Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഷമി വിശ്രമിക്കട്ടെ, റിഷഭും വേണ്ട; ഇന്ത്യക്ക് നിര്‍ദേശവുമായി ഗൗഫ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസീലന്‍ഡിനെതിരേയാണ്. പാകിസ്താനേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ച് ഇതിനോടകം സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്രൂപ്പിലെ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന നിര്‍ണ്ണായക പോരാട്ടമായി ഇത് മാറും. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ തലപ്പത്തെത്താന്‍ സാധ്യത കൂടുതലാണ്. ഗ്രൂപ്പ് എയില്‍ കിവീസിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്താനാവും ഇന്ത്യ ശ്രമിക്കുക.

മാര്‍ച്ച് രണ്ടാം തീയ്യതി നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കൂടുതലാണ്. സെമി ഫൈനല്‍ വരാനിരിക്കെ ഇന്ത്യയുടെ ടീം കരുത്ത് ഉയര്‍ത്താന്‍ ചില പരീക്ഷണങ്ങള്‍ ടീമിലുണ്ടാവുമെന്നാണ് സൂചന. പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ് വരുമോയെന്നും കെ എല്‍ രാഹുലിന് പകരം റിഷഭ് പന്ത് കളിക്കുമോയെന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ വരുത്തേണ്ട നിര്‍ണ്ണായക മാറ്റം എന്താണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസറായ ഡാരന്‍ ഗൗഫ്.

മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കണം

ഇന്ത്യ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കണമെന്നാണ് ഗൗഫ് നിര്‍ദേശിക്കുന്നത്. ബംഗ്ലാദേശിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനവുമായി ഷമി മിന്നിച്ചിരുന്നു. എന്നാല്‍ പാകിസ്താനെതിരേ ആദ്യ ഓവറില്‍ അഞ്ച് വൈഡ് ഉള്‍പ്പെടെ നിരാശപ്പെടുത്തുന്ന ബൗളിങ് പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് ഷമിയുടെ മടങ്ങിവരവ്. അതുകൊണ്ടുതന്നെ കിവീസിനെതിരേ ഷമിക്ക് വിശ്രമം വേണമെന്നാണ് ഗൗഫ് നിര്‍ദേശിക്കുന്നത്.

'ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കാനാണ് സാധ്യത. ഇന്ത്യയുടെ ബാറ്റിങ് കരുത്ത് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ ഈ മാറ്റം വരുത്താന്‍ ഇന്ത്യക്ക് സാധിക്കും. മറ്റൊരു സ്പിന്നറെക്കൂടി ഇന്ത്യക്ക് ദുബായില്‍ കളിപ്പിക്കാം. ലാഹോറിലെപ്പോലെ ഫ്‌ളാറ്റ് പിച്ചല്ല ദുബായിലേത്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. ഹാര്‍ദിക് പാണ്ഡ്യ നന്നായി പന്തെറിയുമ്പോള്‍ ഷമിക്ക് വിശ്രമം നല്‍കിയാലും പ്രശ്‌നമാവില്ല' ഗൗഫ് പറഞ്ഞു.

india cricket

ഇന്ത്യ സാഹസം കാട്ടിയേക്കില്ല

ന്യൂസീലന്‍ഡിനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാമനെയാവും ഇന്ത്യക്ക് നേരിടേണ്ടി വരിക. ഗ്രൂപ്പ് എയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പോയാല്‍ സെമിയില്‍ ഓസ്‌ട്രേലിയയെ ലഭിക്കാന്‍ സാധ്യതയുണ്ട്. കംഗാരുക്കളെ സെമിയില്‍ നേരിടാന്‍ ഇന്ത്യ ആഗ്രഹിച്ചേക്കില്ല. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനെതിരായ ജയം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

മുഹമ്മദ് ഷമിക്ക് ന്യൂസീലന്‍ഡിനെതിരേ മികച്ച റെക്കോഡുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ഷമി തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഷമിക്ക് വിശ്രമം നല്‍കി അര്‍ഷ്ദീപ് സിങ്ങിനെ കൊണ്ടുവരാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ ഇതിനോടകം കളിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാലാമത്തെ സ്പിന്നറെ കൊണ്ടുവരുന്നത് മണ്ടത്തരമാവാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇന്ത്യ ഇതിന് തയ്യാറായേക്കില്ല.

കിരീടം ഇന്ത്യക്കാണെന്ന് ഗൗഫ്

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും സംതുലിതമായ താരനിര ഇന്ത്യക്കാണെന്നാണ് ഗൗഫിന്റെ വിലയിരുത്തല്‍. ഇന്ത്യ ഇത്തവണ കപ്പ് നേടുമെന്നും ഗൗഫ് പ്രവചിക്കുന്നു. ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ആദ്യ രണ്ട് മത്സരത്തിലും റണ്‍സ് പിന്തുടര്‍ന്നാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ദുബായില്‍ ആദ്യം ബാറ്റ് ചെയ്താല്‍ എന്താകുമെന്നത് കണ്ടറിയണം. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനെതിരേ ടോസ് വളരെ നിര്‍ണ്ണായകമാവുമെന്ന് പറയാം. കിവീസിനെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായി വരുമെന്ന് നിസംശയം പറയാം.

Story first published: Tuesday, February 25, 2025, 14:07 [IST]
Other articles published on Feb 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+