Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ആ പാക് താരം തനിച്ച് കളി തട്ടിയെടുക്കും!! ഇന്ത്യ സൂക്ഷിച്ചോ, ഭാജി പറയുന്നു

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം അടുത്ത ഞായറാഴ്ച നടക്കാനിരിക്കെ വമ്പന്‍ മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് എയില്‍ ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും രണ്ടാംറൗണ്ട് പോരാട്ടം കൂടിയാണിത്.

ഇന്ത്യയുടെ ആദ്യ മല്‍സരം 20നു ബംഗ്ലാദേശുമായിട്ടാണ്. ഈ കളിയില്‍ ജയത്തോടെ തുടങ്ങുന്നതിനൊപ്പം രണ്ടാമങ്കത്തില്‍ പാക് പടയെയും തുരത്താനായാല്‍ ഇന്ത്യക്കു സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം. പക്ഷെ പാക് ടീമിലെ ഒരു താരത്തെ ഇന്ത്യ സൂക്ഷിക്കണമെന്നും തനിച്ച് കളി തട്ടിയെടുക്കാനുള്ള ശേഷി അയാള്‍ക്കുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഭാജി.

HARBHAJAN SINGH

സൂക്ഷിക്കേണ്ടത് ആ പാക് താരത്തെ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ ഇപ്പോള്‍ ഏകപക്ഷീയമായി മാറിയിരിക്കുകയാണെന്നും ഇത്തവണയും ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈയെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. സ്വന്തം യൂട്യൂബ് ചാനലില്‍ സൂപ്പര്‍ പോരാട്ടത്തെക്കുറിച്ച് നിരീക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-പാകിസ്താന്‍ മല്‍സരങ്ങള്‍ക്കു ഇപ്പോള്‍ അമിത ഹൈപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ അങ്ങനെ ഒന്നും തന്നെയില്ലെന്നതാണ് സത്യം. പാകിസ്താന്‍ ടീമിന്റെ പ്രധാനപ്പെട്ട ബാറ്റര്‍മാരിലേക്കു നോക്കൂ. അവരുടെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ ആസമാണ്. ഇന്ത്യക്കെതിരേയുള്ള അദ്ദേഹത്തിന്റെ ശരാശരി 31 ആണ്. നിങ്ങളൊരു ടോപ്പ് ബാറ്ററാണെങ്കില്‍ ശരാശരി 50 എങ്കിലുമുണ്ടാവും.

അതിനുശേഷം മറ്റൊരു ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ്. ഒരു താരമെന്ന നിലയില്‍ അദ്ദേഹത്തെ എനിക്കിഷ്ടമാണ്. വളരെ ഫ്രീയായി ബാറ്റ് ചെയ്യാറുള്ള താരമാണ് റിസ്വാന്‍. പക്ഷെ ഇന്ത്യക്കെതിരേ ശരാശരി 25 മാത്രമേയുള്ളൂ. എന്നാല്‍ ഫുള്‍ ടൈം ഓപ്പണറായ ഫഖര്‍ സമാന് ഇന്ത്യക്കെതിരേ 46 ശരാശരിയുണ്ട്. ഇതു മികച്ച ശരാശരിയാണ്. ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുക്കാനുള്ള ശേഷി ഫഖിറുണ്ടെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

FAKHAR ZAMAN

മറ്റു പാക് കളിക്കാര്‍

ഫഖര്‍ സമാനെ മാറ്റി നിര്‍ത്തിയാല്‍ പാകിസ്താന്‍ ടീമിലെ മറ്റൊരു താരവും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു തോന്നുന്നില്ലെന്നു ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. ഫഹീം അഷ്‌റഫിന്റെ ശരാശരി 12.5 മാത്രമാണ്. അവന്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തുമെന്നു എനിക്കു തോന്നുന്നില്ല. സൗദ് ഷക്കീലിനാവട്ടെ ഇന്ത്യക്കെകിരേ വെറും എട്ട് മാത്രമേ ബാറ്റിങ് ശരാശരിയുള്ളൂ.

പാകിസ്താന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പിലേക്കു നോക്കുമ്പോള്‍ ഈ ടീം നല്ലൊരു പോരാട്ടം പുറത്തെടുക്കുമെന്ന ആത്മവിശ്വാസം തനിക്കില്ലെന്നും ഭാജി വ്യക്തമാക്കി. ഇംഗ്ലണ്ടിനെ നാട്ടില്‍ നടന്ന പരമ്പരയില്‍ 3-0നു തൂത്തുവാരിയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയിറങ്ങുന്നത്. എന്നാല്‍ പാകിസ്താനാവട്ടെ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റതിന്റെ നിരാശയിലാണ്.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ആദ്യ കളി ആരു ജയിക്കും?

ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യയുടെ വരവെങ്കില്‍ ന്യൂസിലാന്‍ഡിനോടു ഫൈനലില്‍ തോറ്റ ശേഷമാണ് പാകിസ്ാന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഇറങ്ങുന്നതെന്നു ഹര്‍ഭജന്‍ സിങ് പറയുന്നു. ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ കളിയില്‍ വീണ്ടും പാകിസ്താനും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുകയാണ്.

ഈ കളിയില്‍ കിവികള്‍ വീണ്ടും പാക് ടീമിനെ തകര്‍ത്തുവിടുമെന്നാണ് എനിക്കു തോന്നുന്നത്. കാരണം ന്യൂസിലാന്‍ഡ് ടീം ഇവിടുത്തെ സാഹചര്യങ്ങളെയും തന്ത്രങ്ങളെ കുറിച്ചുമെല്ലാം മനസ്സിലാക്കി കഴിഞ്ഞു. ഈയൊരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീം ബഹുദൂരം മുന്നിലാണ്. ഇന്ത്യ-പാക് മല്‍സരം തികച്ചും ഏകപക്ഷീയമായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

വെറുതെ അമിത ഹൈപ്പുണ്ടാക്കുകയാണ്. കളിയുടെ ടിക്കറ്റ് വിലയും വളരെ കൂടുതലാണ്. എന്ന്ാല്‍ ഏകപക്ഷീയമായ ഈ മല്‍സരം കാണുമ്പോള്‍ നമുക്ക് ഒരുപാട് രസിക്കാനൊന്നും ഉണ്ടാവുമെന്നു തനിക്കു തോന്നുന്നില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 16, 2025, 22:59 [IST]
Other articles published on Feb 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+