Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ 11 എങ്ങനെ? റിഷഭ് വേണ്ട; തിരഞ്ഞെടുത്ത് ആകാശ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ആതിഥേയരായ പാകിസ്താനും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ അഭിമാന പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം 23നാണ് നടക്കുന്നത്. ആതിഥേയര്‍ പാകിസ്താനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്.

ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചില സര്‍പ്രൈസുകളോടെ ഇന്ത്യ പ്ലേയിങ് 11 ഇറക്കാന്‍ സാധ്യതയുണ്ട്. വിക്കറ്റ് കീപ്പറിലും സ്‌പെഷ്യലിസ്റ്റ് സ്പിന്നറിലും പേസറിലുമെല്ലാം ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. മുഹമ്മദ് ഷമിയുടെ ഫോം ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്ന കാര്യമാണ്. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണുള്ളത്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നുറപ്പ്. രോഹിത് ശര്‍മ നായകനും ശുബ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന പരമ്പരയിലും ഈ കൂട്ടുകെട്ട് മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും നടത്തുന്ന പ്രകടനം വളരെ നിര്‍ണ്ണായകമായിരിക്കുമെന്നുറപ്പ്. രോഹിത്തും ഗില്ലും ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു.

വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍

മൂന്നാം നമ്പറില്‍ വിരാട് കോലിയാവും ഉണ്ടാവുക. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അര്‍ധ സെഞ്ച്വറിയോടെ ഫോം വീണ്ടെടുക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. പാകിസ്താനെതിരായ മത്സരത്തില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഐസിസി ടൂര്‍ണമെന്റില്‍ കോലിയുടെ പ്രകടനങ്ങളെല്ലാം ഗംഭീരമാണ്. അതുകൊണ്ടുതന്നെ ആരാധകരും വലിയ പ്രതീക്ഷയിലാണുള്ളത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരാവും ഉണ്ടാവുക. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശ്രേയസ് ഇംഗ്ലണ്ട് പരമ്പരയില്‍ മിന്നിച്ചു.

kuldeep yadav axar jadeja

ഇന്ത്യയുടെ മധ്യനിരയിലേക്ക് ശ്രേയസിന്റെ മടങ്ങിവരവ് ടീമിന്റെ പ്രകടനവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ശ്രേയസിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം. അഞ്ചാം നമ്പറില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചേക്കും. മധ്യനിരയിലെ ഇടത് വലത് കൂട്ടുകെട്ട് നിലനിര്‍ത്താന്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ നേരത്തെ ഇറക്കാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരേ അഞ്ചാം നമ്പറില്‍ ശോഭിക്കാന്‍ അക്ഷര്‍ പട്ടേലിന് സാധിച്ചിരുന്നു.

കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ

ആറാം നമ്പറില്‍ കെ എല്‍ രാഹുലാവും കളിക്കുക. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ മറികടന്ന് രാഹുലിനെ ഇന്ത്യ കളിപ്പിക്കുമെന്നുറപ്പാണ്. ഇക്കാര്യം പരിശീലകനായ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരീകരിച്ചതാണ്. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ ഹാര്‍ദിക് മികച്ച പ്രകടനം നടത്തിയിരുന്നു. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാവും. ഇംഗ്ലണ്ടിനെതിരേ സ്പിന്നറെന്ന നിലയില്‍ നിര്‍ണ്ണായക പ്രകടനം നടത്താന്‍ ജഡേജക്കായിരുന്നു.

വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്കാണ് അവസരം. കുല്‍ദീപ് യാദവ് മികച്ച ഫോമിലല്ല. ഗൗതം ഗംഭീറിന്റെ പിന്തുണ വരുണിനാവും. പേസ് നിരയില്‍ മുഹമ്മദ് ഷമി മികച്ച ഫോമിലല്ല. പരിക്കിന് ശേഷം മടങ്ങിയെത്തിയ ഷമിയുടെ ഫിറ്റ്‌നസ് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഫോം വലിയ തലവേദനയായിരിക്കുകയാണ്. ഷമിക്ക് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെങ്കില്‍ മാത്രം ഹര്‍ഷിത് റാണയെ കളിപ്പിച്ചാല്‍ മതിയെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ് ഉണ്ടാവണമെന്നും ആകാശ് നിര്‍ദേശിക്കുന്നു.

Story first published: Tuesday, February 18, 2025, 22:00 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+