Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: റിഷഭ് ഫസ്റ്റ് ചോയ്‌സ്? രാഹുലും സഞ്ജുവുമില്ല!! മറ്റൊരാള്‍, ടീം 19ന് അറിയാം

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലിനു ശേഷമായിരിക്കും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ മാസം 19ന് സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം ചേരുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

എട്ടു ടീമുകളാണ് അടുത്ത മാസം 19 മുതല്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. ഇതില്‍ ആറു ടീമുകളും ഇതിനകം തങ്ങളുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഇന്ത്യയും പാകിസ്താനും മാത്രമാണ് ടീമുകളെ പ്രഖ്യാപിക്കാനുള്ളത്. ഈ മാസം 12നായിരുന്നു ടീമുകളെ പ്രഖ്യാപിക്കുന്നതിനായി ഐസിസി അനുവദിച്ച സമയപിരിധി. എന്നാല്‍ ഇന്ത്യയും പാകിസ്താനും ഇതു നീട്ടി നല്‍കണമെന്നു ഐസിസിയോടു അഭ്യര്‍ഥിച്ചതായാണ് വിവരം.

KL RAHUL

രാഹുലിന് ഇടമില്ല?

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പറാവുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. കാരണം അഞ്ചാം നമ്പറില്‍ തന്റെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞ താരമായിരുന്നു അദ്ദേഹം. മാത്രമല്ല 2023ലെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരുന്നു. പക്ഷെ പിടിഐയുടെ ഇപ്പോള്‍ വന്നിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം രാഹുലിനു ടീമില്‍ സ്ഥാനമുറപ്പില്ലെന്നാണ് വ്യക്തമാവുന്നത്.

ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു റിഷഭ് പന്താണ് ഫേവറിറ്റെന്നും ഈ റോളില്‍ അദ്ദേഹം മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു പോലും രാഹുല്‍ പരിഗണനയില്ല. പകരം മറ്റു മൂന്നു പേരാണ് ഈ റോളിലേക്കു പോരടിക്കുന്നത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരാണിത്. ഇവരില്‍ സഞ്ജുവും ഇഷാനുമല്ല, മറിച്ച് ജുറേലിനാണ് ബാക്കപ്പ് റോളിലേക്കു മുന്‍തൂക്കമെന്നും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കാതെ മാറി നിന്നതിനാല്‍ സഞ്ജുവിനെ ചാംപ്യന്‍സ് ട്രോഫിയിലേക്കും പരിഗണിക്കില്ലെന്നാണ് വിവരം. ഇഷാന്റെ കാര്യമെടുത്താല്‍ വിജയ് ഹസാരെ ട്രോഫിയില്‍ താരം കളിക്കുന്നുണ്ടെങ്കിലും ഏഴു കളിയില്‍ നിന്നും 316 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. ഒരു സെഞ്ച്വറിയടക്കമാണിത്.

ടെസ്റ്റിലും ഏകദിനത്തിലും റിഷഭിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ജുറേലിനെ ബാക്കപ്പുമായി മുന്നോട്ടു പോവാനാണ് സെലക്ടര്‍മാരുടെ നീക്കം. എന്നാല്‍ ടി20യില്‍ സഞ്ജുവും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി തുടരുമെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

KULDEEP YADAV

കുല്‍ദീപ് കളിക്കുമോ?

ചാംപ്യന്‍സ് ട്രോഫി ടീമില്‍ വിക്കറ്റ് കീപ്പിങ് കൂടാതെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കാര്യത്തിലുമാണ് സെലക്ടര്‍മാര്‍ക്കു ആശയക്കുഴപ്പമുള്ളത്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റിനും മാച്ച് പ്രാക്ടീസിനും വിധേയനായ ശേഷം മാത്രമം കുല്‍ദീപിന്റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

കുല്‍ദീപില്ലെങ്കില്‍ പകരക്കാരെയും സെലക്ഷന്‍ കമ്മിറ്റി കണ്ടു വച്ചുകഴിഞ്ഞു. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ ലിസ്റ്റിലെ ഫേവറിറ്റുകളില്‍ ഒരാള്‍. വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന പ്രകടനമാണ് വരുണ്‍ നടത്തുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നു 4.36 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. പക്ഷെ ഫീല്‍ഡിങില്‍ വരുണിന്റെ മോശം പ്രകടനം തലവേദനയാണ്.

കുല്‍ദീപ് ഇല്ലെങ്കില്‍ രവി ബിഷ്‌നോയിയാണ് സ്പിന്‍ ബൗളിങില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഓപ്ഷന്‍. വിജയ് ഹസാരെ ട്രോഫിയില്‍ ആറു കളിയില്‍ നിന്നും 3.64 ഇക്കോണി റേറ്റില്‍ 14 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. വരുണിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ഫീല്‍ഡറാണെന്നത് ബിഷ്‌നോയ്ക്കു പ്ലസ് പോയിന്റാണ്.

Story first published: Tuesday, January 14, 2025, 13:20 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+