്റോടെ 2328 റണ്‍സും താരം അടിച്ചെടുത്തു കഴിഞ്ഞു. ആറു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്.

ഏറ്റവും അവസാനമായി അദ്ദേഹം കളിച്ച പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റ് 2023ലെ ഏകദിന ലോകകപ്പായിരുന്നു. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പംല ടൂര്‍ണമെന്റില്‍ ഓപ്പണ്‍ ചെയ്ത ഗില്‍ കസറുകയും ചെയ്തു. രോഹിത്-ഗില്‍ ജോടി ടൂര്‍ണമെന്റില്‍ വലിയ വിജയവുമായി മാറിയിരുന്നു.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Tuesday, January 28, 2025, 14:50 [IST]
Other articles published on Jan 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+