For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: 3 സൂപ്പര്‍ താരങ്ങള്‍ പുറത്ത്!! പകരം ജയ്‌സ്വാളും സഞ്ജുവും, ഇതാ ഇന്ത്യന്‍ ടീം

2017ല്‍ കൈയെത്തുംദൂരത്ത് നഷ്ടപ്പെട്ടു പോയ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇത്തവണ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാവും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായി ടീം ഇന്ത്യ കച്ചമുറുക്കുക. ഇംഗ്ലണ്ടില്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ വിരാട് കോലി നയിച്ച ഇന്ത്യയെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താന്‍ വാരിക്കളയുകയായിരുന്നു. പാക് പടയുടെ കന്നി ചാംപ്യന്‍സ് ട്രോഫി നേട്ടം കൂടിയായിരുന്നു ഇത്. പാകിസ്താനില്‍ നിന്നും ഈ ട്രോഫി തിരിച്ചുപിടിക്കുകയെന്നതാണ് ഇന്ത്യയുടെ അടുത്ത ദൗത്യം.

2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതു വരെയാണ് ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. പാകിസ്താനിലെ മൂന്നു നഗരങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍. എന്നാല്‍ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലേക്കു മാറ്റിയേക്കുമെന്നാണ് സൂചനകള്‍. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.

KL RAHUL

മൂന്ന് സൂപ്പര്‍ താരങ്ങള്‍ പുറത്താവും?

ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ഇന്ത്യ അയക്കുക. എന്നാല്‍ മൂന്നു സൂപ്പര്‍ താരങ്ങള്‍ക്കു ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, ടി20 ക്യാപ്റ്റനും ഈ ഫോര്‍മാറ്റിലെ നമ്പര്‍ വണ്‍ താരവുമായ സൂര്യകുമാര്‍ യാദവ്, മധ്യനിര ബാറ്ററായ ശ്രേയസ് അയ്യര്‍ എന്നിവരായിരിക്കും ടീമില്‍ നിന്നും തഴയപ്പെട്ടേക്കുക.

ഇവര്‍ക്കു പകരക്കാരായി ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായ യശസ്വി ജയ്‌സ്വാള്‍, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ എന്നിവര്‍ ടീമിലേക്കു വരികയും ചെയ്യും. നിലവിലെ ഫോമില്‍ ഈ മൂന്നു പേരും ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓപ്പണിങ് ജോടി

ചാംപ്യന്‍സ് ട്രോഫിയില്‍ ഓപ്പണിങ് ജോടിയുടെ കാര്യത്തിലായിരിക്കും ഇന്ത്യ ആശയക്കുഴപ്പത്തിലാവുക. കാരണം നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്നാണ് ഏകദിനത്തില്‍ ടീമിനായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലുള്‍പ്പെടെ ഈ സഖ്യം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.

എന്നാല്‍ യശസ്വി ജയ്‌സ്വാള്‍ ടീമിലേക്കു വന്നാല്‍ രോഹിത്- ഗില്‍ ജോടി തന്നെ ഓപ്പണിങില്‍ തുടരുമോയെന്നതാണ് ചോദ്യം. അങ്ങനെ വന്നാല്‍ ഗില്ലിനായിരിക്കും ഒരുപക്ഷെ ബാറ്റിങില്‍ താഴേക്കു ഇറങ്ങേണ്ടി വരിക.

മൂന്നാം നമ്പറില്‍ വിരാട് കോലിയുള്ളതിനാല്‍ ഗില്ലിനു നാലാം നമ്പറിലേക്കു മാറേണ്ടി വന്നേക്കും. അതിലും താഴെയുള്ള പൊസിഷനുകളില്‍ അദ്ദേഹത്തെ കളിപ്പിക്കുന്നത് നല്ല തീരുമാനവുമായിരിക്കില്ല. എന്നാല്‍ ടെസ്റ്റിലേതു പോലെ കോലി നാലാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ ഗില്ലിനെ ഇന്ത്യക്കു മൂന്നാമനായി കളിപ്പിക്കാന്‍ സാധിക്കും.

ROHIT SHARMA- SANJU SAMSON

മധ്യനിര, ബൗളിങ്

ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തന്നെയായിരിക്കും. അതുകൊണ്ടു തന്നെ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുന്ന കാര്യവും സംശയമാണ്. മധ്യനിരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായുമുണ്ടാവും. രവീന്ദ്ര ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേലായിരിക്കും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി ടീമിലെത്തുക.

വാഷിങ്ടണ്‍ സുന്ദറിനെയും മറ്റൊരു ഓള്‍റൗണ്ടറായി ടീമില്‍ കാണാം. കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ് എന്നിവരെയും കാണാം.

ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്.

Story first published: Tuesday, December 3, 2024, 6:35 [IST]
Other articles published on Dec 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+