Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തില്ല, 3 ഇന്ത്യക്കാര്‍! ടൂര്‍ണമെന്റ് ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ആകാശ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. നാളെ നടക്കുന്ന ആവേശകരമായ ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെയാണ് വീഴ്ത്തിയത്. ഇന്ത്യയോട് മാത്രമാണ് ന്യൂസീലന്‍ഡ് തോറ്റത്. ഫൈനലില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കഴിഞ്ഞ നാല് മത്സരത്തില്‍ ഇന്ത്യ ദുബായില്‍ തന്നെയാണ് കളിച്ച് ജയിച്ചത്. ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്. എന്നാല്‍ ന്യൂസീലന്‍ഡിനെ എഴുതിത്തള്ളാനാവില്ല. ഏത് പിച്ചിലും കളിച്ച് മികവ് കാട്ടാന്‍ ശേഷിയുള്ള നിരയാണ് ന്യൂസീലന്‍ഡ്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ കളിച്ച് ജയിക്കാന്‍ പ്രത്യേക മികവാണ് ന്യൂസീലന്‍ഡിനുള്ളത്. എന്തായാലും ഫൈനല്‍ പോരാട്ടം തീപാറുമെന്ന കാര്യം നിസംശയം പറയാം.

ചാമ്പ്യന്‍സ് ട്രോഫി അവസാനിക്കാന്‍ പോകവെ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ആകാശ് ചോപ്ര. മൂന്ന് ഇന്ത്യക്കാരെ മാത്രമാണ് ആകാശ് പ്ലേയിങ് 11ലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

രോഹിത് ശര്‍മയും ശുബ്മാനുമില്ല

ഓപ്പണറായി ശുബ്മാന്‍ ഗില്ലിനേയും രോഹിത് ശര്‍മയേയും പരിഗണിച്ചിട്ടില്ല. രണ്ട് പേരും ഭേദപ്പെട്ട നിലയില്‍ തുടങ്ങാറുണ്ടെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെ പ്രകടനം പ്രതീക്ഷക്കൊത്തായിരുന്നില്ല. ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റിനെയും ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയേയുമാണ് പരിഗണിച്ചത്. രചിന്‍ സെഞ്ച്വറിയടക്കം നേടി മികവ് കാട്ടിയിട്ടുണ്ട്. ഫൈനലിലും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ് രചിന്‍.

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ക്ലാസിക് ശൈലിയില്‍ സ്ഥിരതയോടെ റണ്‍സുയര്‍ത്തുന്ന കോലി സെഞ്ച്വറിയടക്കം നേടി. ഫൈനലിലും കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. നാലാം നമ്പറില്‍ കെയ്ന്‍ വില്യംസനാണ് സ്ഥാനം. കിവീസ് സീനിയര്‍ താരം സെഞ്ച്വറിയക്കം നേടി മിന്നും ഫോമിലാണ്. ഫൈനലില്‍ വില്യംസണെ പൂട്ടുകയെന്നത് ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണെന്ന് തന്നെ പറയാം.

മധ്യനിരയില്‍ കിവീസ് ആധിപത്യം

മധ്യനിരയില്‍ ന്യൂസീലന്‍ഡ് താരങ്ങളുടെ ആധിപത്യം കാണാം. ടോം ലാദത്തെ അഞ്ചാം നമ്പറിലേക്ക് പരിഗണിച്ചു. മധ്യനിരയില്‍ സെഞ്ച്വറിയോടെ ശോഭിക്കാന്‍ ലാദത്തിന് സാധിച്ചു. ആറാം നമ്പറില്‍ ഗ്ലെന്‍ ഫിലിപ്‌സിനാണ് അവസരം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഫിലിപ്‌സ് ബാറ്റുകൊണ്ട് മാത്രല്ല പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മാച്ച് വിന്നറായിട്ടുള്ള താരമാണ് ഫിലിപ്‌സ്. ഫൈനലിലും ഫിലിപ്‌സിന്റെ പ്രകടനത്തെ ഇന്ത്യ ഭയക്കേണ്ടതായുണ്ട്.

tom latham

ഏഴാം നമ്പറില്‍ അസ്മത്തുല്ല ഒമര്‍സായിക്കാണ് അവസരം. അഫ്ഗാന്‍ താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഹാര്‍ദിക് പാണ്ഡ്യക്കും അക്ഷര്‍ പട്ടേലിനും ആകാശ് അവസരം നല്‍കിയില്ല. അക്ഷര്‍ പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്നവനാണ്. ഇത്തവണത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്താവുന്ന പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍ ആകാശ് അക്ഷറിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയില്ല.

വരുണ്‍ ചക്രവര്‍ത്തിക്ക് സീറ്റ്

സ്പിന്‍ നിരയില്‍ മിച്ചല്‍ സാന്റ്‌നര്‍ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തിക്കാണ് സീറ്റ്. ന്യൂസീലന്‍ഡ് നായകനായ സാന്റ്‌നര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരമാണ്. വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തി തകര്‍പ്പന്‍ ഫോമിലാണുള്ളത്. കറക്കി വീഴ്ത്തുന്ന വരുണിന്റെ ബൗളിങ് എല്ലാ എതിരാളികള്‍ക്കും വലിയ വെല്ലുവിളിയായിരുന്നു. കിവീസ് പേസറായ മാറ്റ് ഹെന്‍ റിയാണ് മറ്റൊരു താരം. പരിക്കേറ്റ ഹെന്‍ റി ഫൈനല്‍ കളിച്ചേക്കില്ല. മുഹമ്മദ് ഷമിയാണ് 11ാമന്‍. സ്ഥിരത കാട്ടാനാവുന്നില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെ നടത്താന്‍ ഷമിക്ക് സാധിച്ചിട്ടുണ്ട്.

Story first published: Saturday, March 8, 2025, 12:55 [IST]
Other articles published on Mar 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+