ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു 19ന് തുടക്കം കുറിക്കാനിരിക്കെ ഒരു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍. അട്ടിമറി വിജയങ്ങളിലൂടെ ടൂര്‍ണമെന്റിലെ കറുത്ത കുതിരയായി മാറാനിടയുള്ള ടീ ആരാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു പാര്‍ഥീവ്.
എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിക്കായി ഇത്തവണ പോരടിക്കുന്നത്. നിലവിലെ ജേതാക്കളായ പാകിസ്താനോടൊപ്പം ഇന്ത്യ, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ കടക്കുകയും ചെയ്യും.

ആരാവും കറുത്ത കുതിര?
ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ വമ്പന്‍ന്‍മാരെ ഞെട്ടിച്ച് സര്‍പ്രൈസ് കുതിപ്പ് നടത്തി കറുത്ത കുതിരയായി മാറുക അഫ്ഗാനിസ്താന്‍ ടീമായിരിക്കുമെന്നാണ് പാര്‍ഥീവ് പട്ടേല്‍ പ്രവചിച്ചിരിക്കുന്നത്.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
ഐസിസി ട്രോഫികളുടെ റെക്കോര്‍ഡിന്റെ കാര്യത്തില്‍ ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരെല്ലാം ഉണ്ടായിരിക്കാം. പക്ഷെ ഞാന്‍ കറുത്ത കുതിരയായി തിരഞ്ഞെടുക്കുക അഫ്ഗാനിസ്താനെയാണ്. 50 ഓവര്‍ ഫോര്‍മാറ്റില്‍ വളരെ മികച്ച ക്രിക്കറ്റാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.
അന്നു ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഒറ്റ ഇന്നിങ്‌സാണ് (2023ലെ ഏകദിന ലോകകപ്പ്) വ്യത്യാസമുണ്ടാക്കിയത്. അല്ലായിരുന്നെങ്കില്‍ അവര്‍ സെമി ഫൈനലില്‍ എത്തുമായിരുന്നു. ഈ ചാംപ്യന്‍സ് ട്രോഫിയില്‍ എല്ലാ ടീമുകളെയും അഫ്ഗാനിസ്താന്‍ സര്‍പ്രൈസ് ചെയ്‌തേക്കുമെന്നും പാര്‍ഥീവ് വ്യക്തമാക്കി.
ഇന്ത്യ രക്ഷപ്പെട്ടു
അഫ്ഗാനിസ്താന്റെ ഗ്രൂപ്പിലല്ല ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നതിനാല്‍ ഇന്ത്യക്കു ആശ്വസിക്കാം. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ അഫ്ഗാനെതിരേ ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നീ വമ്പന്‍ ടീമുകള്‍ക്കെല്ലാം ചങ്കിടിപ്പുണ്ടാവുമെന്നുറപ്പാണ്.
21ന് കറാച്ചിയിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്താന്‍ ആദ്യ പോരാട്ടത്തിനിറങ്ങുക. ടെംബ ബവുമയുടെ സൗത്താഫ്രിക്കയാണ് അവരുടെ ആദ്യത്തെ എതിരാളികള്‍. അതിനു ശേഷം 26നു ലാഹോറില്‍ വച്ച് ഇംഗ്ലണ്ടുമായും 28ന് ഓസ്‌ട്രേലിയുമായും അഫ്ഗാന്‍ കൊമ്പുകോര്‍ക്കും. രണ്ടു അട്ടിമികള്‍ കുറിക്കാനായാല്‍ അഫ്ഗാനെ ഇത്തവണ തീര്‍ച്ചയായും സെമിയില്‍ കാണാം.
കഴിഞ്ഞ വര്‍ഷം അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് അഫ്ഗാനിസ്താന്‍ കാഴ്‌വച്ചത്. ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെയടക്കം ഞെട്ടിച്ച് മുന്നേറിയ അവര്‍ അന്നു സെമി ഫൈനല്‍ വരെയെത്തുകയും ചെയ്തു. ഒരു ഐസിസി ടൂര്‍ണമെന്റില്‍ അഫ്ഗാന്‍ സെമി കളിച്ചതും ആദ്യമായിരുന്നു. പക്ഷെ സെമിയില്‍ സൗത്താഫ്രിക്കയ്ക്കു മുന്നില്‍ അവര്‍ക്കു കാലിടറുകയായിരുന്നു.

മികച്ച മാച്ച് വിന്നര്‍മാര്‍
ഒരുപിടി മികച്ച മാച്ച് വിന്നര്‍മാരുടെ സാന്നിധ്യമാണ് അഫ്ഗാനിസ്താനെ അപകടകാരികളാക്കി മാറ്റുന്നത്. ബാറ്റിങിലും ബൗളിങിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഒരുപിടി കളിക്കാര്‍ അവര്‍ക്കുണ്ട്.
ബാറ്റിങില്‍ റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് അഫ്ഗാന്റെ നിര്‍ണായക താരങ്ങളെങ്കില്‍ ബൗളിങില്‍ സൂപ്പര്‍ താരം റാഷിദ് ഖാനും ഫസല്‍ഹഖ് ഫാഖൂഖിയുമെല്ലാം ഏതു ടീമിനും ഭീഷണിയുയര്‍ത്തും.